Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്റെ നിര്‍ഗുണത്വവും സഗുണത്വവും

പരബ്രഹ്മ ചൈതന്യമെന്ന നിലയില്‍ നിര്‍ഗുണനായിരിക്കെ, സര്‍വശക്തനെന്ന നിലയില്‍ സഗുണനായും ഭഗവാന്‍ ലോകത്തില്‍ അനുഭവവേദ്യനാകുന്നു. ഗുണാതീതനായിരിക്കെ തന്നെ ഭഗവാന്‍ സര്‍വഗുണ സമ്പന്നനുമാകുന്നു. സര്‍വ്വേശ്വരന്‍ മൂര്‍ത്തിത്രയങ്ങളായി സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ നടത്തുന്നു എന്ന വിശ്വാസവും പൗരാണികമായി ഹൈന്ദവര്‍ സ്വീകരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 05:00 am IST
inSamskriti

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

പരബ്രഹ്മ ചൈതന്യമെന്ന നിലയില്‍ നിര്‍ഗുണനായിരിക്കെ, സര്‍വശക്തനെന്ന നിലയില്‍ സഗുണനായും ഭഗവാന്‍ ലോകത്തില്‍ അനുഭവവേദ്യനാകുന്നു. ഗുണാതീതനായിരിക്കെ തന്നെ ഭഗവാന്‍ സര്‍വഗുണ സമ്പന്നനുമാകുന്നു. സര്‍വ്വേശ്വരന്‍ മൂര്‍ത്തിത്രയങ്ങളായി സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ നടത്തുന്നു എന്ന വിശ്വാസവും പൗരാണികമായി ഹൈന്ദവര്‍ സ്വീകരിച്ചിട്ടുണ്ട്.  

എന്നാല്‍ സന്ദര്‍ഭത്തിന്റെ പ്രത്യേകതയനുസരിച്ച് മൂര്‍ത്തിത്രയങ്ങളില്‍ ഒരു ദേവനെത്തന്നെ പരമാത്മാവും സര്‍വ്വേശ്വരനുമായി കണ്ട് അദ്ദേഹത്തെ ഇഷ്ടദേവനായി ഉപാസിക്കുന്നു. ആ സര്‍വ്വേശ്വരന്റെ കീഴില്‍ സൂര്യാദി ദേവന്മാര്‍ തങ്ങളുടെ സ്വധര്‍മം പാലിച്ച് ലോകധര്‍മം ചെയ്യുന്നുവെന്നാണ് വിശ്വാസം. ആ ദേവന്മാരെല്ലാം അതാതു പ്രവൃത്തികളെ സംബന്ധിച്ചേടത്തോളം ഈശ്വരന്റെ പ്രതിപുരുഷന്മാരെന്ന നിലയില്‍ ഈശ്വരന്‍ തന്നെയായി മാനിക്കപ്പെടുന്നതും ഏകദൈവവിശ്വാസത്തിന് ഭംഗം വരുത്തുന്നില്ല. അതുകൊണ്ടാണല്ലോ ‘സര്‍വ്വദേവനമസ്‌ക്കാരഃ കേശവം പ്രതി ഗച്ഛതിഃ’ എന്നു പറയാറുള്ളത്.  

ഭാഗവതത്തിലെ ശ്രുതിഗീതയില്‍ വേദങ്ങള്‍ ഭഗവാനെ സ്തുതിക്കുന്നിടത്ത് ഇങ്ങനെ പറയുന്നു. ‘അല്ലയോ ഭഗവാനേ, പാരമാര്‍ത്ഥികമായി നിര്‍ഗുണപരമാത്മസ്വരൂപനായ അങ്ങ് സ്വക്രിയമായ മായാശക്തിയെ ആശ്രയിച്ച് ജഗത് സൃഷ്ടി നടത്തിയിട്ട് എപ്പോഴാണോ സഗുണ മൂര്‍ത്തിയാകുന്നത് അപ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് അവിടുത്തെ രൂപം അപൂര്‍ണ്ണമായെങ്കിലും വര്‍ണിക്കുവാന്‍ കഴിയുന്നുള്ളൂ.’ അതായത് വ്യാവഹാരിക ദശയില്‍ മാത്രമാണ് ഭഗവാന്‍ സഗുണത്വം സ്വീകരിക്കുന്നത്. അല്ലാത്ത സമയമെല്ലാം ഭഗവാന്‍ നിര്‍ഗുണനാണെന്ന് താത്പര്യം. ചുരുക്കത്തില്‍ ഹിന്ദു ധര്‍മവിശ്വാസങ്ങളില്‍ ഈശ്വരന്റെ നിര്‍ഗുണത്വവും സഗുണത്വവും അവിരോധമായി പരസ്പര പൂരകമായി സമന്വയിച്ചിരിക്കുന്നു.  

വേദപ്രാമാണ്യം

ജീവിതത്തില്‍ ധര്‍മ്മകര്‍മ്മങ്ങളെപ്പറ്റിയും അവയുടെ കര്‍ത്തവ്യാകര്‍ത്തവ്യങ്ങളെപ്പറ്റിയും ശാസ്ത്രതത്ത്വങ്ങളെപ്പറ്റിയും നമുക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം വേദമാണ്. വേദോക്തികളാണ് നിവൃത്തി മാര്‍ഗം. വേദങ്ങള്‍ എന്നത് ഇവിടെ ശ്രുതി, സ്മൃതി, പുരാണങ്ങള്‍ എന്ന വ്യാപകാര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. നടന്നിട്ടുള്ളവയും നടക്കാന്‍ സാധ്യതയുള്ളവയുമായ ചരിത്ര കഥകള്‍ കൊണ്ടും അര്‍ത്ഥവാദപരങ്ങളായ ദൃഷ്ടാന്ത കഥകള്‍ കൊണ്ടും വേദതത്ത്വങ്ങളെ വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ഇതിഹാസ പുരാണങ്ങള്‍ ചെയ്തിരിക്കുന്നത്.  

പ്രധാനമായും ആചാരസംഹിതകളെ പറ്റി പ്രതിപാദിക്കുന്ന കൃതികളാണ് സ്മൃതികള്‍. സദാചാരങ്ങളെയും ദുരാചാരങ്ങളെയും വ്യവച്ഛേദിച്ചു പറയുന്നത് സ്മൃതികളിലാണ്.നമ്മുടെ മിക്ക ധാര്‍മ്മിക പ്രശ്‌നങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും പരിഹാരം ഇവയിലുണ്ട്. സ്മൃതികള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത് കല്പം, ധര്‍മശാസ്ത്രം തുടങ്ങിയ മറ്റു വൈദിക വിദ്യകളത്രേ. അവയെ എല്ലാം  ആധാരമാക്കി രചിക്കപ്പെട്ടവയാണ് ആചാരസംഹിതകളും പ്രായശ്ചിത്ത ശാസ്ത്രവും മറ്റും. ഇവയെല്ലാം ആധികാരിക സ്വഭാവമുള്ളവ തന്നെയാണ്.      

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.