Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കശ്മീരില്‍ വേണ്ടത് കടുത്ത നടപടികള്‍

കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 05:00 am IST
inEditorial

ചെറിയൊരു ഇടവേളയ്‌ക്കുശേഷം നിരപരാധികളെ അരുംകൊല ചെയ്ത് കശ്മീര്‍ താഴ്‌വരയിലെ സമാധാനം കെടുത്താനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ സൈനിക നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ, സൈനിക-രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. വിഘടനവാദത്തിന് വളംവയ്‌ക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന്, താഴ്‌വരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ആറായിരത്തോളം പണ്ഡിറ്റുകളെ തിരിച്ചെത്തിച്ച് അവര്‍ക്ക് ജോലിയും സുരക്ഷിതത്വവും നല്‍കുക മാത്രമല്ല, നഷ്ടപ്പെട്ടുപോയ അവരുടെ ഭൂമി വീണ്ടെടുക്കാനുള്ള നിയമ നടപടികളും ആരംഭിക്കുകയുണ്ടായി. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ ജന്മനാട്ടില്‍ പുനരധിവസിപ്പിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാഴ്‌വാക്കല്ലെന്ന് ഇതിലൂടെ ലോകത്തിന് ബോധ്യമായി. ഇതാണ് ഭീകരവാദികളെ പ്രകോപിപ്പിച്ചത്. അടുത്തിടെ പണ്ഡിറ്റുകളായ ഒരു അധ്യാപികയെയും ബാങ്കുദ്യോഗസ്ഥനെയും ഇതര സംസ്ഥാന തൊഴിലാളികളെയും കൊലപ്പെടുത്തി, ഭീകരര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുണ്ടായി.

കശ്മീരിന്റെ കാര്യത്തില്‍ അസാധ്യമെന്ന് വിധിയെഴുതിയ കാര്യമാണ് മൂന്നു പതിറ്റാണ്ടുകാലത്തെ പണ്ഡിറ്റുകളുടെ നീതി നിഷേധത്തിന് അറുതിവരുത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. കശ്മീരിനെ മുള്‍മുനയില്‍ നിര്‍ത്തി മുതലെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപിതശക്തികളെ അനുവദിക്കില്ലെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. സമാധാനം ഉറപ്പുവരുത്താനെന്ന പേരില്‍ മുന്‍കാലത്ത് കേന്ദ്ര സര്‍ക്കാരുകളില്‍നിന്ന് അനന്തമായ നേട്ടങ്ങള്‍ കൊയ്തിരുന്നവര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ അങ്ങേയറ്റം നിരാശരാണ്. അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കളുമായി ഒത്തുകളിച്ച് വിഘടനവാദത്തെ സഹായിക്കുകയായിരുന്നു ഈ രാഷ്‌ട്രീയ പാര്‍ട്ടികള്‍. എല്ലാറ്റിനുമുപരി കശ്മീരിലെ മുസ്ലിങ്ങളെ ഇവര്‍ ഭാരതത്തിനെതിരാക്കുകയും ചെയ്തു. ഇപ്പോള്‍ ‘ഗുപ്കാര്‍’ സഖ്യം എന്നറിയപ്പെടുന്ന ഇവര്‍ കശ്മീരില്‍ ജിഹാദികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഉള്ളുകൊണ്ട് സന്തോഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കൂട്ടര്‍ കാണിക്കുന്ന തിടുക്കം അപലപനീയമാണ്. അതേസമയം താഴ്‌വരയില്‍ നിന്നും പാകിസ്ഥാനില്‍നിന്നുമുള്ള സഹായങ്ങള്‍ കൈപ്പറ്റി ഭീകരവാദികളെ സഹായിക്കുന്ന വിഭാഗത്തെക്കുറിച്ച് ഈ പാര്‍ട്ടികള്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഭീകരരെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും  സൈന്യം അടിച്ചമര്‍ത്തുമ്പോള്‍ അത് ന്യൂനപക്ഷ വേട്ടയായും ഫാസിസമൊക്കെയായും ചിത്രീകരിക്കുന്നു. കശ്മീരിലെ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും നിശ്ശബ്ദരായിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഭീകരവാദികളെ സഹായിക്കുന്നവരാണ്. ഈ സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

കശ്മീര്‍ താഴ്‌വരയില്‍ മുസ്ലിങ്ങളല്ലാത്തവരെ താമസിക്കാന്‍ അനുവദിക്കില്ലെന്നതാണ് വിഘടനവാദികളുടെയും ഭീകരവാദികളുടെയും നയം. ഒരിക്കല്‍ തങ്ങള്‍ ഇവരെ ആട്ടിയോടിച്ചതാണല്ലോ. തുടര്‍ച്ചയായ കൊലപാതകങ്ങൡലൂടെ സുരക്ഷിതരല്ലെന്ന തോന്നല്‍ താഴ്‌വരയില്‍ തിരിച്ചെത്തിയിരിക്കുന്ന പണ്ഡിറ്റുകളില്‍ ഭീകരര്‍ സൃഷ്ടിച്ചിരിക്കുന്നു. തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം പണ്ഡിറ്റുകളില്‍നിന്നും മറ്റു ചിലരില്‍നിന്നും ഉയരുകയാണ്. കശ്മീരി പണ്ഡിറ്റുളെ താഴ്‌വര വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആരോപണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മറ്റും ആഹ്ലാദത്തോടെ ഉന്നയിക്കുകയും ചെയ്യുന്നു. ഭീകരരുടെ ആക്രമണ ഭീഷണി നേരിടുന്നവരെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. എന്നാല്‍ ഇത് ശാശ്വതമായ പരിഹാരമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി. ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഇടമുണ്ടാവരുത്. ഇങ്ങനെ സംഭവിച്ചാല്‍ ഇതുവരെ ഭയപ്പെട്ട് നിശ്ശബ്ദരായി കഴിയുന്ന മുസ്ലിംസമൂഹം വിഘടനവാദികള്‍ക്കെതിരെ രംഗത്തുവരും. സത്യത്തിന്  നിലനില്‍ക്കാന്‍ ശക്തിയുടെ അടിത്തറ വേണമെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. നാം ആരെയും ജയിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ദുഷ്ടജനങ്ങള്‍ നമ്മെ ജയിക്കാന്‍ അനുവദിക്കരുതെന്ന് സര്‍സംഘചാലക് തുടര്‍ന്നു പറയുന്നതിന്റെ സന്ദേശം ഉള്‍ക്കൊള്ളണം.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍കശമീര്‍Amith sha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.