Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കണക്കിന്റെ ഇരട്ടിയിലേറെയെന്ന്; 667 ഔദ്യോഗിക കണക്ക്, 2000 കടന്നുവെന്ന അനൗദ്യോഗിക വിവരം

രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് പോലും സംസ്ഥാനതല വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കൊവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരില്‍ പലരും സംസ്ഥാന പട്ടികയില്‍ ഉണ്ടാകാറില്ല എന്നതാണ് വസ്തുത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 10:03 am IST
in Kannur

കണ്ണൂര്‍: കൊവിഡ് ബാധിച്ചു മരിച്ചവരുടെ യഥാര്‍ഥത്തിലുള്ള എണ്ണം ഔദ്യോഗിക കണക്കിന്റെ ഇരട്ടിയിലേറെയെന്ന് തദ്ദേശ സ്ഥാപനതലത്തില്‍ ലഭ്യമാകുന്ന  കണക്കുകള്‍. സര്‍ക്കാര്‍ കണക്കില്‍ ജില്ലയിലെ ഇതുവരെയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണം 667 ആണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പ്രാദേശികമായും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നേരെ ഇരട്ടി 1280 ആണെന്ന കണക്കാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 

മറ്റു രോഗങ്ങള്‍ക്കൊപ്പം കൊവിഡ് കൂടി ബാധിച്ചു മരിച്ചവരെക്കൂടി ചേര്‍ത്താല്‍ എണ്ണം വീണ്ടും കൂടും. കൊവിഡ് മരണം 2000 കടന്നുവെന്ന അനൗദ്യോഗിക വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക കണക്ക് അഞ്ഞൂറിലേറെ മാത്രം. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവേ മരിച്ചതാണെങ്കിലും നേരത്തേ വീണ്ടും പരിശോധന നടത്തി കൊവിഡ് കണക്കില്‍ നിന്ന് ഒഴിവാക്കാറുണ്ടായിരുന്നു. ഗുരുതരമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ച് മരിക്കുമ്പോള്‍ കൊവിഡ് പോസിറ്റീവ് ആണെങ്കില്‍പ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. 

രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് പോലും സംസ്ഥാനതല വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കൊവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരില്‍ പലരും സംസ്ഥാന പട്ടികയില്‍ ഉണ്ടാകാറില്ല എന്നതാണ് വസ്തുത.സംസ്ഥാന തലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് മരണം കൊവിഡ് ബാധിച്ചാണോ അല്ലയോ എന്നു കണക്കാക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മരണം ഏതു വിഭാഗത്തില്‍പ്പെടുന്നുവെന്ന് ജില്ലാതലത്തില്‍ തീരുമാനിക്കാമെന്ന മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 

മരണങ്ങള്‍ കൃത്യമായി കണക്കാക്കാത്തത് തുടര്‍പഠനങ്ങള്‍ക്കും മൂന്നാംതരംഗം സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ക്കുമെല്ലാം തടസ്സമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൊവിഡ് മരണവുമായി ബന്ധപ്പെട്ട് മരണപ്പെട്ട വ്യക്തികളുടെ ബന്ധുക്കള്‍ക്കും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യങ്ങള്‍ കണക്കില്‍പ്പെടാത്തവര്‍ക്ക് ലഭിക്കില്ലെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Tags: kannurdeathcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.