Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മാറുന്ന സാഹചര്യത്തില്‍ സൈനിക മറുതന്ത്രം

ഇസ്രായേല്‍ എന്ന കൊച്ചു രാജ്യം ചുറ്റും കിടക്കുന്ന ശത്രുരാജ്യങ്ങളെ സമര്‍ത്ഥമായി നേരിടുന്നത് സായുധശേഷിയെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്. ഹമാസ് ഭീകരരുമായി ഏറ്റവുമൊടുവില്‍ നടന്ന ഏറ്റുമുട്ടലിലും ലോകം ഇത് കാണുകയുണ്ടായി. ഭാരതത്തിനും ഇതില്‍നിന്ന് വിലയേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ സായുധസേനയില്‍ റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നത് കാലോചിതമായ ഒരു തീരുമാനവും, രാജ്യരക്ഷയ്‌ക്ക് അത്യാവശ്യവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 05:00 am IST
inEditorial

അതിര്‍ത്തിയില്‍നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ സംയോജിത യുദ്ധതന്ത്രം സ്വീകരിക്കുന്നതിന്റെ ഭാഗമായി റോക്കറ്റ് ഫോഴ്‌സ് എന്ന പുതിയൊരു വിഭാഗം രൂപീകരിക്കുമെന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പ്രഖ്യാപനം സമയോചിതമാണ്. അയല്‍രാജ്യങ്ങളായ ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള സുരക്ഷാ ഭീഷണികള്‍ ഭാരതം നേരിടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കശ്മീരില്‍ ഭീകരവാദികളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധങ്ങളെയും, ലഡാക്കിലും മറ്റും ചൈന നടത്തുന്ന കടന്നാക്രമണ ഭീഷണികളെയും വലിയൊരു പരിധിയോളം അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ മേഖലയിലെ ഭൗമരാഷ്‌ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കാതിരിക്കുകയോ സംശയത്തോടെ വീക്ഷിക്കുകയോ ചെയ്യുന്ന താലിബാന്‍ഭീകരവാഴ്ചയെ ചൈനയും പാക്കിസ്ഥാനും കൈയ്‌മെയ് മറന്നു സഹായിക്കുകയാണ്. പാക്കിസ്ഥാന്‍ ചെയ്യുന്നതുപോലെ ഭീകരര്‍ക്ക് പണവും പരിശീലനവും ആയുധവും നല്‍കി കശ്മീരിലേക്ക് പറഞ്ഞയയ്‌ക്കുന്നതുപോലെ ചൈന ചെയ്യുന്നില്ല. പക്ഷേ രാജ്യാന്തര വേദികളില്‍ ഉള്‍പ്പെടെ പാക്കിസ്ഥാനെ സഹായിക്കുകയും, ആ രാജ്യത്തെ മുന്‍നിര്‍ത്തി ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള അവസരങ്ങളൊന്നും പാഴാക്കാതിരിക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ താലിബാന്‍ ഭീകരവാഴ്ച അടിച്ചേല്‍പ്പിച്ചിരിക്കുന്നത് സുവര്‍ണാവസരമായാണ് ഇരുരാജ്യങ്ങളും കാണുന്നത്.

