തിരുവനന്തപുരം: ബിജെപിയില്‍ ചേരണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനോട് പറഞ്ഞെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്തി അധികാര സ്ഥാനത്തിന് വേണ്ടി. ബിജെപിയെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ വകുപ്പിന്റെ ഏതെങ്കിലും തലപ്പത്ത് എത്തിച്ചേരാമെന്ന പ്രതീക്ഷയിലാണ് ജിജി തോംസണ്‍.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഉന്നതസ്ഥാനം നോട്ടമിട്ടിരുന്നു ജിജി തോംസണ്‍. വി.ഡി. സതീശന്റെ ഓഫീസില്‍ ഉന്നത സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്നു. ഇല്ലെങ്കില്‍ കിഫ്ബി പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കുമെന്നും ജിജി തോംസണ്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വി.ഡി. സതീശന്റെ വിശ്വസ്തരെല്ലാം തലപ്പത്ത് വന്നു തുടങ്ങി. ഇതിലൊന്നും ജിജിയുടെ പേരില്ല. സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തും അധ്യക്ഷന്മാരെത്തി തുടങ്ങി. ഇനി കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയില്ലെങ്കില്‍ കിട്ടേണ്ടത് നഷ്ടപ്പെടും. ഐഎംജി, കൊച്ചി മെട്രോ തുടങ്ങിയ സ്ഥാപനങ്ങളുടെ തലപ്പത്തേക്കുള്ളവരെ ഉടന്‍ നിയമിക്കും. ഏതെങ്കില്‍ സ്ഥാപനത്തിലെ തലപ്പത്ത് കയറിക്കൂടണം.
കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയാലെ തലപ്പത്ത് കയറിക്കൂടാന്‍ സാധിക്കൂ. അതിനുവേണ്ടി ഉചിതമായ സമയം കാത്തിരിക്കുകയായിരുന്നു ജിജി തോംസണ്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദം കിട്ടിയ അവസരം മുതലെടുത്താണ് ജിജി രംഗത്ത് വന്നത്. ഇതിലൂടെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെ പ്രീതി പിടിച്ചു പറ്റാന്‍ സാധിക്കും. മാധ്യമങ്ങളില്‍ ജിജിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ ഇനി കോണ്‍ഗ്രസ് നേതാക്കളെ കണ്ട് തന്റെ അഭീഷ്ടം സാധിച്ചെടുക്കാമെന്നും ജിജി തോംസണ്‍ കണക്കുകൂട്ടുന്നു.
















