Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും

22 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന് കൊവിഡിനെ പിടിച്ചുകെട്ടാനാവുമെങ്കില്‍ അതിന്റെ ആറിലൊന്ന് ജനസംഖ്യയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയേണ്ടതാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് നില്‍ക്കാതെ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടതുപോലെ കൊവിഡ് എന്ന അദൃശ്യനായ ശത്രുവിനെ നേരിടാനുള്ള മികവ് പ്രകടിപ്പിക്കണം. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് അതിന് കഴിയുന്നത് വലിയ പ്രചോദനമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 18, 2021, 05:00 am IST
inEditorial

നാശത്തിന്റെ പ്രവാചകരെ വീണ്ടും നിരാശപ്പെടുത്തി രാജ്യത്തിന്റെ കൊവിഡ് വളവ് ഒരിക്കല്‍ക്കൂടി നിവര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഏറെ ശ്രമകരമായ ഈ ദൗത്യത്തില്‍ മുന്നില്‍നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരിക്കുന്നു. ഉത്തര്‍പ്രദേശ് അങ്ങേയറ്റം വരെ പോയി കൊവിഡിനെ ചെറുക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നതിനാലാവാം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രാഷ്‌ട്രീയപ്രേരിതമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുകയാണ് ചിലര്‍. ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങി പരിശോധന നടത്തി രോഗലക്ഷണമുള്ളവരെയും, അവരുടെ സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും, ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയാണ് വിജയം കണ്ടിരിക്കുന്നത്. ഇതിനായി ഒന്നേകാല്‍ ലക്ഷത്തോളം സംഘങ്ങളെയും ഇരുപതിനായിരത്തിലേറെ മേല്‍നോട്ടക്കാരെയുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയുമ്പോള്‍ ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി മനസ്സിലാവും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിനുവേണ്ട പരിശീലനം ലഭിക്കുന്നു. കൃത്യമായ ആസൂത്രണമാണ് മറ്റൊരു കാര്യം.

കുട്ടികള്‍ക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് എല്ലാ ജില്ലകളിലും യോഗി സര്‍ക്കാര്‍ നല്‍കുന്നത്. ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ഇതിനായി കുട്ടികള്‍ക്കുവേണ്ടിയുള്ള ഐസിയുകളും, അതില്‍ നിശ്ചിത തോതില്‍ കിടക്കകളും സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളും ജില്ലകള്‍ തോറും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ജീവന്‍ രക്ഷാ മരുന്നുകളുടെ കുറവ് ഒരു സമയത്തും ഉണ്ടാവരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രോഗിക്ക് കുത്തിവയ്‌പ്പുകള്‍ വേണ്ടിവരുമ്പോള്‍ ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ഉറപ്പാക്കുന്നു. സംസ്ഥാനത്തെ പൗരന്മാരെ എല്ലാവരെയും പ്രതിരോധ കുത്തിവയ്‌പ്പിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഒന്നേകാല്‍ കോടിയിലേറെ പേര്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കി ഇക്കാര്യത്തിലും രാജ്യത്ത് മുന്നില്‍നില്‍ക്കുകയാണ് ഉത്തര്‍പ്രദേശ്. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനായി ചികിത്സാരംഗത്ത് മനുഷ്യവിഭവശേഷി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി മെഡിക്കല്‍-പാരാ മെഡിക്കല്‍ അവസാന വര്‍ഷക്കാരെയും ഇന്റേണ്‍ഷിപ്പുകാരെയും കണ്ടെത്തി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.  

ഇതിന്റെയൊക്കെ ഫലമായി കേവലം 15 ദിവസത്തിനകം പ്രതിദിനം രോഗികളാവുന്നവരുടെ തോത് 11 ശതമാനത്തിലേക്ക് താഴ്‌ത്തിക്കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. ഏപ്രില്‍ 30 ന് ഇത് 25 ശതമാനമായിരുന്നു. രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗികളാവുന്നവരുടെ എണ്ണം കുതിച്ചുകയറിയിരുന്നു. പല ദിവസങ്ങളിലും 30,000 ലേറെയായിരുന്നു രോഗികളുടെ എണ്ണം. കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെയും, ഭാവിയില്‍ ഒരു മൂന്നാം തരംഗമുണ്ടായാലും രാജ്യത്തിന് അതിജീവിക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും യുദ്ധം പ്രഖ്യാപിക്കുന്നത് മാറ്റിവച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആത്മാര്‍ത്ഥമായും ഫലപ്രദമായും പ്രവര്‍ത്തിക്കാന്‍ കഴിയണം. 22 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന് കൊവിഡിനെ പിടിച്ചുകെട്ടാനാവുമെങ്കില്‍ അതിന്റെ ആറിലൊന്ന് ജനസംഖ്യയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയേണ്ടതാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് നില്‍ക്കാതെ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടതുപോലെ കൊവിഡ് എന്ന അദൃശ്യനായ ശത്രുവിനെ നേരിടാനുള്ള മികവ് പ്രകടിപ്പിക്കണം. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് അതിന് കഴിയുന്നത് വലിയ പ്രചോദനമാണ്.

Tags: yogiupcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.