Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജസ്ഥാനിലെ കരൗലിയിലേക്ക് മാര്‍ച്ച് നടത്തിയ തേജസ്വി സൂര്യ അറസ്റ്റില്‍; ഗെലോട്ടിന്റെ ഹിന്ദു വിദ്വേഷത്തെ എതിര്‍ക്കുമെന്ന് തേജസ്വി സൂര്യ

രാജസ്ഥാനിലെ കരൗലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുക്കുന്ന ഹിന്ദുവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ നടന്ന 'ന്യായ് യാത്ര' തടഞ്ഞ് രാജസ്ഥാന്‍ പൊലീസ്. യാത്ര ഹിന്ദോന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് വന്‍ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 03:51 pm IST
inIndia
ബിജെപി എംപി തേജസ്വി സൂര്യ കുത്തിയിരിപ്പ് സമരം നടത്തുന്നു. തേജസ്വി സൂര്യ അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

ബിജെപി എംപി തേജസ്വി സൂര്യ കുത്തിയിരിപ്പ് സമരം നടത്തുന്നു. തേജസ്വി സൂര്യ അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

ജയ്‌പൂര്‍: രാജസ്ഥാനിലെ കരൗലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുക്കുന്ന ഹിന്ദുവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ നടന്ന ‘ന്യായ് യാത്ര’ തടഞ്ഞ് രാജസ്ഥാന്‍ പൊലീസ്. യാത്ര ദൗസ അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് വന്‍ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞത്. രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയയും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.  

എന്നാല്‍ യാത്ര നിര്‍ത്തില്ലെന്നും കലാപഭൂമിയായ കരൗലിയില്‍ എത്തിയതിന് ശേഷം മാത്രമേ മടങ്ങൂവെന്ന നിലപാടിലാണ് തേജസ്വി സൂര്യ. ദൗസ-കരൗലി മേഖലയില്‍ പൊലീസ് വന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. ചിലര്‍ ഇത് മറികടന്ന് യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കരൗലിയില്‍ എത്തുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും  അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നുമുള്ള നിലപാടിലായി തേജസ്വി സൂര്യ. രാത്രി വരെ പ്രതിഷേധം തുടരാന്‍ അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു. പിന്നീട് തേജസ്വി സൂര്യയെയും ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി.  

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയമരാഹിത്യത്തെ തേജസ്വി സൂര്യ ട്വീറ്റില്‍ വിമര്‍ശിച്ചു. “ഭാരത യുവമോര്‍ച്ച സേന ഭാരതത്തിന്റെ സ്വന്തം സേനയാണ്. സോണിയ സേന മുഴുവന്‍ വന്നാലും താങ്കളുടെ ഹിന്ദു വിദ്വേഷത്തെയും ഏകാധിപത്യത്തെയും ചോദ്യം ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ തടയാന്‍ കഴിയില്ല.” – ട്വീറ്റില്‍ പറയുന്നു.  

കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാത്ത രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്നും തേജസ്വി സൂര്യ പറഞ്ഞു. തങ്ങളെ കരൗലിയില്‍ എത്തുന്നതില്‍ നിന്നും തടഞ്ഞ രാജസ്ഥാന്‍ സര്‍ക്കാര്‍ അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന് കോട്ടയില്‍ പ്രകടനം നടത്താന്‍ അവസരം നല്‍കിയെന്നും തേജസ്വി സൂര്യ ആരോപിച്ചു. രാജസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീണന രാഷ്‌ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഞങ്ങള്‍ ഒന്നുകില്‍ കരൗലിയില്‍ എത്തും അല്ലെങ്കില്‍ ജയിലില്‍ എത്തുമെന്നും തേജസ്വി സൂര്യ പറഞ്ഞു.  

ഹിന്ദു പുതുവത്സരദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 2ന് ഹിന്ദുസംഘടന നടത്തിയ ബൈക്ക് റാലിക്ക് നേരെ  ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള ഹത്വാര ബസാറില്‍ കല്ലേറുണ്ടായി. ഇതോടെ അത് വര്‍ഗ്ഗീയകലാപമായി. ഹി്ന്ദു കച്ചവടക്കാരുടെ കടകള്‍ കത്തിക്കുകയും ബൈക്കുകള്‍ കത്തിക്കുകയും ചെയ്തു. 192 ഹിന്ദുകുടുംബങ്ങള്‍ അക്രമം ഭയന്ന് കരൗലി വിട്ടോടിപ്പോയി. എങ്കിലും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കലും അറസ്റ്റും തുടരുകയാണ്.  

ഇതുവരെ വര്‍ഗ്ഗീയ കലാപത്തിന് അരങ്ങൊരുക്കിയ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ് മത് ലൂബ് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടില്ല. അതേ സമയം രാജസ്ഥാനിലെ ജയ്‌പൂര്‍ നഗരസഭയുടെ മേയറായ സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് രാജാറാം ഗുര്‍ജാറിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ജാര്‍ സമുദായത്തിലെ മറ്റ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന് ഈ കലാപത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നെന്നും ബിജെപി ആരോപിക്കുന്നു.  

Tags: BJYMSuryaതേജസ്വി സൂര്യസന്ദര്‍ശനംഹിന്ദുക്കളുടെ കൂട്ടപ്പലായനംപോപ്പുലര്‍ ഫ്രണ്ട്കരോലിpfiമത്ലൂബ് അഹമ്മദ്bjpകരോലി വര്‍ഗ്ഗീയ കലാപംരാജസ്ഥാന്‍ന്യായ് യാത്രഅശോക് ഗെഹ് ലോട്ട്ചലോ കരൗലിMPഭാരതീയ ജനത യുവമോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.