Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 06:53 pm IST
inIndia

ന്യൂദല്‍ഹി: സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും അത് ഓരോ വ്യക്തിയിലും അന്തര്‍ലീനമായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്‌ട്രീയത്തില്‍, ഏറ്റവും ഉയര്‍ന്ന പദവിയിലെത്തുമ്പോഴും സേവനം തന്നെയായിരിക്കണം മാര്‍ഗദര്‍ശക തത്വം എന്ന് അദ്ദേഹം പറഞ്ഞു.

വഡ്നഗറില്‍ നിന്ന് വാരണാസിയിലേക്ക് യാത്ര ചെയ്യുന്ന ‘സേവാ യാത്രികരുമായി’ (സേവന യാത്രയില്‍ പങ്കാളികളാകുന്നവര്‍) നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘സേവാ പരമോ ധര്‍മ്മ’ (സേവനമാണ് പരമമായ ധര്‍മ്മം) എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

സേവനമാണ് ഏറ്റവും വലിയ ചാലകശക്തിയെന്ന് മോദി പറഞ്ഞു. പിഎം-കിസാന്‍, പിഎം സൂര്യ ഘര്‍ യോജന തുടങ്ങിയ നിരവധി പദ്ധതികള്‍ ഇങ്ങേയറ്റത്തെ ഗുണഭോക്താക്കളിലേക്ക് വരെ നേരിട്ട് സേവനം എത്തിക്കുന്നതില്‍ വിജയിച്ചവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സേവനമനോഭാവം ഉള്ളതുകൊണ്ടാണ് നാല് കോടിയിലധികം പാവപ്പെട്ടവര്‍ക്ക് സ്ഥിരം വീടുകള്‍ ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യത്തിന്റെ നയങ്ങളില്‍ സേവനമനോഭാവം സംയോജിപ്പിക്കുമ്പോള്‍, സേവനം തന്നെ രാജ്യത്തിന്റെ പുരോഗതിക്കുള്ള ഏറ്റവും വലിയ ചാലകശക്തിയായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 25 കോടി പൗരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുന്ന നൂതന പദ്ധതികള്‍ക്ക് ഇത് വഴിയൊരുക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയം, തെരഞ്ഞെടുപ്പ്, ഭരണസംവിധാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവയുടെ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രനിര്‍മ്മാണത്തിനായി സമര്‍പ്പിക്കപ്പെട്ടവരാണ് നമ്മളെന്നും, വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എല്ലാവരും ചേര്‍ന്ന് അത് ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്നത്തെ യുവതലമുറ വികസിത ഭാരതത്തിന്റെ ശില്‍പ്പികളും ഒപ്പം അതിന്റെ നേട്ടങ്ങളുടെ പ്രധാന ഗുണഭോക്താക്കളുമാണെന്ന് മോദി പറഞ്ഞു.

സംഭാഷണത്തിനിടെ, സേവാ യാത്രികര്‍ തങ്ങളുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. പ്രചാരണത്തിന്റെ ഭാഗമായി തൈകള്‍ നടുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി അവര്‍ അറിയിച്ചു. യാത്രയ്‌ക്കിടയില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങളെക്കുറിച്ച് അവരുടെ അനുകൂലമായ പ്രതികരണങ്ങള്‍ അറിയാന്‍ സാധിക്കുകയും ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ട് സെപ്തംബര്‍ 17-നാണ് സേവാ സങ്കല്‍പ് അഭിയാന്റെ കീഴില്‍ യാത്ര ആരംഭിച്ചത്. ഗുജറാത്തിലെ വഡ്നഗറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലേക്ക് നടത്തുന്ന പ്രത്യേക യാത്രയില്‍ പങ്കെടുത്തവരാണ് സേവാ യാത്രികര്‍. സാമൂഹിക സേവനം, ജനസമ്പര്‍ക്കം, സാംസ്‌കാരിക വിനിമയം എന്നിവയ്‌ക്കായി വിവിധ പട്ടണങ്ങളിലും ജില്ലകളിലും ഗ്രാമങ്ങളിലും പര്യടനം നടത്തുന്ന 10 സംഘങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
.

 

 

Tags: narendramodiprimeministerPoliticsServeSewa yatris
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.