Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാബറും ഹുമയൂണും രാജ്യസ്‌നേഹികളായിരുന്നു, മുഗള്‍ രാജാക്കന്മാരെ പുകഴ്‌ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസംഗം വിവാദം

ബാബറും ഹുമയൂണും രാജ്യസ്‌നേഹികളായിരുന്നുവെന്ന് പറഞ്ഞ് മുഗള്‍ രാജാക്കന്മാരെ വാനോളം പുകഴ്‌ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 05:51 pm IST
inIndia

ന്യൂദല്‍ഹി: ബാബറും ഹുമയൂണും രാജ്യസ്‌നേഹികളായിരുന്നുവെന്ന് പറഞ്ഞ് മുഗള്‍ രാജാക്കന്മാരെ വാനോളം പുകഴ്‌ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിയ്‌ക്കുക മാത്രം ചെയ്തപ്പോള്‍ മുഗളന്മാര്‍ ഇന്ത്യയിലേക്ക് വന്ന് ഇന്ത്യയെ അവരുടെ വീടാക്കിമാറ്റിയവരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മുഗളന്മാര്‍ മതപരമായ പീഡനങ്ങള്‍ക്കോ മതപരിവര്‍ത്തനത്തിനോ ശ്രമിച്ചില്ലെന്നും അവരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. നെഹ്രു ജയന്തിയോടനുബന്ധിച്ച് നടത്തിയ ഈ പ്രസംഗം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

കോണ്‍ഗ്രസ് പല രീതിയില്‍ ഹിന്ദുത്വത്തെ ആക്രമിക്കുകയും ന്യുനപക്ഷങ്ങളെ പരസ്യമായി പ്രീണിപ്പുക്കുകയും ചെയ്യുന്ന പ്രവണതയുടെ ഭാഗമായിട്ടാണ് മണി ശങ്കര്‍ അയ്യരുടെ ഈ പ്രസംഗവും വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റുമായും ബൊക്കോ ഹറാമുുമായും താരതമ്യംചെയ്തുകൊണ്ട് മറ്റൊരു കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രചിച്ച പുസ്തകവും വിവാദമായിട്ടുണ്ട്.

ഇതില്‍ മുഗളന്‍മാര്‍ ഹി്ന്ദുക്കളെ മതപരമായ പീഢനങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ലെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവന തര്‍ക്കവിഷയമാണ്. കാരണം ചരിത്രത്തില്‍ മുഗള്‍ സാമ്രാജ്യ ചക്രവര്‍ത്തിമാര്‍ ഹിന്ദുക്കളുടെ തലവെട്ടിയിരുന്നതായും ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതായും ചരിത്രവസ്തുത നിലനില്‍ക്കവേ, ഒരു പണ്ഡിതന്‍കൂടിയായ മണി ശങ്കര്‍ അയ്യര്‍ എന്തുകൊണ്ട് ഇങ്ങിനെയൊരു അഭിപ്രായപ്രകടനം നടത്തിയെന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു. ഇതിന് പിന്നില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഇസ്ലാം പ്രീണനമാണെന്നാണ് പറയുന്നത്.

ഹിന്ദുക്കളല്ലാത്തവരെ ഇന്ത്യക്കാരായി ബിജെപി കാണുന്നില്ലെന്നും മണി ശങ്കര്‍ അയ്യര്‍ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ‘666 വര്‍ഷങ്ങളോളം ദല്‍ഹി സിംഹാസനത്തിലിരുന്നവരാണ് മുസ്ലിം സുല്‍ത്താന്‍മാരും മുസ്ലിം രാജാക്കന്മാരും ചക്രവര്‍ത്തിമാരും. അതിന് ശേഷം എത്ര മുസ്ലിങ്ങളും ഹിന്ദുക്കളും രാജ്യം വിട്ടുപോയി? കഴിഞ്ഞ 100-125വര്‍ഷത്തെ ചരിത്രം ഈ സംഖ്യ കൃത്യമായി പറയുന്നു. 666 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങളുടെ ജനസംഖ്യ 24 ശതമാനവും ഹിന്ദുക്കളുടെ ജനസംഖ്യ 72 ശതമാനവുമാണ്. എല്ലാ പെണ്‍കുട്ടികളെയും മുസ്ലിം സുല്‍ത്താന്‍മാര്‍ ബലാത്സംഗം ചെയ്തു. എല്ലാവരെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നാണ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ ജനസംഖ്യയുടെ 72 ശതമാനവും മുസ്ലിങ്ങള്‍ ആയേനെ,’ ഇങ്ങിനെ പോകുന്ന ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മണിശങ്കര്‍ അയ്യരുടെ പ്രസംഗം. വെറും ആയുധബലം കൊണ്ട് മാത്രമാണ് എണ്ണത്തില്‍ കുറവായ മുസ്ലിംചക്രവര്‍ത്തിമാര്‍ ഹിന്ദുഭൂരിപക്ഷപ്രദേശമായ ഇന്ത്യയെ ആക്രമിച്ച് കീഴടക്കിയത് എന്ന വസ്തുത മണിശങ്കര്‍ അയ്യര്‍ മനപൂര്‍വ്വം മറയ്‌ക്കുകയാണ്. ബുദ്ധിമാനായ മണിശങ്കര്‍ അയ്യരുടെ ലക്ഷ്യം ചരിത്രപരമായ സത്യസന്ധതയല്ല, പകരം ഇസ്ലാമിക പ്രീണനം മാത്രമാണ്.

‘ജിന്ന പറഞ്ഞത് 30 ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ്. അല്ലാതെ 80-90 ശതമാനം സംവരണം വേണമെന്ന് പറഞ്ഞില്ല. മുസ്ലിങ്ങള്‍ വന്നിട്ടും മുസ്ലിം രാഷ്‌ട്രമാകാതിരുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്,’ മണിശങ്കര്‍ അയ്യര്‍ പറയുന്നു. എന്നാല്‍ ഇവിടെ മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് പറഞ്ഞ് ഇന്ത്യയെ രണ്ടായി മതത്തിന്റെ പേരില്‍ വെട്ടിമുറിക്കാന്‍ മുന്‍കയ്യെടുത്ത ജിന്നയെ മറച്ചുപിടിച്ചുകൊണ്ടുള്ള പ്രസംഗത്തി്‌ന്റെ ലക്ഷ്യം സാമാന്യബോധമുള്ളവര്‍ക്ക് അറിയാവുന്നതേയുള്ളൂ.

Tags: മുഗള്‍ ചക്രവര്‍ത്തിമണിശങ്കര്‍ അയ്യര്‍ബാബര്‍ഹുമയൂണ്‍congressMuhammad Ali Jinnah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.