Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രധാനമന്ത്രിയുടെ ജമ്മു പ്രഖ്യാപനം

കശ്മീര്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്രമോദിയേയും കാണുന്നത് എന്നതിന് കൂടുതല്‍ ഉദാഹരണങ്ങളൊന്നും തിരയേണ്ടതില്ല. കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കു നല്‍കാന്‍ ഓരോ വീടുകളില്‍നിന്നും 20 റൊട്ടി വീതം നല്‍കിയ പള്ളി ഗ്രാമത്തിന്റെ പെരുമാറ്റം മാത്രം മതി തെളിവായി. പഞ്ചായത്തിലെ ഓരോ വീടുകളില്‍ നിന്നും സ്നേഹോപഹാരമായാണ് അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 06:00 am IST
inEditorial

ജമ്മു കശ്മീരില്‍ രചിച്ചുകൊണ്ടിരിക്കുന്നത് പുതു ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം രാജ്യം തലകുലുക്കി സമ്മതിക്കും. വികസന കാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന അവകാശവാദവും അടിവരയിട്ട് അംഗീകരിക്കും. പൂവ് പറിക്കുന്ന ലാഘവത്തോടെ 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിനുശേഷമുള്ള കാശ്മീര്‍. മറ്റ് സംസ്ഥാനങ്ങളെ പോലെ രാജ്യത്തിന്റെ വികസനക്കുതിപ്പില്‍ ഒപ്പമോ ഒരു പടിയോ മുന്നിലാണിന്ന്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി അത് ലോകരോട് അഭിമാനത്തോടെ വിളിച്ചു പറഞ്ഞു. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

2019 ആഗസ്റ്റ് 5 ഭാരത ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായിരുന്നു. ഇന്ത്യന്‍ ജനതയെ പ്രാദേശികമായി വിഭജിച്ച രാഷ്‌ട്രീയ മേലാളന്മാരുടെ മഹാപാതകത്തിന് പ്രായശ്ചിത്തം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 (എ), 370 എന്നിവ എടുത്തുകളഞ്ഞു. നടപടിയിലൂടെ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയാണ് എടുത്തുമാറ്റപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കശ്മീരികളുടെയും ന്യൂനപക്ഷങ്ങളുടെയും ഒരു വൈകാരികവിഷയമായി ആളിക്കത്തിക്കാന്‍ തീവ്രവാദികളുമായും ഭീകരവാദികളുമായും ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും ശ്രമിച്ചു. ശത്രുരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ‘ആസാദി’ മുദ്രാവാക്യങ്ങള്‍ രാജ്യത്തെ സര്‍വകലാശാലകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളം ഒട്ടനവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അതിന്റെ പേരില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളും അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും തീവ്രമായി ശ്രമിച്ചു. പക്ഷേ ഒന്നും ഫലിച്ചില്ല. കശ്മീര്‍ ജനത അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി. വീണ്ടും സ്വര്‍ഗ്ഗമാകുന്ന കാശ്മീരിനെ ലോകം കാണുന്നു. കാശ്മീരില്‍ നടന്ന നരഹത്യ വിവരിക്കുന്ന സിനിമ ഭാരതത്തിന്റെ വേദനയായി മാറി.

പ്രത്യേക പദവിയും പരിഗണനയും നല്‍കിയിട്ടും പദ്ധതികളുടെ നിര്‍വ്വഹണത്തിലും ജമ്മുകശ്മീര്‍ വളരെ പിന്നിലായിരുന്നു. എല്ലാ പദ്ധതികളും അഴിമതിക്കും സര്‍ക്കാര്‍ പണം കട്ടുമുടിക്കാനുമുള്ള അവസരങ്ങളാക്കി. തീവ്രവാദികള്‍ക്ക് തഴച്ചുവളരാനും ഒളിഞ്ഞിരിക്കാനും ഉള്ള ഒരു സുരക്ഷിതതാവളമാക്കി കശ്മീരിനെ മാറ്റാനാണ് ഭരണകൂടങ്ങള്‍ ഈ പദവിയും പരിഗണനയും ഉപയോഗിച്ചുവന്നിരുന്നത്.

