Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈന സംസ്‌കൃതിയുറങ്ങുന്ന വഴുക്കന്‍പാറ

ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രമുണ്ടവിടെ. തിരുവനന്തപുരത്ത് അഗസ്ത്യമലയുടെ അടിവാരത്തെ ബോണക്കാട്ടേക്കുള്ള റോഡിലാണ് ഈ ക്ഷേത്രം. വര്‍ഷങ്ങളായി ആ വനവാസികളുടെ ആരാധനാകേന്ദ്രമാണിവിടം. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ദൈവത്തെ കുടിയിരുത്താന്‍ കഴിയാതെയായപ്പോള്‍ പ്രതിഷ്ഠയ്‌ക്ക് സ്ഥലം തേടിയലഞ്ഞ വനവാസികള്‍ ഒടുവില്‍ വഴുക്കന്‍പാറയിലെത്തി തങ്ങളുടെ ദൈവത്തെ കുടിയിരുത്തി.

ശിവാ കൈലാസ്byശിവാ കൈലാസ്
Sep 5, 2021, 09:42 pm IST
inSamskriti

ഈശ്വരനും പൂജാരിയും വിശ്വാസിയും ഒന്നായിത്തീരുന്ന അപൂര്‍വ്വ സ്ഥലമുണ്ട് അഗസ്ത്യമലയുടെ അടിവാരത്ത്. ജൈനസംസ്‌ക്കാരത്തിന്റെ വേരുകള്‍ പതിഞ്ഞയിടം. വഴുക്കന്‍പാറ. മഴക്കാലത്ത് പാറയുടെ മുകളിലൂടെ മലവെള്ളം കുത്തിയൊലിക്കും. ആ ദിവസങ്ങളില്‍ പാറപ്പുറത്ത് നില്‍ക്കാനോ നടക്കാനോ കഴിയില്ല. കാലൊന്നു വഴുതിയാല്‍ താഴെ അഗാധ ഗര്‍ത്തത്തില്‍ പതിക്കും. ഈ വഴുക്കലില്‍ നിന്നാണ് വഴുക്കന്‍പാറ എന്ന് പേര് ലഭിച്ചതെന്ന് വര്‍ത്തമാനം.

ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രമുണ്ടവിടെ. തിരുവനന്തപുരത്ത് അഗസ്ത്യമലയുടെ അടിവാരത്തെ  ബോണക്കാട്ടേക്കുള്ള റോഡിലാണ് ഈ ക്ഷേത്രം. വര്‍ഷങ്ങളായി ആ വനവാസികളുടെ ആരാധനാകേന്ദ്രമാണിവിടം. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ദൈവത്തെ കുടിയിരുത്താന്‍ കഴിയാതെയായപ്പോള്‍ പ്രതിഷ്ഠയ്‌ക്ക് സ്ഥലം തേടിയലഞ്ഞ വനവാസികള്‍ ഒടുവില്‍ വഴുക്കന്‍പാറയിലെത്തി തങ്ങളുടെ ദൈവത്തെ കുടിയിരുത്തി. ചരിഞ്ഞുകിടക്കുന്ന, വഴുക്കുന്ന പാറയില്‍ കാട്ടുമൃഗങ്ങള്‍ കയറില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ജൈനപ്രതിഷ്ഠയാണ് ഗോത്രസമൂഹം ഇവിടെ നടത്തിയത്. അഗസ്ത്യമലയുടെ അടിവാരത്ത് ജൈനമതക്കാരുടെ ഒട്ടേറെ പ്രതിഷ്ഠകള്‍ വേറെയുമുണ്ട്. പഴയ തിരുവിതാംകൂറിലും ഇപ്പോള്‍ കന്യാകുമാരി ജില്ലയിലും ഉള്‍പ്പെട്ടിരിക്കുന്ന ചിതറാല്‍ ജൈനസംന്യാസിമാരുടെ സങ്കേതമായിരുന്നു. തമിഴ്‌നാട് വഴി കേരളത്തിലേയ്‌ക്ക് ജൈനമതം വ്യാപിച്ചു. അന്നത്തെ ആയ് രാജവംശം ഇതില്‍ ആകൃഷ്ടരായി ഇവിടെ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതായി രേഖകള്‍ പറയുന്നു. അത്തരത്തിലാണ് ഇവിടേയും ജൈന സംസ്‌കൃതിയെത്തിയത്.  

സംന്യാസിമാരുടെ പോക്കുവരവില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പ്രധാനമായിരുന്നു അവര്‍ പൊതാളകമല എന്നു വിളിച്ചിരുന്ന അഗസ്ത്യമല. ഇതു സംബന്ധിച്ച് അന്ന് ഇവിടം സന്ദര്‍ശിച്ച ടോളമി ജൈനമതത്തിന്റെ സാമീപ്യത്തെകുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പിന്നെ ബുദ്ധമതം വന്നതോടെ ജൈനമതം വേരറ്റു. ജൈന സംസ്‌ക്കാരത്തിന്റെ ഈ വേരുകളെ കുറിച്ച് പഠിക്കാന്‍ പിന്നിട് ഒരു ചരിത്രാന്വേഷിയും ഇവിടെ എത്തിയുമില്ല. 

കൊല്ലത്തിലൊരിക്കലേ ഇവിടെ പൂജയും പൂജാരിയുമുള്ളൂ. ആഘോഷദിവസം ഭക്തര്‍ ഒരുമിച്ചുകൂടും. അന്ന് സ്ത്രീകള്‍ പൊങ്കാല സമര്‍പ്പിക്കും. ഭക്തര്‍ തന്നെ പൂജാരിയാകുന്ന അപൂര്‍വ്വ വിശ്വാസമാണിവിടത്തെ മറ്റൊരു പ്രത്യേകത. ഒരുകാലത്ത് അഗസ്ത്യകൂട തീര്‍ഥാടകരുടെ ഇടത്താവളമായിരുന്നു വഴുക്കന്‍പാറ ക്ഷേത്രം. യാത്രാസൗകര്യം കുറവായിരുന്ന കാലത്ത് തീര്‍ഥാടകര്‍ക്ക് വളരെ ആശ്വാസമായിരുന്നു ഈ ക്ഷേത്രവും വിശാലമായ പാറയും. തെക്കുഭാഗത്തായി അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുമുണ്ട്. ഈശ്വരനും പൂജാരിയും വിശ്വാസിയും ഒന്നായിത്തീരുന്ന വഴുക്കന്‍പാറ വനവാസികളുടെ കരുതലിന്റെ ഉത്തമോദാഹരണമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.