Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 03:55 pm IST
inKerala, Kannur

കണ്ണൂര്‍: പുണ്യപുരാതനമായ പ്രകൃതി സമരസതയുടെ ആരാധനാ കേന്ദ്രമായ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ആചാരലംഘനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആധ്യാത്മിക പ്രഭാഷകരുടെ ദേശീയസംഘടനയായ ആര്‍ഷ സംസ്‌കാര ഭാരതി കണ്ണൂര്‍ ജില്ലാ കമ്മറ്റി വിലയിരുത്തി. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോര്‍ഡും ജാഗ്രത പുലര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

നീരെഴുന്നള്ളത്തിനുമുമ്പ് കാനനക്ഷേത്രമായ കൊട്ടിയൂരില്‍ ആരും പ്രവേശിക്കാന്‍ പാടില്ലാത്ത സമയത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും തിരുവഞ്ചിറയുടെ പ്രകൃത്യാവസ്ഥയെ മാറ്റി കരിങ്കല്ലു പാകിയതും കയ്യാലകളില്‍ ദേവസ്വം ബോര്‍ഡ് ഓഫീസ്, ക്യൂ കോംപ്ലക്‌സ് ഉള്‍പ്പെടെ ഇരുമ്പുഗര്‍ഡര്‍ ഉപയോഗിച്ചതും തെറ്റായിരുന്നു. അത് കൂടാതെ ഗൂഢപൂജനടക്കുന്ന ആയില്യാര്‍ കാവിലെ പട വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നത് കടുത്ത ആചാരലംഘനം തുടരുന്നതിന്റെ സൂചനയാണ്.

ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിച്ച് കാനന ക്ഷേത്രത്തിന്റെ പരിപാവന സ്വഭാവം നിലനിര്‍ത്തിയില്ലെങ്കില്‍ വന്‍ഭക്തജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു. യോഗത്തില്‍ പ്രസിഡണ്ട് ടി. ഉണ്ണികൃഷ്ണവാര്യര്‍ പട്ടാനൂരിന്റെ അധ്യക്ഷതയില്‍ വി.വി. മുരളീധരവാര്യര്‍ മോറാഴ, കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.എം. രാമചന്ദ്രന്‍ നമ്പ്യാര്‍ കണ്ണാടിപ്പറമ്പ്, സുരേഷ് വയക്കര, റീജഭട്ടതിരിപ്പാട് കാമ്പ്രത്തില്ലം, എ.എം. ജയചന്ദ്ര വാര്യര്‍ നടുവനാട് എന്നിവര്‍ സംസാരിച്ചു.

ആചാരവിശ്വാസങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം: സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി
ദക്ഷിണേന്ത്യയിലെ തന്നെ ജൈവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടവും അത്യപൂര്‍വ്വമായ നിഗൂഢ പൂജയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പുണ്യപുരാതന ക്ഷേത്രസങ്കേതവുമായ ഇക്കരെ കൊട്ടിയൂര്‍ ആയില്യാര്‍ കാവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവതാ സന്നിധ്യങ്ങളോട് കൂടിയ പുരാതനവൃക്ഷങ്ങള്‍ മുറിച്ചുമാറ്റി കാവിന്റെ അവാസ വ്യവസ്ഥിതിയെ തകിടം മറിച്ച കൊട്ടിയൂര്‍ ദേവസ്വത്തിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് മലപ്പുറം ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി.

കണ്ണൂര്‍ പള്ളിക്കുന്നില്‍ ആഞ്ജനേയം സത്സംഗവേദി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെയുള്ള നിരന്തരമായ കടന്നാക്രമണത്തിന്റെ ഒരു ഉദാഹരണം മാത്രമാണിതെന്നും, ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കക്ഷിരാഷ്‌ട്രീയ ദേദ മെന്യേ ഒറ്റക്കെട്ടായി നേരിടണമെന്നും സ്വാമി പറഞ്ഞു.

കേരളത്തില്‍ ഹൈന്ദവവിശ്വാസങ്ങളെ തച്ചുതകര്‍ക്കാനുള്ള ഗൂഢശക്തികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെയുള്ള പോരാട്ടവീര്യത്തിന് പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നേതൃത്വത്തില്‍ നാന്ദികുറിച്ച മണ്ണാണ് കൊട്ടിയൂര്‍ പെരുമാളിന്റേതെന്ന് വിസ്മരിക്കരുതെന്നും സ്വാമിജി ഓര്‍മ്മപ്പെടുത്തി. കണ്ണൂര്‍ ആഞ്ജനേയം സത്സംഗവേദിയുടെ യോഗത്തില്‍ രവീന്ദ്രന്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സത്സംഗവേദി കോഡിനേറ്റര്‍ കെ.വി. ഷീജ ടീച്ചര്‍, പ്രസിഡന്റ് കെ.വി. രഘൂത്തമന്‍, സെക്രട്ടറി ലതീഷ്, വി.വി. ഷീജ സംസാരിച്ചു.

Tags: kannurTemplekottiyoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.