അമേരിക്കയെ പ്രീണിപ്പിക്കുകയും, ചൈനയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന നയമാണ് പാക്കിസ്ഥാന്‍ തുടര്‍ന്നുവന്നത്. അമേരിക്കയ്‌ക്ക് ഇത് അറിയാമായിരുന്നെങ്കിലും രാഷ്‌ട്രീയ അസ്ഥിരത തുടര്‍ക്കഥയായ പാക്കിസ്ഥാനെ ചൈനയുടെ പക്ഷത്തേക്ക് പൂര്‍ണമായും തള്ളിയിടുന്നത് ബുദ്ധിപരമായിരിക്കില്ല എന്നൊരു സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. അധികാരത്തിലുള്ളത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായാലും ഡെമോക്രാറ്റുകളായാലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ അവസരം മുതലെടുക്കുകയാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ചെയ്തുകൊണ്ടിരുന്നത്. ഭീകരവിരുദ്ധപ്പോരാട്ടത്തിനെന്ന പേരില്‍ അമേരിക്കയില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ ഭീകരവാദത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയായിരുന്നു പാക്കിസ്ഥാന്‍. അമേരിക്ക ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അഫ്ഗാനിസ്ഥാനില്‍ തങ്ങാന്‍ കഴിയാതിരുന്ന താലിബാന്‍ ഭീകരര്‍ക്ക് അതിര്‍ത്തിയിലും സ്വന്തം രാജ്യത്തും എല്ലാവിധ പിന്തുണയും നല്‍കി സംരക്ഷിച്ചുപോന്നത് പാക് ഭരണകൂടമായിരുന്നു. അവസരം വന്നപ്പോള്‍ ഇവരെ അഫ്ഗാനിസ്ഥാനിലെത്തിക്കുകയും ചെയ്തു. ചൈനയുടെ തന്ത്രപരമായ പിന്തുണയും ഇതിനുണ്ടായിരുന്നു. ഫലത്തില്‍  പാക്കിസ്ഥാനെയും ചൈനയെയും താലിബാനെയും ഒന്നിച്ചുനേരിടേണ്ട സ്ഥിതിവിശേഷമാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഇതിന്റെ പരിണാമങ്ങള്‍ പ്രവചനാതീതമാണ്.

സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കാതെ ഈ അവിശുദ്ധ സഖ്യത്തെ നേരിടാന്‍ പരമ്പരാഗത രീതിയിലുള്ള യുദ്ധമുറകള്‍ മതിയാവില്ല. ഭാരതത്തോട് നേരിട്ടു യുദ്ധം ചെയ്താല്‍ പരാജയമായിരിക്കും അനന്തരഫലമെന്ന് പാക്കിസ്ഥാന് നന്നായറിയാം. നമ്മോട് യുദ്ധത്തിനു വന്നപ്പോഴൊക്കെ ഇതായിരുന്നു അനുഭവം. ഇതില്‍നിന്ന് പാഠം പഠിച്ചാണ് കശ്മീരിലും മറ്റും നിഴല്‍യുദ്ധം ആരംഭിച്ചത്. ആണവശക്തിയായ ഭാരതത്തെ നേരിടാനുള്ള കരുത്ത് സമീപ ഭാവിയിലൊന്നും പാക്കിസ്ഥാനുണ്ടാവില്ല. ഭാരതം പൊഖ്‌റാനില്‍ നടത്തിയ അണുപരീക്ഷണത്തിനു പിന്നാലെ അങ്ങനെയൊന്ന് പാക്കിസ്ഥാന്‍ നടത്തിയത് ചൈനയുടെ പിന്തുണയോടെയാണ്. ഭാരതത്തിന്റെ ആണവപദ്ധതി പാക്കിസ്ഥാനെതിരായല്ല, ചൈനയ്‌ക്കെതിരെയുള്ളതാണെന്നും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന് അറിയാം. അതുകൊണ്ടാണ് ഭാരതത്തിന് മറുപടിയെന്നോണം സ്വന്തം നിലയ്‌ക്ക് പാക്കിസ്ഥാനില്‍ ചൈന അണുപരീക്ഷണം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ  ഇപ്പോള്‍ യുദ്ധരീതികള്‍ക്ക് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇസ്രായേല്‍ എന്ന കൊച്ചു രാജ്യം ചുറ്റും കിടക്കുന്ന ശത്രുരാജ്യങ്ങളെ സമര്‍ത്ഥമായി നേരിടുന്നത് സായുധശേഷിയെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്. ഹമാസ് ഭീകരരുമായി ഏറ്റവുമൊടുവില്‍  നടന്ന ഏറ്റുമുട്ടലിലും ലോകം ഇത് കാണുകയുണ്ടായി. ഭാരതത്തിനും ഇതില്‍നിന്ന് വിലയേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.  നമ്മുടെ സായുധസേനയില്‍ റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നത് കാലോചിതമായ ഒരു തീരുമാനവും, രാജ്യരക്ഷയ്‌ക്ക് അത്യാവശ്യവുമാണ്.

Tags: indiaindian armyപ്രതിരോധ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.