Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ ജിന്നയുടെ പ്രതിമ സ്‌ഫോടനത്തില്‍ തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; പാക് സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് ബിഎല്‍എ

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരിയായ ഗ്വാദറിലുണ്ടായ സ്‌ഫോടനത്തില്‍ മുഹമ്മദലി ജിന്നയുടെ പ്രതിമ തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു. 2004 മുതല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ശക്തമായ സായുധസമരമാണ് ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിവരുന്നത്. പാകിസ്ഥാനില്‍ നിന്നും വേറിട്ടുള്ള സ്വതന്ത്രരാജ്യമായി ബലൂചിസ്ഥാനെ പ്രഖ്യാപിക്കണമെന്നതാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 08:58 pm IST
in World

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരിയായ ഗ്വാദറിലുണ്ടായ സ്‌ഫോടനത്തില്‍ മുഹമ്മദലി ജിന്നിയുടെ പ്രതിമ തകര്‍ന്നു. 2021ന്റെ തുടക്കത്തില്‍ സ്ഥാപിച്ച പാകിസ്ഥാന്‍ സ്ഥാപകനേതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമയാണ് സ്‌ഫോടനത്തില്‍ പാടെ തകര്‍ന്നത്.  

പ്രതിമയുടെ പിന്നില്‍ വെച്ച നിയന്ത്രിത സ്‌ഫോടക വസ്തു (ഐഇഡി) പൊട്ടിത്തെറിച്ചാണ് പ്രതിമ തകര്‍ന്നത്. സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ബബ്ഗര്‍ ബലൂച് ആണ് സ്‌ഫോടനത്തിന് പിന്നീല്‍ ബിഎല്‍എ ആണെന്ന് ട്വീറ്റിലൂടെ അറിയിച്ചത്.  

പൊതുവേ സുരക്ഷിതപ്രദേശമായി അറിയപ്പെടുന്ന സ്ഥലമാണ് ഗ്വാദര്‍ തുറമുഖനഗരി. എന്നാല്‍ വിനോദ സഞ്ചാരികളുടെ വേഷത്തില്‍ എത്തിയാണ് ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ പ്രതിമയുടെ പിന്നില്‍ നിയന്ത്രിത സ്‌ഫോടക വസ്തു (ഐഇഡി) സ്ഥാപിച്ചത്. ഗ്വാദര്‍ ഡപ്യൂട്ടി കമ്മീഷണര്‍ റിട്ട. മേജര്‍ അബ്ദുള്‍ കബീര്‍ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അബ്ദുള്‍ കബീര്‍ഖാന്‍ പറയുന്നു.

അതേ സമയം ബലൂചിസ്ഥാന്റെ മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ സെനറ്ററുമായ സര്‍ഫ്രാസ് ബുഗ്തി അക്രമത്തെ അപലപിച്ചു. പാകിസ്ഥാന്റെ പ്രത്യയശാസ്ത്രത്തിനെതിരായാണ് ഗ്വാദറില്‍ ജിന്നയുടെ പ്രതിമ തകര്‍ത്തത്. ഇവരെ പണ്ട് സിയാറത്തില്‍ ജിന്നയുടെ ഖ്വെയ്ദ്- ഇ -അസം ബംഗ്ലാവ് തകര്‍ത്തവരെ ശിക്ഷിച്ചതുപോലെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2013ലാണ് ബലൂച് തീവ്രവാദികള്‍ ജിന്ന ക്ഷയം ബാധിച്ച അവസാനനാളുകളില്‍  താമസിച്ച 121 വര്‍ഷം പഴക്കമുള്ള ബംഗ്ലാവ് വെടിമരുന്നുപയോഗിച്ച് സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഈ സ്‌ഫോടനത്തില്‍ ഫര്‍ണീച്ചറുകളും സ്മാരകവസ്തുക്കളും വരെ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പിന്നീട് ഇതിനെ ദേശീയ സ്മാരമാക്കി പാകിസ്ഥാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബലൂചിസ്ഥാനില്‍ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇതിനെല്ലാം പിന്നീല്‍ ബലൂച് ദേശീയ ആര്‍മിയാണ്. ഈയിടെ ഗ്വാദറിന്റെ കിഴക്കന്‍ ബേ എക്‌സ്പ്രസ് പ്രൊജക്ടില്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ച വാഹനപ്പടയ്‌ക്ക് നേരെ ബലൂച് ദേശീയ ആര്‍മി ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ചൈനീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇവരെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബലൂചികളായവര്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് 2004 മുതല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ശക്തമായ സായുധസമരമാണ് ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിവരുന്നത്. പാകിസ്ഥാനില്‍ നിന്നും വേറിട്ടുള്ള സ്വതന്ത്രരാജ്യമായി ബലൂചിസ്ഥാനെ പ്രഖ്യാപിക്കണമെന്നതാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യം. ബലൂചിസ്ഥാന്‍ പ്രദേശത്ത് നിന്നും ബലൂചികളല്ലാത്തവരെ കൊന്നുതള്ളി സംഘടന ഗോത്രശുദ്ധീകരണവും നടത്തിവരുന്നു. പാകിസ്ഥാന്‍ അധികൃതര്‍ക്ക് നേരെ 2000ല്‍ ബോംബാക്രമണങ്ങളുടെ  ഒരു പരമ്പര തന്നെ അഴിച്ചുവിട്ടതോടെയാണ് ബലൂച് ലിബറേഷന്‍ ആര്‍മി പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. 

Tags: pakistanഅഫ്ഗാനിസ്ഥാന്‍ബലൂചിസ്ഥാന്‍Muhammad Ali Jinnahബലൂച് ലിബറേഷന്‍ ആര്‍മി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.