Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോണ്‍ഗ്രസ്സ് മുക്തമാവാന്‍ പഞ്ചാബും

ഒരു ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ്സിനെ നയിച്ച് പഞ്ചാബില്‍ അധികാരം പിടിച്ച നേതാവാണ് അമരീന്ദര്‍. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് തറപറ്റിയപ്പോള്‍ പാര്‍ട്ടിയുടെ മാനക്കേടൊഴിവാക്കിയത് അമരീന്ദറിന്റെ വ്യക്തിപ്രഭാവംകൊണ്ടും ജനപിന്തുണകൊണ്ടും അധികാരത്തിലേറാന്‍ കഴിഞ്ഞ പഞ്ചാബാണ്. നെഹ്‌റുകുടുംബത്തിന് അനഭിമതനായതാണ് പഞ്ചാബില്‍ അമരീന്ദറിന്റെ രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ്സ് നേതാവായ രാഹുലിന്റെ ഇഷ്ടക്കാരനെന്ന നിലയ്‌ക്ക് പാര്‍ട്ടിയില്‍ ചേക്കേറിയ നവജ്യോത് സിങ് സിദ്ധുവാണ് ക്യാപ്റ്റന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് പഞ്ചാബ് കോണ്‍ഗ്രസ്സിലും മന്ത്രിസഭയിലും കലാപമുണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 05:00 am IST
inEditorial

പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ രാജി തികച്ചും അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍നിന്നുള്ള അപമാനം സഹിച്ച് ഈ സ്ഥാനത്ത് തുടരാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. ഏതാണ്ട് ഒരു ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ്സിനെ നയിച്ച് പഞ്ചാബില്‍ അധികാരം പിടിച്ച നേതാവാണ് അമരീന്ദര്‍. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് തറപറ്റിയപ്പോള്‍ പാര്‍ട്ടിയുടെ മാനക്കേടൊഴിവാക്കിയത് അമരീന്ദറിന്റെ വ്യക്തിപ്രഭാവംകൊണ്ടും ജനപിന്തുണകൊണ്ടും അധികാരത്തിലേറാന്‍ കഴിഞ്ഞ പഞ്ചാബാണ്. നെഹ്‌റുകുടുംബത്തിന് അനഭിമതനായതാണ്  പഞ്ചാബില്‍ അമരീന്ദറിന്റെ രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ്സ് നേതാവായ രാഹുലിന്റെ ഇഷ്ടക്കാരനെന്ന നിലയ്‌ക്ക് പാര്‍ട്ടിയില്‍ ചേക്കേറിയ നവജ്യോത് സിങ് സിദ്ധുവാണ് ക്യാപ്റ്റന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് പഞ്ചാബ് കോണ്‍ഗ്രസ്സിലും മന്ത്രിസഭയിലും കലാപമുണ്ടാക്കിയത്. തന്റെ ക്യാപ്റ്റന്‍ രാഹുലാണെന്ന് പ്രഖ്യാപിച്ച് അമരീന്ദറിനെ മോശക്കാരനാക്കാന്‍ ശ്രമിച്ച സിദ്ധുവിന് ഇതിന്റെ പ്രതിഫലമായാണ് പിന്നീട് മന്ത്രി പദവിയും, ഏറ്റവുമൊടുവില്‍ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനവും ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ  കോണ്‍ഗ്രസ്സ് ദേശീയനേതൃത്വത്തിന്റെ ഉറക്കംകെടുത്തുന്നതാണ് പഞ്ചാബിലെ സംഭവവികാസങ്ങളെന്ന് പ്രത്യേകം പറയേണ്ടതില്ല.

