Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിദ്ദുവിന് മുന്നില്‍ തോറ്റ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി; അഡ്വക്കേറ്റ് ജനറലിന്റെ കസേര തെറിപ്പിച്ച് ശക്തനായി സിദ്ദു

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലിരിത്തുന്ന നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യത്തിന് മുന്നില്‍ തലതാഴ്‌ത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. പഞ്ചാബില്‍ ഈയിടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ എ.പി. ഡിയോളിന്റെ രാജി ചരണ്‍ ജിത് സിംഗ് ചന്നിക്ക് ഒടുവില്‍ സിദ്ദുവിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സ്വീകരിക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 08:40 pm IST
inIndia

ചണ്ഡീഗഡ്: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലിരിത്തുന്ന നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യത്തിന് മുന്നില്‍ തലതാഴ്‌ത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. പഞ്ചാബില്‍ ഈയിടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ എ.പി. ഡിയോളിന്റെ രാജി ചരണ്‍ ജിത് സിംഗ് ചന്നിക്ക് ഒടുവില്‍ സിദ്ദുവിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സ്വീകരിക്കേണ്ടി വന്നു.

സിദ്ദുവിന്റെ ഖഡ്ഗമേറ്റ് ആദ്യം അറ്റുവീണത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തലയായിരുന്നെങ്കില്‍ ചൊവ്വാഴ്ച സിദ്ധു തെറിപ്പിച്ചത് അഡ്വക്കേറ്റ് ജനറലിന്റെ കസേര. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെങ്കില്‍ സംസ്ഥാന ഡി.ജി.പിയേയും അഡ്വക്കേറ്റ് ജനറലിനേയും നീക്കണമെന്നും, അല്ലാത്ത പക്ഷം താന്‍ സ്ഥാനം രാജി വെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിയോളിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചത്.2015ല്‍ നടന്ന വെടിവെയ്‌പ്പിന് കാരണക്കാരാണ് ഡി.ജി.പിയും അഡ്വക്കേറ്റ് ജനറലുമെന്നാണ് സിദ്ദു ആരോപിക്കുന്നത്.  

തിങ്കളാഴ്ചയാണ് ഡിയോള്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്. രാജി ലഭിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാബിനറ്റ് യോഗത്തിലാകും തീരുമാനം എടുക്കുക എന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഡിയോളിന്റെ രാജി മന്ത്രിസഭ അംഗീകരിച്ചതായി ചരണ്‍ജിത് സിങ് ചന്നി അറിയിച്ചത്. പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സ്ഥാനം വഹിക്കുന്ന ഇഖ്ബാല്‍ സിംഗ് സഹോതയുടെ സ്ഥാനത്തേക്ക് പകരക്കാരുടെ പട്ടിക കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ചന്നി കൂട്ടിച്ചേര്‍ത്തു

തുടക്കം മുതലേ അഡ്വക്കേറ്റ് ജനറലിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയ്‌ക്ക് ഒടുവില്‍ സിദ്ദുവിന്റെ പിടിവാശിയ്‌ക്ക് മുന്നില്‍ തലകുനിയ്‌ക്കേണ്ടി വന്നു. ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവും ചേര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിന്റെ രാജി സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ കഴിഞ്ഞ കുറെ ദിവസമായി അഡ്വക്കേറ്റ് ജനറലിനെതിരായ സിദ്ദുവിന്റെ യുദ്ധം വിജയിച്ചിരിക്കുകയാണ്.  

സപ്തംബര്‍ 27നാണ് അഡ്വക്കേറ്റ് ജനറലായ അതുല്‍ നന്ദ വിരമിച്ച ഒഴിവിലേക്ക് ഡിയോളിനെ നിയമിച്ചത്. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു ഡിയോളിന്റെ നിയമനം. എന്നാല്‍ ഈ നിയമനത്തെ തുടക്കം മുതലേ നവജ്യോത് സിംഗ് സിദ്ദു എതിര്‍ത്തു. സിദ്ദു സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നിലകൊള്ളുന്നതായി ഡിയോള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത് പിന്നീട് ഡിയോളും സിദ്ദുവും തമ്മിലുള്ള വാക്പോരില്‍ കലാശിച്ചെങ്കിലും സിദ്ദു നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിന് ഹൈക്കമാന്‍റ് പച്ചക്കൊടി വീശിയതോടെ ഡിയോളിന്റെ തൊപ്പി തെറിക്കുകയായിരുന്നു. 

Tags: punjabകോണ്‍ഗ്രസ് ഹൈക്കമാന്‍റ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022അഡ്വക്കേറ്റ് ജനറല്‍ ഡിയോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പുതിയ വാര്‍ത്തകള്‍

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.