Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സ്വന്തം മരുമകനും മറ്റൊരു ഡിവൈഎഫ്‌ഐ നേതാവുമായ കോഴിക്കോട് നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് പരിഗണിക്കാനായി ഷംസീറിനെ തഴഞ്ഞതായാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 09:39 am IST
in Kannur

കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുമ്പോള്‍ കണ്ണൂരിന് നിരാശ. മുഖ്യമന്ത്രിയുള്‍പ്പെടെ കഴിഞ്ഞ തവണ അഞ്ച് മന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ അത് നാലായി കുറയുമെന്നാണ് ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ കണ്ണൂരില്‍  നിന്ന് ജയിച്ചവരും കോഴിക്കോട് ഏലത്തൂരില്‍ നിന്ന് ജയിച്ച കണ്ണൂര്‍ മേലെചൊവ്വ സ്വദേശിയായ എ.കെ. ശശീന്ദ്രനുമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ കണ്ണൂരില്‍ നിന്നുളള മന്ത്രിമാര്‍.

ഇത്തവണ മുഖ്യമന്ത്രിയ്‌ക്ക് പുറമെ എം.വി ഗോവിന്ദന്‍ നവാഗതനായി മന്ത്രിസഭയിലെത്തുമ്പോള്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി തുടരുമെന്നാണ് സൂചന. കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയ്‌ക്ക് രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ആദ്യ രണ്ടരവര്‍ഷക്കാലം  കണ്ണൂരിന് ഒരു മന്ത്രി സ്ഥാനം കുറവായിരിക്കും. 

എ.കെ. ശശീന്ദ്രന്റെ കാര്യത്തില്‍ എന്‍സിപിയ്‌ക്കുളളില്‍ ഇതുവരെ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചും നിലവില്‍ ഉറപ്പില്ല. അങ്ങനെ വന്നാല്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും കെ.കെ. ശൈലജയും, എം.വി. ഗോവിന്ദനും മാത്രമാകും കണ്ണൂരില്‍ നിന്നും പുതിയ മന്ത്രി സഭയിലുണ്ടാവുക. ഇതോടെ കണ്ണൂരിന്റെ മന്ത്രിസഭാ പ്രാതിനിധ്യത്തില്‍ രണ്ട് പേരുടെ എണ്ണ കുറവ് ഉണ്ടാകും. ഇത് കണ്ണൂരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും. 

കണ്ണൂരില്‍ നിന്നുളള മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് പുറമേ രണ്ടു പേര്‍ മാത്രം എന്ന അവസ്ഥ ഒമ്പത് എല്‍ഡിഎഫ് എംഎല്‍എമാരെ വിജയിപ്പിച്ച ജനങ്ങളോടുളള അവഗണനയായി മാറും. എല്‍ഡിഎഫ് ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാനത്തു നിന്നുളള ഏക എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.പി. മോഹനന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ശ്രേയാംസ്‌കുമാര്‍ നയിക്കുന്ന ജനതാദളിന് മന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തോടെ അത് അസ്ഥാനത്തായിരിക്കുകയാണ്. 

ലോക് താന്ത്രിക് ജനതാദളിന് സാമാന്യം സ്വാധീനമുളള കണ്ണൂരില്‍ നിന്നുളള ഏക എംഎല്‍എയും പാര്‍ട്ടിയേയും അവഗണിച്ചതില്‍ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ പാര്‍ട്ടി അണികളിലും നേതാക്കളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കെ.പി മോഹനനോട് മുഖ്യമന്ത്രി പിണറായി വിജയനുള്ള താല്‍പര്യക്കുറവാണ് മന്ത്രി സ്ഥാനത്തിന് തിരിച്ചടിയായതെന്നാണ് വിവരം.

തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും  വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സ്വന്തം മരുമകനും മറ്റൊരു ഡിവൈഎഫ്‌ഐ നേതാവുമായ കോഴിക്കോട് നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് പരിഗണിക്കാനായി ഷംസീറിനെ തഴഞ്ഞതായാണ് സൂചന.  കടന്നപ്പള്ളി രാമചന്ദ്രന്  മന്ത്രി സ്ഥാനം ലഭിക്കാത്തതും കണ്ണൂരില്‍ നിന്നുളള മന്ത്രിമാരുടെ  എണ്ണം കുറഞ്ഞൂവെന്നുളളതും സംസ്ഥാന ഭരണത്തെ ഇത്രയും കാലം നിയന്ത്രിച്ച കണ്ണൂരിലെ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

Tags: Pinarayi Vijayankannurministerക്യാബിനറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.