രാഹുലിന്റെ ദല്ലാളായി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ ഇഷ്ടക്കാരനായിത്തീര്‍ന്ന സിദ്ധുവിന്റെ പാകിസ്ഥാന്‍ അനുകൂല പ്രസ്താവനകള്‍ വലിയ വിവാദമുണ്ടാക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിലക്ക് ലംഘിച്ച് പങ്കെടുക്കുകയും, കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന വേളയില്‍ ഇമ്രാന്‍ഖാനെ വാഴ്‌ത്തിപ്പാടുകയും, പാകിസ്ഥാനില്‍പ്പോയി ആ രാജ്യത്തിന്റെ സൈനിക മേധാവിയെ കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്ത സിദ്ധു ഇതുവഴി കോണ്‍ഗ്രസ്സില്‍ വലിയ താരമായി മാറുകയായിരുന്നു. നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഭീകരരെ പറഞ്ഞയയ്‌ക്കുകയും, ബോംബു-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് സിദ്ധു പാകിസ്ഥാന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ സിദ്ധു കൂടുതല്‍ സ്വീകാര്യനും അമരീന്ദര്‍ വെറുക്കപ്പെട്ടവനുമായിത്തീര്‍ന്നു. നിരന്തരമായ സമ്മര്‍ദ്ദത്തിലൂടെ പഞ്ചാബ് പിസിസി അധ്യക്ഷനായ സിദ്ധു എംഎല്‍എമാരെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ ജനപിന്തുണ കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തി. ഇതിനിടെയാണ് സ്വന്തം നിലയ്‌ക്ക് രാജിവച്ച് ക്യാപ്റ്റന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇനിയെന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്  കാത്തിരുന്നു കാണേണ്ടിവരും.

ഒരു ഘട്ടത്തില്‍ മധ്യസ്ഥരെ അയച്ച് വരുതിയിലാക്കാന്‍ നോക്കിയെങ്കിലും അമരീന്ദര്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് വഴങ്ങിയില്ല. താന്‍ രാഷ്‌ട്രീയം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, മന്ത്രിസഭയിലും ജനങ്ങളിലും തനിക്ക് ഉറച്ച പിന്തുണയുണ്ടെന്നും അമരീന്ദര്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ്. പാകിസ്ഥാനൊപ്പം നില്‍ക്കുന്ന സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ ദേശസുരക്ഷയ്‌ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും, അത്തരമൊരു നീക്കത്തെ താന്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കി. ഇതില്‍നിന്ന്  ക്യാപ്റ്റന്‍ ഇനി കോണ്‍ഗ്രസ്സിന്റെ ഭാഗമായി തുടരാനുള്ള സാധ്യത വിരളമായിരിക്കും. മുഖ്യമന്ത്രി പദവിയില്‍ അമരീന്ദറിന്റെ പകരക്കാരനെ നിയോഗിച്ചെങ്കിലും അസ്ഥിരത സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കും. അമരീന്ദറിന്റെ അഭാവത്തില്‍ ജനപിന്തുണ വീണ്ടെടുക്കുക കോണ്‍ഗ്രസ്സിന് എളുപ്പമാവില്ല. എല്ലാം ക്യാപ്റ്റന്റെ ഭാവി തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ദേശസ്‌നേഹിയായ അമരീന്ദറിന്റെ ഭാവി നീക്കങ്ങളെക്കുറി

ച്ച് ചില വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. ഇക്കാര്യങ്ങളുടെ ഗതിവിഗതികള്‍ എന്തുതന്നെയായിരുന്നാലും കോണ്‍ഗ്രസ്സ്, പ്രത്യേകിച്ച് രാഹുലിന്റെയും സോണിയയുടെയും നേതൃത്വം കഴിവുകെട്ടതാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. പഞ്ചാബിലെ ഇപ്പോഴത്തെ പ്രതിസന്ധി ഒറ്റപ്പെട്ടതല്ല. കോണ്‍ഗ്രസ്സിന്റെ ഭരണം അവശേഷിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മറ്റും പഞ്ചാബിലെ സംഭവവികാസങ്ങളുടെ പ്രത്യാഘാതമുണ്ടാവും.  

ഇപ്പോള്‍ത്തന്നെ അനുദിനം നേതാക്കള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനും ഇത് ബാധകമാവും. പഞ്ചാബിലെ അമരീന്ദര്‍-സിദ്ധു ഏറ്റുമുട്ടല്‍പോലെയാണ് രാജസ്ഥാനിലെ ഗെഹ്‌ലോട്ട്-സച്ചിന്‍ പോരും. ഛത്തീസ്ഗഢിലും മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ശക്തമായി ആവശ്യപ്പെട്ടുവരികയാണ്. ഇക്കണക്കിനു പോയാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഒരൊറ്റ സംസ്ഥാനവും രാജ്യത്ത് ഉണ്ടാവാനിടയില്ല.

Tags: congresspunjab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.