Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ 42-ാം സ്ഥാപന ദിനം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരോട് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം

ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുകയാണ് ബിജെപി. ശ്യാമപ്രസാദ്ജി, ദീനദയാല്‍ജി, അടജി, രാജമാത, സുന്ദര്‍സിങ്ങ് ഭണ്ഡാരി തുടങ്ങി അനവധി മഹാന്മാര്‍ ജനസംഘകാലം മുതല്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനമാണിത്. ഞാന്‍ അവരുടെ എല്ലാവരുടെയും ചരണങ്ങളില്‍ നമസ്‌ക്കരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 03:17 pm IST
in India

ന്യൂദല്‍ദഹി: ഇന്ന് ചൈത്ര്യ നവരാത്രിയുടെ അഞ്ചാം ദിനമാണ്. എല്ലാവരും സ്‌കന്ദ മാതാവിനെ പൂജിക്കുന്ന ദിനം. സ്‌കന്ദമാതാവ് ഇരുകൈകളിലും താമരകളേന്തി താമരപ്പൂവിലാണ് ഇരിക്കുന്നത്. സ്‌കന്ദമാതാവിന്റെ അനുഗ്രഹം മുഴുവന്‍ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും എന്നും ലഭിക്കും. ഈ 42-ാം സ്ഥാപന ദിനത്തില്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍.

ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുകയാണ് ബിജെപി. ശ്യാമപ്രസാദ്ജി, ദീനദയാല്‍ജി, അടജി, രാജമാത, സുന്ദര്‍സിങ്ങ് ഭണ്ഡാരി തുടങ്ങി അനവധി മഹാന്മാര്‍ ജനസംഘകാലം മുതല്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനമാണിത്. ഞാന്‍ അവരുടെ എല്ലാവരുടെയും ചരണങ്ങളില്‍ നമസ്‌ക്കരിക്കുന്നു.

ഇത്തവണത്തെ സ്ഥാപന ദിനം മൂന്ന് കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ടതാണ്.

  • സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സമയമാണ് എന്നതാണ് ഒന്ന്.
  • അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ ഭാരതത്തിന് അതിന്റേതായ വേറിട്ട സ്ഥാനം ലഭിക്കുന്നു എന്നതാണ് രണ്ടാമത്തേത്.
  • കുറച്ച് ദിവസം മുമ്പ് നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു എന്നതാണ് മൂന്നാമത്തേത്.

മുപ്പത് വര്‍ഷത്തിന് ശേഷം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് രാജ്യസഭയില്‍ നൂറിലധികം അംഗങ്ങളെന്ന ചരിത്രനേട്ടം പാര്‍ട്ടി കൈവരിച്ചിരിക്കുന്നു. ഈയവസരത്തില്‍ ബിജെപിയുടെയും പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണ്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും രാജ്യത്തിന്റെ സ്വപ്നങ്ങളുടെ പ്രതിനിധിയാണ്. സാമൂഹ്യ നീതി, സാമൂഹ്യ സമരസത എന്നീ ആശയങ്ങളിലാണ് നമ്മുടെ പാര്‍ട്ടി സ്ഥാപിതമായത്. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് ‘കര്‍ത്തവ്യ കാലമാണ് ‘. രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം എന്നും ഒരുമിച്ച് നിന്ന് രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുക എന്ന വലിയ കര്‍ത്തവ്യം.

ആര് അധികാരത്തില്‍ വന്നാലും ഒന്നും മാറില്ല എന്ന ജനങ്ങളുടെ വലിയ നിരാശ മാറ്റിയെടുക്കാനും രാജ്യം മാറുകയാണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാനും നമുക്ക് കഴിഞ്ഞു. മുഴുവന്‍ ലോകവും രണ്ട് ചേരിയിലായി വിഭജിക്കപ്പെട്ടിരിക്കുമ്പോഴും ഭാരതം ദൃഢതയോടെ മാനവികതയുടെ ഭാഷ സംസാരിക്കുന്നു. ഇന്ന് രാജ്യത്തിന് നയവുമുണ്ട്  ഉദ്ദേശ്യവുമുണ്ട്. നിര്‍ണ്ണയ ശക്തിയും നിശ്ചയ ശക്തിയുമുണ്ട്. അതിനാല്‍ നമ്മള്‍ ലക്ഷൃം നിശ്ചയിക്കുകയും കൈവരിക്കുകയും ചെയ്യുന്നു.

കൊറോണയുടെ പ്രതികൂലസമയത്തും രാജ്യം കയറ്റുമതിയില്‍ വലിയ നേട്ടം കൈവരിച്ചു. 180 കോടി വാക്‌സിന്‍ വിതരണം ചെയ്തു. 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. അതിനായി 3.5 ലക്ഷം കോടി രൂപ ചെലവാക്കുന്നു. എല്ലാവര്‍ക്കും വീട്, ശൗചാലയം, ആയുഷ്മാന്‍ ഭാരത്, ഉജ്വല, എല്ലാ വീട്ടിലും ജലം, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങി നേട്ടങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ മണിക്കൂറുകള്‍ നീളും. നമ്മള്‍ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നതിനൊപ്പം നമ്മള്‍ എല്ലാവരുടെയും വിശ്വാസം നേടുകയാണ്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഈ സന്ദേശവുമായി വീട് വീടാന്തരം പോകണം എല്ലാവരേയും ജാഗരൂകരാക്കണം.

ഇതുവരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നു. നമ്മള്‍ അവരുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം തകര്‍ക്കുക മാത്രമല്ല അതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിനാല്‍ നമുക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നു. നമ്മള്‍ അന്ത്യോദയയില്‍ ഊന്നിയ പ്രവര്‍ത്തനം നടത്തുന്നു. സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, യുവാക്കള്‍, പിന്നോക്കക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ നമ്മാടൊപ്പം നില്‍ക്കുന്നു.

കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ നമ്മുടെ അമ്മമാര്‍ മുന്നിട്ടിറങ്ങുന്നു. നമ്മള്‍ സ്ത്രീകള്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കി. അവരുടെ ആരോഗ്യം, അവര്‍ക്ക് ഗ്യാസ്, വൈദ്യുതി, റേഷന്‍ എന്നിവയ്‌ക്ക് സംവിധാനങ്ങളുണ്ടാക്കി. അവരില്‍ ആത്മവിശ്വാസമുണ്ടായി. സാമ്പത്തിക അഭിവൃദ്ധിയില്‍ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തി.

ഇന്ന് രണ്ട് തരം രഷ്‌ട്രീയമുണ്ട്. ഒന്ന് കുടുംബ ഭക്തിയും മറ്റൊന്ന് രാഷ്‌ട്ര ഭക്തിയും. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ദേശീയ – സംസ്ഥാന തലത്തില്‍ അവരുടെ കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നു. എല്ലാ സ്ഥലങ്ങളിലും കുടുംബത്തിലെ ആളുകളെ മാത്രം നിയോഗിക്കുന്നു. അവര്‍ പരസ്പരം അഴിമതി മൂടിവയ്‌ക്കുന്നു. രാഷ്‌ട്രത്തിന് വലിയ നഷ്ടമുണ്ടാക്കുന്നു. അവര്‍ യുവാക്കളെ മുന്നോട്ട് വരാന്‍ അനുവദിച്ചില്ല. യുവജനങ്ങളെ വഞ്ചിച്ചു. അവരുടെ ഈ പ്രവണത അവസാനിപ്പിക്കാന്‍ നമ്മള്‍ മുന്‍കൈയ്യെടുത്തു എന്ന് നമുക്ക് അഭിമാനിക്കാം. നമ്മള്‍ കുടുംബാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങുകയും തെരഞ്ഞെടുപ്പ് വിഷയമാക്കുകയും ചെയ്തു. അത്തരക്കാര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. അവര്‍ ഭരണഘടനയ്‌ക്ക…

അവര്‍ ഭരണഘടനയ്‌ക്കും ഭരണഘടനാ സംവിധാനങ്ങള്‍ക്കും വില കല്‍പ്പിക്കുന്നില്ല. അവര്‍ നമ്മുടെ പ്രവര്‍ത്തകരോട് ക്രൂരത കാണിക്കുന്നു. നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നമ്മള്‍ അവരോട് ജനാധിപത്യ രീതിയില്‍ പ്രതികരിക്കുകയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു.

ഈയവസരത്തില്‍ എല്ലാ പ്രവര്‍ത്തകരും ചഅങഛ അുു ലെ ‘കമല്‍ പുഷ്പ് ‘എന്ന ഭാഗം കാണണമെന്ന ഒരാഗ്രഹം എനിക്കുണ്ട്. അത് നമ്മുടെ മുന്‍ തലമുറയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഊര്‍ജം നല്‍കുന്ന പ്രേരണാ പുഷ്പമാണത്. പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ ജീവിതം സമര്‍പ്പിച്ച നിരവധിയനവധി മുന്‍ഗാമികളുടെ ഒനിനൊന്ന് മികച്ച ജീവിത കഥ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കും.

ജ്യോതിഭാ ഫുലേ, ബാബാ സാഹബ് അംബേദ്ക്കര്‍ എന്നിവരുടെ ജയന്തി വരികയാണ്. നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ നമ്മള്‍ ആ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എന്നോട് നിര്‍ദ്ദേശിക്കുന്ന ഏത് പ്രവര്‍ത്തനവും നടപ്പാക്കാന്‍ മറ്റ് പ്രവര്‍ത്തകരെപ്പോലെ ഞാനും കഠിന പ്രയത്‌നം ചെയ്യും. നിങ്ങളുടെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ നിങ്ങളില്‍ നിന്നും ഞാന്‍ ഇത് തന്നെ പ്രതീക്ഷിക്കുന്നു. നമ്മളൊന്നിച്ച് രാഷ്‌ട്ര സേവന യഞ്ജത്തില്‍ നിരന്തരം മുന്നോട്ട് പോയി രാജ്യത്തെ ഉന്നതിയിലെത്തിക്കാം.  എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഒരായിരം ആശംസകള്‍.

Tags: modibjpതറക്കല്ലിടല്‍പ്രസംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.