ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ വധശ്രമം തടഞ്ഞ് 170-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ വീരകൃത്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ. 9/11 മോഡൽ വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന്റെ ധീരതയെ പ്രശംസിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പിയും ചോദ്യമുയർത്തിയിട്ടുണ്ട്.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ബോയിംഗ് 737 മാക്സ് വിമാനത്തിനുള്ളിൽ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റ് പരിക്കുകളോടെയാണ് ക്യാപ്റ്റൻ സ്മിത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ക്യാപ്റ്റൻ സ്മിത്തിനെ അഭിനന്ദിച്ചിരുന്നു.
ഗുജറാത്ത് സർക്കാർ സ്മിത് മച്ചാറിന് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘വിശിഷ്ട് ഗുജറാത്ത് ഗരിമ അവാർഡ്’ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനായി സോമനാഥ ക്ഷേത്രത്തിൽ പ്രത്യേക മഹാമൃത്യുഞ്ജയ മന്ത്ര ജപവും പൂജകളും സംഘടിപ്പിച്ചു.
















