Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മിഥുനം രാശി: ചില നിരീക്ഷണങ്ങള്‍

വീണയേന്തിയ ഒരു സ്ത്രീയും ഗദയേന്തിയ ഒരു പുരുഷനും ഇണക്കത്തില്‍ നില്‍ക്കുന്നതാണ് മിഥുനം രാശിസ്വരൂപം. സൗമ്യമായ, രാഗാര്‍ദ്രമായ ഒരു വീണാഗാനമാകാനും കഠിനമായ ഒരു ഗദാഘാതമാകാനും മിഥുനക്കൂറിലെ മനുഷ്യര്‍ക്കാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 05:00 am IST
inSamskriti

ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ അഥവാ ഒമ്പത് നക്ഷത്രപാദങ്ങള്‍ വരുന്നു. അങ്ങനെയാണ് രാശിനക്ഷത്ര ഘടന. മകയിരത്തിന്റെ അവസാന രണ്ടു പാദങ്ങളും (അര) തിരുവാതിരയുടെ നാലു പാദങ്ങളും (മുഴുവന്‍) പുണര്‍തം ആദ്യ മൂന്നു പാദങ്ങളും (മുക്കാല്‍) മിഥുനം രാശിയില്‍ ഉള്‍ച്ചേരുന്നു. ജന്മനക്ഷത്രത്തിന്റെ സവിശേഷതകള്‍ എന്ന പോലെ ജന്മരാശിയുടെ/ അഥവാ കൂറിന്റെ പ്രത്യേകതകളും വ്യക്തികളില്‍  പ്രതിഫലിക്കും. ആ നിലയ്‌ക്കുള്ള ഏതാനും ചില നിരീക്ഷണങ്ങളാണ് ഇവിടെ നടത്തുന്നത്.  

മിഥുനം ഒരു ഉഭയരാശിയാണ്. അതിനാല്‍ ഈ കൂറില്‍ ജനിക്കുന്നവരില്‍ ചരത്വവുമുണ്ട്, സ്ഥിരത്വവുമുണ്ട്. ചിലപ്പോള്‍ കാറ്റുപോലെ ഇളകിക്കൊണ്ടിരിക്കും, ഇവരുടെ മനസ്സ്. എന്നു മാത്രമല്ല വാക്കിനും കര്‍മ്മത്തിനും കൂടിയുണ്ടാവും ഇളക്കം. ചിലപ്പോള്‍ കാറ്റ് , എത്ര ശ്രമിച്ചിട്ടും ചിറ്റോളങ്ങള്‍ പോലുമുണരാത്ത നിശ്ചലതടാകം പോലെയായിരിക്കും ഇവര്‍ കാണപ്പെടുക. എന്നാലും ഉഭയരാശിക്കാര്‍ക്ക് വൈകാരികമായ മരവിപ്പോ നിസ്സംഗതയോ ഉണ്ടാവുക അപൂര്‍വമാണ്. സാഹചര്യങ്ങളെ പാറപോലെ ഉറച്ചുനിന്ന് നേരിടുന്നവര്‍ കുറവായിരിക്കും. ‘മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്’ എന്നു പറയില്ലേ? ആ ചൊല്ല് ഇവര്‍ക്ക് നന്നേ ഇണങ്ങും.  ആര്‍ജ്ജവവും അനുരഞ്ജനവും മിഥുനക്കൂറുകാരില്‍ കൂടുതലായിരിക്കും. അഭിപ്രായം ഇരുമ്പുലക്കയാണെന്ന് കരുതില്ല. ‘ഹിരണ്യന്റെ നാട്ടില്‍ ചെന്നാല്‍ ഹിരണ്യായ നമഃ’ എന്ന  ഇവരുടെ മനോഭാവം ചിലപ്പോള്‍ ആക്ഷേപിക്കപ്പെടാനും ഇടയുണ്ട്.  

വീണയേന്തിയ ഒരു സ്ത്രീയും ഗദയേന്തിയ ഒരു പുരുഷനും ഇണക്കത്തില്‍ നില്‍ക്കുന്നതാണ് മിഥുനം രാശിസ്വരൂപം. സൗമ്യമായ, രാഗാര്‍ദ്രമായ ഒരു വീണാഗാനമാകാനും കഠിനമായ ഒരു ഗദാഘാതമാകാനും മിഥുനക്കൂറിലെ മനുഷ്യര്‍ക്കാവും. ഇവരുടെ മനോഭാവത്തിലെ ദ്വന്ദ്വവശങ്ങള്‍ എളുപ്പം ഇവരുടെ വാക്കുകളില്‍ പ്രകടമാവും. വാക്കും വാക്കിന് ഊര്‍ജ്ജം പകരുന്ന ചിന്തയുമാണ് ഇവരുടെ ഈടിരിപ്പുകള്‍  അതിനുകാരണം  വാക്കിന്റെ കാരകനായ ബുധനാണ് മിഥുനം രാശിയുടെ അധിപന്‍ എന്നതാണ്. പരിദേവനമാവാനും പരിഹാസമാവാനും കഴിയുന്ന വിധത്തില്‍ വാക്കുകള്‍ ഇവരുടെ നിഘണ്ടുവില്‍ അണിയണിയായങ്ങനെ നില്‍ക്കുന്നുണ്ടാവും, എല്ലാക്കാലത്തും.

ഓജം, യുഗ്മം എന്നൊരു തരംതിരിവ് രാശികളെക്കുറിച്ചുണ്ട്. മിഥുനം ഓജരാശിയാണ്. ചൊടി യെന്നും ചുണയെന്നും ഉശിരെന്നും പുരുഷ ഗുണത്തോട് കൂടിയത് എന്നും ഒക്കെ ‘ഓജം’ എന്ന പദത്തെ വ്യാഖ്യാനിക്കാം. ഉന്മേഷത്തോടെയിരിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും കാര്യബോധം കളഞ്ഞുകുളിക്കാതെ നോക്കാനും മിഥുനക്കൂറുകാര്‍ക്കാവും. മിശ്രരസവും മിശ്ര ശീലങ്ങളുമുള്ള ഗ്രഹമാണ് ബുധന്‍. അതിനാല്‍ പലപ്പോഴും ഇവരെ ഏതെങ്കിലും ഒരു കള്ളിയിലൊതുക്കാന്‍ കഴിയില്ല. കളികളുടെ, വിശിഷ്യാ ബൗദ്ധിക വിനോദങ്ങളുടെ ഗ്രഹമാണ് ബുധന്‍ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പണ്ടത്തെ പ്രധാന വിനോദമായ ചൂതുകളി ബുധനെക്കൊണ്ടാണ് നിരൂപിക്കുന്നത്. വിദഗ്‌ദ്ധമായി കരുനീക്കം നടത്താനും  നിഷ്‌ക്കരുണം  വെട്ടിമാറ്റാനും വമ്പന്മാരെ അടിയറവ് പറയിക്കാനും കഴിയുന്ന ബുദ്ധിപരമായ ചുവടുവെയ്‌പുകളും നയോപായചാതുര്യങ്ങളും മിഥുനക്കൂറുകാരില്‍ നിന്നും പ്രതീക്ഷിക്കാം. രക്തരൂഷിതമായ വിപ്ലവങ്ങള്‍ നടത്താതെ തന്നെ അധികാര സോപാനങ്ങളില്‍ എത്താന്‍ ഇവര്‍ക്ക് കഴിയും. ആ ചാണക്യതന്ത്രങ്ങള്‍ എതിരാളിയെ നിലംപരിശാക്കും.

എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.