Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1977ന് ശേഷമുള്ള ഏറ്റവും വലിയ വോട്ടുവിഹിതം; ബിജെപിയുടെ വന്‍നേട്ടം ജാതിരാഷ്‌ട്രീയം തകര്‍ത്ത്

ദളിത് സ്വാധീന മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചത് ശ്രദ്ധേയമായി. യോഗി ആദിത്യനാഥ് ബ്രാഹ്മണ വിരോധിയാണെന്ന പ്രചരണവും പൊളിഞ്ഞു. സംസ്ഥാനത്ത് 14 ശതമാനമാണ് ബ്രാഹ്മണ വോട്ട്. 114 മണ്ഡലങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവയില്‍ മിക്ക മണ്ഡലങ്ങളും ബിജെപിക്ക് ലഭിച്ചു. ഒരുലക്ഷത്തിന് മുകളില്‍ ബ്രാഹ്മണ വോട്ടുകളുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ ബിജെപിയും ഒരിടത്ത് സമാജ് വാദി പാര്‍ട്ടിയുമാണ് വിജയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 08:17 am IST
inIndia

ന്യൂദല്‍ഹി:  ഉത്തര്‍പ്രദേശില്‍ ജാതി-മത ചിന്തകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവിധ മണ്ഡലങ്ങളിലെ വിവരങ്ങള്‍. ജാതിരാഷ്‌ട്രീയം യുപിയില്‍ അവസാനിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. പ്രതിപക്ഷ വോട്ടുകളെല്ലാം സമാജ്‌വാദി പാര്‍ട്ടിയിലേക്ക് കേന്ദ്രീകരിച്ചിട്ടും ബിജെപിസഖ്യത്തിന് 46 ശതമാനത്തോളം വോട്ട് നേടാനായി.

ദളിത് സ്വാധീന മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചത് ശ്രദ്ധേയമായി. യോഗി ആദിത്യനാഥ് ബ്രാഹ്മണ വിരോധിയാണെന്ന പ്രചരണവും പൊളിഞ്ഞു. സംസ്ഥാനത്ത് 14 ശതമാനമാണ് ബ്രാഹ്മണ വോട്ട്. 114 മണ്ഡലങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവയില്‍ മിക്ക മണ്ഡലങ്ങളും ബിജെപിക്ക് ലഭിച്ചു. ഒരുലക്ഷത്തിന് മുകളില്‍ ബ്രാഹ്മണ വോട്ടുകളുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ ബിജെപിയും ഒരിടത്ത് സമാജ് വാദി പാര്‍ട്ടിയുമാണ് വിജയിച്ചത്. ഠാക്കൂര്‍ വോട്ടര്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് ബിജെപിയും രണ്ടിടത്ത് എസ്പിയും വിജയിച്ചു.

ഒന്‍പതു ശതമാനം യാദവ വോട്ടുകളുള്ള സംസ്ഥാനത്ത് യാദവര്‍ക്ക് വലിയ സ്വാധീനമുള്ള പത്തു സീറ്റുകളില്‍ ആറിടത്ത് എസ്പിയും ഛിബ്രാമ അടക്കം നാലിടത്ത് ബിജെപിയും വിജയിച്ചിട്ടുണ്ട്. ഇറ്റാവയിലടക്കം ചെറിയ മാര്‍ജിനിലാണ് ബിജെപി പരാജയപ്പെട്ടത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാ ദള്‍ യാദവ ഭൂരിപക്ഷ മേഖലയിലെ കായംഗഞ്ച് അടക്കമുള്ള മൂന്നു സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് ഭൂരിപക്ഷ മേഖലകളിലെ ബിജെപിയുടെ പ്രകടനമാണ് വലിയ വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. പ്രധാന ജാട്ട് മണ്ഡലങ്ങളിലെല്ലാം ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചു. ഇരുപത് ശതമാനം മുസ്ലിം വോട്ടുകളാണ് യുപിയിലുള്ളത്. പത്തു മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ രണ്ടിടത്ത് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി. 1.7ലക്ഷം മുതല്‍ 2.5 ലക്ഷം വരെ മുസ്ലിം വോട്ടുകളുള്ള മണ്ഡലങ്ങളിലാണ് ബിജെപി വിജയം എന്നത് വലിയ തോതില്‍ മുസ്ലിം വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നതിന്റെ തെളിവാണ്.  

ചരിത്രം കുറിച്ച് യുപിയില്‍ രണ്ടാമൂഴം നേടിയ ബിജെപിക്ക് ലഭിച്ചത് 1977നു ശേഷമുള്ള ഏറ്റവും വലിയ വോട്ടുവിഹിതം. 41.3 ശതമാനം വോട്ട് നേടിയ ബിജെപി 40 ശതമാനം എന്ന കടമ്പയാണ് കടന്നത്. 77നു ശേഷം ഏതെങ്കിലും പാര്‍ട്ടി 40 ശതമാനം കടക്കുന്നത് ആദ്യമാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിക്ക് 47.8 ശതമാനം വോട്ട് ലഭിച്ചിരുന്നു.

2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുണ്ടായിരുന്നു, പക്ഷേ വോട്ട് 39.6 ശതമാനമായിരുന്നു. ഇക്കുറി സീറ്റ് കുറഞ്ഞു, വോട്ട് 41.3 ശതമാനമായി ഉയര്‍ന്നു; 1.7 ശതമാനം വര്‍ധന. എസ്പിയുടെ വോട്ടുവിഹിതം 22ല്‍ നിന്ന് 32 ശതമാനമായി കൂടി. ബിഎസ്പിയുടേത് 22.23ല്‍ നിന്ന് 12.7 ശതമാനമായി കുറഞ്ഞു.

2017ല്‍ കോണ്‍ഗ്രസിന് 6.2 ശതമാനം വോട്ട് ലഭിച്ചിരുന്നു. അതാണ് ഇക്കുറി 2.3 ശതമാനമായി ഇടിഞ്ഞത്. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 44 ശതമാനമാണ്. 2017ല്‍ ഇത് 46.5 ശതമാനമായിരുന്നു. മണിപ്പൂരില്‍ 2017ല്‍ 35 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് ഇക്കുറി കിട്ടിയത് 16.5 ശതമാനം മാത്രം.

Tags: bjpelectionup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.