Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകലാശാലകള്‍ അച്ചടക്കരഹിതം; നിയമ ലംഘനങ്ങളില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്

കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാമെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ നോമിനികളെ കുത്തിനിറയ്‌ക്കുകയും അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുകയുമാണ്. അച്ചടക്കരാഹിത്യമാണ് എല്ലായിടത്തും. കത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2021, 08:18 pm IST
in Kerala

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നടക്കുന്ന അച്ചടക്കരാഹിത്യത്തിലും നിയമ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങള്‍ ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കിയതായി കാണിച്ച് മുഖ്യമന്ത്രിക്ക് കത്തും നല്‍കി. കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും  ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാമെന്നും കത്തില്‍ പറയുന്നു. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ നോമിനികളെ കുത്തിനിറയ്‌ക്കുകയും അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുകയുമാണ്. അച്ചടക്കരാഹിത്യമാണ് എല്ലായിടത്തും. കത്തില്‍ പറയുന്നു.

ഭാരതരത്‌നം ലഭിച്ച ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ .റാവുവും മുന്‍ വൈസ് ചാന്‍സലര്‍ കെ.എന്‍. പണിക്കരും കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള കത്ത് തുടങ്ങുന്നത്. ‘കേരളത്തിലെ അധ്യാപകരും ഗവേഷകരും പുറത്ത് മികവു കാട്ടുന്നു, കേരളത്തില്‍ കാണിക്കുന്നില്ല’ എന്നാണ് റാവു പറഞ്ഞത്. ‘കേരളത്തിലെ കുട്ടികള്‍ പഠിക്കാന്‍ പുറത്തേക്കു പോകുന്നതിനു കാരണം ഇവിടുത്തെ നിലവാരക്കുറവാണ് ‘ എന്നായിരുന്നു കെ.എന്‍. പണിക്കര്‍ പറഞ്ഞത്.ചാന്‍സലര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷം തനിക്ക് നിരാശയായിരുന്നുവെന്നു പറയുന്ന ഗവര്‍ണര്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ദു:ഖകരമായിരുന്നുവെന്നും നിയമം ലംഘിക്കാനുള്ള സമ്മര്‍ദ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍ വിസി പുനര്‍ നിയമനം കാര്യം സംസാരിക്കാന്‍  നിയമോപദേഷ്ടാവിനെ അയച്ചിരുന്നു. പുനര്‍നിയമനം കൊടുക്കുക എന്നതിനര്‍ത്ഥം നിയമന നടപടികള്‍ വേണ്ടന്നല്ല എന്നത് അദ്ദേഹത്തോട് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ട് എന്നാണ് മറുപടി പറഞ്ഞത്. സര്‍ക്കാറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതി ഒപ്പിട്ടു കൊടുത്തു. കണ്ണൂരില്‍ അറുപത് കഴിഞ്ഞ ആള്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ യുജിസി റഗുലേഷനെ ഉയര്‍ത്തിപ്പിടിച്ചവര്‍ ശ്രീശങ്കരയില്‍ ഇതേ പ്രശ്‌നം വന്നപ്പോള്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യം എന്ന് പറയുന്നു. ഫലത്തില്‍ എജി അടക്കമുള്ളവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്.

കലാമണ്ഡലം വിസി, ചാന്‍സലറായ തനിക്കെതിരെ കേസുകൊടുത്തത് തികഞ്ഞ അച്ചടക്കരാഹിത്യമാണ്. കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും  നടപടി ഉണ്ടായില്ല.  അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാറും തയ്യാറായില്ല. ശ്രീനാരായണ സര്‍വകലാശാല അധ്യാപകരുടെ നിയമനവും താമസിപ്പിക്കുകയാണ്. നിയമനം നടത്തി, യുജിസിയുടെ പോര്‍ട്ടലില്‍ ഇടണം. ഇനി അടുത്ത ഒക്ടോബറിലേ പോര്‍ട്ടല്‍ തുറക്കൂ. ചുരുക്കത്തില്‍ രണ്ടു വര്‍ഷം അധ്യാപന നിയമനം നീളും. അവിടെ വൈസ് ചാന്‍സലര്‍ക്ക് ശമ്പളം കിട്ടുന്നില്ല എന്നുകാണിച്ച് മൂന്നു കത്ത് സര്‍ക്കാറിനു നല്‍കിയെങ്കിലും മറുപടിയില്ല.

സര്‍ക്കാറുമായി  ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതും ചെയ്തത്. ഇനി വയ്യ. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് പോംവഴി. ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത കൊണ്ടുവരുക. അപ്പോള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാനാകും. നിയമസഭ കൂടുന്ന സമയമല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു തരാമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

Tags: keralaPinarayi VijayanCalicut Universityarif muhammad khanMG UniversityKerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.