ലക്നൗ : ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിൽ നിന്നും കൂട്ടാളികളിൽ നിന്നും മോചിപ്പിച്ച സ്ഥലത്ത് നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . പ്രദേശത്തിന്റെ കസരി-മസാരി എന്ന പേരും സർക്കാർ മാറ്റി . ശ്രീകൃഷ്ണപുരി എന്നാണ് പ്രദേശത്തിന്റെ പേര് പുനർനാമകരണം ചെയ്തത് .
‘ ഇവിടെ നിർമ്മിക്കുന്ന ഭവനങ്ങളും ടൗൺഷിപ്പുകളും എല്ലാം ശ്രീകൃഷ്ണപുരിയുടെ ഭാഗമാകും, കൂടാതെ മുഴുവൻ പ്രദേശവും പുരോഗമിക്കും. മാഫിയ ആതിക് അഹമ്മദും അദ്ദേഹത്തിന്റെ ഗുണ്ടകളും 15 ബിഗാ ഭൂമി കയ്യേറി അവരുടെ കെട്ടിടങ്ങൾ നിർമ്മിച്ചു. ആ നിയമവിരുദ്ധ സാമ്രാജ്യം പൊളിച്ചുമാറ്റിയ ശേഷം ഈ ഭൂമി തിരിച്ചുപിടിച്ചു. ഇപ്പോൾ, ദരിദ്രർക്കുള്ള ഭവനങ്ങളാണ് അവിടെ ഒരുങ്ങുന്നത് .
“എസ്പി അധികാരത്തിൽ വരുമ്പോൾ മാഫിയകളെയും കുറ്റവാളികളെയും കൊണ്ടുവരും. ബിജെപി അധികാരത്തിൽ വരുമ്പോൾ വികസനവും മാറ്റവും കൊണ്ടുവരും. ഇതാണ് വികസനം, ഇതാണ് മാറ്റം. വിവേചനമില്ലാതെ, എല്ലാ ജാതിയിൽ നിന്നുമുള്ള എല്ലാ ദരിദ്രർക്കും ഭവനത്തിന്റെ ആനുകൂല്യം ലഭിക്കുന്നു. ഇപ്പോൾ, പ്രയാഗ്രാജിൽ ആരും മാഫിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ധൈര്യപ്പെടില്ല. “ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
















