Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളം കൊറോണയില്‍ മുങ്ങി; ഒക്ടോബര്‍ അവസാനം വരെ അങ്ങോട്ടുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം; ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍

കേരളത്തില്‍ നിന്നും വരുന്നവര്‍ക്കായി പ്രത്യേക നടപടികള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നേഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും 2021 ഒക്ടോബര്‍ അവസാനം വരെ കേരളത്തിലേക്ക് അടിയന്തിര ആവശ്യങ്ങളില്ലാതെ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ അതാത് അഡ്മിനിസ്ട്രേറ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും നിര്‍ദേശം പുറപ്പെടുവിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 10:32 pm IST
inIndia

ബെംഗളൂരു: കേരളത്തില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.  കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.  

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേരളത്തില്‍ നിന്നും വരുന്നവര്‍ക്കായി പ്രത്യേക നടപടികള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നേഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും 2021 ഒക്ടോബര്‍ അവസാനം വരെ കേരളത്തിലേക്ക് അടിയന്തിര ആവശ്യങ്ങളില്ലാതെ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ അതാത് അഡ്മിനിസ്ട്രേറ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും നിര്‍ദേശം പുറപ്പെടുവിക്കണം. ഇതുവരെ കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് തിരിച്ചെത്താത്ത വിദ്യാര്‍ഥി-ജീവനക്കാര്‍ ഒക്ടോബര്‍ അവസാനത്തിനു ശേഷം കര്‍ണാടകത്തിലേക്ക് പ്രവേശിക്കാനും നിര്‍ദേശിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  

ആശുപത്രികള്‍, നേഴ്സിംഗ് ഹോമുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍, വ്യവസായങ്ങള്‍ മുതലായവയുടെ എല്ലാ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും ഉടമകള്‍ക്കും പ്രസ്തുത നിര്‍ദേശം ബാധകമാണ്. ഒക്ടോബര്‍ 31 വരെ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രകളും തിരിച്ചും മാറ്റിവെക്കേണ്ടതാണ്. പൊതുജനാരോഗ്യ താല്‍പര്യാര്‍ത്ഥം കര്‍ണാടകയിലെ കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.  

അടിയന്തര സാഹചര്യങ്ങളില്ലാതെ ഒക്ടോബര്‍ അവസാനം വരെ കേരളം സന്ദര്‍ശിക്കാനുള്ള പദ്ധതി മാറ്റിവയ്‌ക്കാന്‍ പൊതുജനങ്ങളോട് നിര്‍ദേശിക്കുന്നതായും ഉത്തരവില്‍ പറയുന്നു. അടിയന്തിര യാത്രകള്‍ ചെയ്യുന്നവര്‍ അവരുടെ യാത്രാ ഉദ്ദേശ്യം വ്യക്തമാക്കുന്നതിന്റെ രേഖകളും കൈവശം കരുതേണ്ടതാണ്.  

കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ എത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരും പിന്നീടുള്ള പരിശോധനകളില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നതിനാലാണ് നടപടികള്‍ ശക്തമാക്കുന്നതെന്ന് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവൈദ് അക്തര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴാം ദിവസം ആര്‍ടി-പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രക്കാരെ ക്വാറന്റൈനില്‍ നിന്നും പുറത്തേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ. കേരളത്തില്‍ നിന്നും നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലങ്ങളുമായി കര്‍ണാടകത്തിലേക്ക് പ്രവേശിച്ച് ക്വാറന്റൈന്‍ താമസിച്ച പലര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കന്നടയിലും ഉഡുപ്പിയിലുമാണ് ഇത്തരത്തില്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Tags: keralaPinarayi Vijayanbjpബസവരാജ് ബൊമ്മെകര്‍ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.