നരേന്ദ്രമോദി സര്‍ക്കാര്‍ കൂടുതല്‍ വികസന പദ്ധതികള്‍ ആരംഭിച്ചതോടെ ആഭ്യന്തരപ്രതിരോധ രംഗത്തും വൈദ്യുതി ഉത്പാദന രംഗത്തും തൊഴില്‍ മേഖലകളുടെ വികസനത്തിലും ജമ്മു കാശ്മീര്‍ ഏറെ മുന്നോട്ടുപോയി. സ്വാതന്ത്ര്യാനന്തര ഭാരതം പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് കാശ്മീരില്‍ കണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ രംഗത്ത് കാര്യമായ ചുവടുവയ്‌പ്പ് നടത്താന്‍ സാധിച്ചു. അതിലേറെ ആശ്വാസകരമായിട്ടുള്ളത് കശ്മീരി യുവാക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളാണ്. അവര്‍ വസ്തുതകളെ തിരിച്ചറിയാന്‍ തുടങ്ങി. ശത്രുരാജ്യത്തിന്റെ ചട്ടുകങ്ങളായി ഭീകരവാദികളാവുന്ന പ്രവണത അവസാനിച്ചു. നോട്ട് കെട്ടുകള്‍ക്കും ദിവസക്കൂലിക്കും വേണ്ടി മാതൃരാജ്യത്തിന്റെ പട്ടാളത്തെയും പോലീസിനെയും കല്ലെറിയുകയും അക്രമിക്കുകയും ചെയ്യുന്ന മനോനിലയില്‍നിന്നും മാറി.  ശാന്തിയോടെയും സമാധാനത്തോടെ ഈ രാജ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും തയ്യാറായി.  വ്യവസായികരംഗത്തും ടൂറിസം രംഗത്തും കശ്മീര്‍ ഒരു നൂതന പന്ഥാവിലാണ്. പല പ്രമുഖ ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും ജമ്മു കശ്മീരിലും ലഡാക്കിലും വ്യവസായശാലകളും കമ്പനികളും ആരംഭിക്കാന്‍ തയ്യാറാവുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും അതുവഴി ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യത വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.

കശ്മീര്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്രമോദിയേയും കാണുന്നത് എന്നതിന് കൂടുതല്‍ ഉദാഹരണങ്ങളൊന്നും തിരയേണ്ടതില്ല. കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കു നല്‍കാന്‍ ഓരോ വീടുകളില്‍നിന്നും 20 റൊട്ടി വീതം നല്‍കിയ പള്ളി ഗ്രാമത്തിന്റെ പെരുമാറ്റം മാത്രം മതി തെളിവായി. പഞ്ചായത്തിലെ ഓരോ വീടുകളില്‍ നിന്നും സ്നേഹോപഹാരമായാണ് അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയത്.

വികസനപദ്ധതികള്‍ക്കൊപ്പം ഈ വര്‍ഷത്തെ  പഞ്ചായത്തിരാജ് ദിനം ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കൂടിയാണ് പ്രധാനമന്ത്രി കശ്മീരില്‍ എത്തിയത്. വലിയൊരു മാറ്റത്തെയാണ് ജമ്മുവിലെ ഈ ആഘോഷം സൂചിപ്പിക്കുന്നത്. ജനാധിപത്യം താഴെത്തട്ടില്‍ എത്തിയിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വര്‍ഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ആ അവകാശങ്ങള്‍ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വര്‍ഷത്തില്‍ ജമ്മുകശ്മീരിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് നരേന്ദ്രമോദി ലോകത്തോട് വിളിച്ചു പറയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളുടെ തങ്കത്തോണിയില്‍ നൃത്തമാടുകയാണ് കശ്മീര്‍ജനത.

Tags: narendramodiജമ്മു കശ്മീര്‍modi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.