Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഷ്‌ട്രീയത്തിലെ റോള്‍മോഡല്‍; തികഞ്ഞ ഗാന്ധിയന്‍; നഗരകാരണവര്‍ അഡ്വ.അയ്യപ്പന്‍പിള്ളയെ അനുസ്മരിച്ചു

രാഷ്‌ട്രീയത്തിലെ റോള്‍മോഡലും എല്ലാ അര്‍ത്ഥത്തിലും ഗാന്ധിയനുമായിരുന്നു അദ്ദേഹമെന്നും ബിജെപി സംസ്ഥാന ഘടകത്തിലെ ആദ്യഭാരവാഹികളെ പ്രഖ്യാപിച്ചത് അയ്യപ്പന്‍പിള്ളയെ ആയിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷനായി. ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അയ്യപ്പന്‍പിള്ളയെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്.സേതുമാധവന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 09:14 pm IST
inKerala

തിരുവനന്തപുരം: ചരിത്രത്തോടൊപ്പം നടന്ന് ചരിത്രമായി മാറിയ നഗരകാരണവര്‍ അഡ്വ. അയ്യപ്പന്‍പിള്ളയെ ബിജെപി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന അനുസ്മരണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

രാഷ്‌ട്രീയത്തിലെ റോള്‍മോഡലും എല്ലാ അര്‍ത്ഥത്തിലും ഗാന്ധിയനുമായിരുന്നു അദ്ദേഹമെന്നും ബിജെപി സംസ്ഥാന ഘടകത്തിലെ ആദ്യഭാരവാഹികളെ പ്രഖ്യാപിച്ചത് അയ്യപ്പന്‍പിള്ളയെ ആയിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അധ്യക്ഷനായി. ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അയ്യപ്പന്‍പിള്ളയെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്.സേതുമാധവന്‍ പറഞ്ഞു.

ഓരോതവണ കാണുമ്പോഴും അദ്ദേഹത്തിന്റെ മഹത്വം കൂടുതല്‍ മനസിലാക്കാനായി. എല്ലാപേര്‍ക്കും മരണമുണ്ട്. അയ്യപ്പന്‍പിള്ളയുടെ മരണം വ്യക്തി എന്ന നിലയില്‍ നഷ്ടമാണ്. എന്നാല്‍ അദ്ദേഹം മുന്നോട്ടുവച്ച ആദര്‍ശം നിലനില്‍ക്കുന്നു. ആ ആദര്‍ശം നമ്മളില്‍ സ്വാംശീകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ നഷ്ടം നികത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപുരുഷന്മാരുടെ ഇടയില്‍ സ്ഥാനം നേടിയ ആളും സ്ഥാനമാനങ്ങളുടെ പിന്നാലെപോകാത്ത പകരംവയ്‌ക്കാനില്ലാത്ത വ്യക്തിത്വവുമായിരുന്നു അയ്യപ്പന്‍പിള്ളയെന്ന് മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിനുവേണ്ടി ശക്തമായ സമരം നടത്തിയതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അയ്യപ്പന്‍പിള്ളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലത്തിന്റെ സാക്ഷിയെന്ന് എം.എം.ഹസന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ വിവിധ ഗാന്ധിമാരുണ്ടെങ്കിലും യഥാര്‍ത്ഥഗാന്ധിയനും ഗാന്ധിയന്‍ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ ആളുമായിരുന്നു  അയ്യപ്പന്‍പിള്ള. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതലെന്ന് സിപിഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.

അയ്യപ്പന്‍പിള്ള എല്ലാരാഷ്‌ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ടവരെയും സാധാരണക്കാരെയും ഒരുപോലെ സ്‌നേഹിച്ചു. ഇതുപോലെ കലര്‍പ്പില്ലാത്ത സ്‌നേഹം പ്രസരിപ്പിക്കാന്‍ നമുക്ക് സാധിക്കുമോ എന്ന് ആത്മപരിശോധന നടത്തണമെന്നും സി.പി.ജോണ്‍ പറഞ്ഞു. കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍, ആര്‍.സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും അനുസ്മരണത്തില്‍ പങ്കെടുത്തു.

Tags: cpibjpcongressAyyappan pillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.