തിരുവനന്തപുരം: മലയാളത്തന്റെ തലസ്ഥാന നഗരി ക്രിക്കറ്റ് ലഹരിയില്‍. ഭാരതത്തിന്റെ പരിചയ സമ്പന്നരായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അണിനിരക്കുന്ന ക്രിക്കറ്റ് മാമാങ്കം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. വെസ്റ്റിന്‍ഡീസ് ആണ് എതിരാളികള്‍. പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഭാരത പര്യടനത്തിനെത്തിയിരിക്കുന്ന വെസ്റ്റിന്‍ഡീസ് ടീമിന്റെ ആദ്യ മത്സരമാണിത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20യുമാണ് വിന്‍ഡീസിന്റെ ഭാരത പര്യടനത്തിലുള്ളത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തോടെ ഏകദിന പരമ്പരയ്‌ക്ക് തുടക്കമാകും. രണ്ടാം മത്സരം ബുധനാഴ്‌ച്ച ഗോഹട്ടിയിലാണ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം അടുത്ത ശനിയാഴ്‌ച്ച ന്യൂചണ്ഡീഗഡിലും. അടുത്ത മാസം ആറ് മുതലാണ് ട്വന്റി20 പരമ്പര ആരംഭിക്കുക. അഞ്ച് മത്സര പരമ്പര ഒക്ടോബര്‍ 17ഓടുകൂടി അവസാനിക്കും.
ഇന്നത്തെ മത്സരം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഭാരത ക്രിക്കറ്റ് ടീമിന്റെ മുന്നൊരുക്കം ആരംഭിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാം ലോക കിരീടം ലക്ഷ്യമാക്കുന്ന ഭാരത ടീമില്‍ ആരെയൊക്കെ കൊള്ളേണ്ടിവരും അരെയെല്ലാം ഒഴിവാക്കേണ്ടിവരും എന്ന് വ്യക്തത വരുത്തലാകും ഇനിയുള്ള മത്സരങ്ങളിലൂടെ നിശ്ചയിക്കപ്പെടുക. ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഭാരതം ഇന്ന് മത്സരത്തിനിറങ്ങുക. വിന്‍ഡീസ് നിരയെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ഷായി ഹോപ്പ് ആണ്.
ഭാരതം
സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, റുത്തുരാജ് ഗെയ്‌ക്ക്‌വാദ്, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ഗുര്‍ണൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
വിന്‍ഡീസ്
സാധ്യതാ ഇലവന്‍: ജോണ്‍ കാംപ്‌ബെല്‍, ജസ്റ്റിന്‍ ഗ്രീവ്‌സ്, കീസി കാര്‍ട്ടി, ഷായി ഹോപ്പ്(ക്യാപ്റ്റന്‍), ആമിര്‍ ജംഗൂ, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, റോസ്റ്റന്‍ ചേസ്, മാത്യൂ ഫോര്‍ഡെ, ഗുദകേഷ് മോട്ടീ, അല്‍സാരി ജോസഫ്, ജയെദെന്‍ സീലെസ്
















