Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യ എന്നും ലങ്കക്കൊപ്പം; ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് എസ്. ജയശങ്കര്‍

കഴിഞ്ഞ മാസം ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഭക്ഷണത്തിനും മരുന്നിനുമായി ഒരു ദശലക്ഷം ഡോളറിന്റെ വായ്‌പ നീട്ടി നല്‍കും. 50 കോടി രൂപയുടെ ഇന്ധനവും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 10:30 am IST
inWorld

ന്യൂദല്‍ഹി: ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ശ്രീലങ്കന്‍ ധനകാര്യമന്ത്രി ബേസില്‍ രാജപക്‌സെയുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് അതിപ്രധാനമായ നയതന്ത്ര നീക്കത്തിലൂടെ ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്.  

ഇന്ത്യ എന്നും ശ്രീലങ്കക്കൊപ്പമായിരുന്നു. ഈ പിന്തുണ തുടരുക തന്നെ ചെയ്യും. കൊവിഡ് കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ജയശങ്കര്‍ ഉറപ്പുനല്‍കി. ശ്രീലങ്ക ഏറ്റവും അടുത്ത സുഹൃത്താണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അടുത്ത സാമ്പത്തികബന്ധമാണുള്ളത്. വിദേശനാണ്യരംഗത്ത് ശ്രീലങ്ക വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയുടെ നിരവധി പദ്ധതികളാണ് ശ്രീലങ്കയിലുള്ളത്. ഹാംബാന്‍ട്ടോട്ട തുറമുഖ പദ്ധതി, ബെല്‍റ്റ് റോഡ് തുടങ്ങി ചൈനയുടെ പദ്ധതികള്‍ക്കായി വന്‍ വായ്‌പയാണ് ശ്രീലങ്ക എടുത്തിരിക്കുന്നത്. ഇതിലൂടെ വന്‍ കടക്കെണിയിലാണ് ശ്രീലങ്ക അകപ്പെട്ടത്. ചൈനയുടെ കടബാധ്യതാ നയതന്ത്രത്തില്‍ ശ്രീലങ്ക കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ മാസം ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഭക്ഷണത്തിനും മരുന്നിനുമായി ഒരു ദശലക്ഷം ഡോളറിന്റെ വായ്‌പ നീട്ടി നല്‍കും. 50 കോടി രൂപയുടെ ഇന്ധനവും ഇന്ത്യയില്‍ നിന്നും  ഇറക്കുമതി ചെയ്യും.  

നീണ്ട കാലഘട്ടത്തെ ഇന്ത്യയുടെ സഹായങ്ങളില്‍ രാജപക്‌സെ നന്ദിയറിയിച്ചു. വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ നിക്ഷേപത്തെയും ശ്രീലങ്ക സ്വാഗതം ചെയ്തു. ശ്രീലങ്കയുടെ ട്രിങ്കോമാലി ഓയില്‍ ഫാം സംയുക്തമായി ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഇരുമന്ത്രിമാരും ഉറപ്പുവരുത്തി. ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മാനുഷിക പരിഗണനയില്‍ വിട്ടയയ്‌ക്കുന്ന കാര്യത്തില്‍ ശ്രീലങ്ക ഉറപ്പുനല്‍കിയാതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുരോഗതിക്കും സമൃദ്ധിക്കുമായി ഉഭയകക്ഷി സാമ്പത്തിക സഹകരണം തുടരുവാന്‍ ഇരുമന്ത്രിമാരും തീരുമാനിച്ചു.

Tags: indiaശ്രീലങ്കജയശങ്കര്‍വിദേശകാര്യ മന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.