Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂര്‍ പൂരം: സര്‍ക്കാര്‍ അയയുന്നു; പൂരം നടത്തണമെന്ന ആവശ്യവുമായി ബിജെപി ഉപവാസം; പൂരത്തിന് ഇളവെന്ന് മന്ത്രി

മന്ത്രിസഭായോഗമാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. അതേസമയം പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ഏകദിന ഉപവാസം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബിജെപി തന്നെ പൂരം ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച്, പാരമ്പര്യപ്പൊലിമയോടെ അനുബന്ധച്ചടങ്ങള്‍ക്കൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 03:49 pm IST
inKerala

തൃശൂര്‍: വിവിധ ഹിന്ദുസംഘടനകളുടെ സമ്മര്‍ദ്ദത്തിനും പൂരപ്രേമികളുടെയും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രസമിതികളുടെയും നിര്‍ബന്ധത്തിനും മുന്നില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും അയയുന്നു.  തൃശൂര്‍ പൂരം നടത്തിപ്പ് എങ്ങിനെ വേണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്തിമമായി പരിശോധിക്കാന്‍ ധാരണയായി.  

മന്ത്രിസഭായോഗമാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. അതേസമയം പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ഏകദിന ഉപവാസം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബിജെപി തന്നെ പൂരം ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച്, പാരമ്പര്യപ്പൊലിമയോടെ അനുബന്ധച്ചടങ്ങള്‍ക്കൊപ്പം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു. രാഷ്‌ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കും ബാധകമല്ലാത്ത കൊറോണ പ്രോട്ടോക്കോള്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ബാലിശമാണെന്നും ബിജെപി ആരോപിച്ചിരുന്നു. ഷോപ്പിംഗ് മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ പൂരവും അനുബന്ധ എക്‌സിബിഷനും നടത്താമെന്നും ബിജെപി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

കൊറോണ പ്രോട്ടോക്കോള്‍ ഉയര്‍ത്തിയുള്ള കടുത്ത നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കുകയാണ്. ഇക്കുറി തൃശൂര്‍ പൂരത്തിന് ഇളവുകള്‍ നല്‍കുന്ന കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും ആറ്റുകാല്‍ പൊങ്കാലയും ശബരിമല ഉത്സവും നടത്തിയ രീതി പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  

പൂരത്തോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ സ്റ്റാളുകളുടെ എണ്ണം കുറച്ച് നടത്താനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. സ്റ്റാളുകളുടെ എണ്ണം പകുതിയായി കുറയ്‌ക്കാന്‍ ദേവസ്വങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആനകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പാറമേക്കാവും തിരുവമ്പാടിയും. പതിനഞ്ച് വീതം ആനകളുമായി എഴുന്നള്ളിപ്പുകള്‍ നടത്തണമെന്ന കാര്യത്തിലും ഇരു പൂരം കമ്മിറ്റികള്‍ക്കും നിര്‍ബന്ധമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്തിമ തീരുമാനം കൈക്കൊള്ളും.

ഈ വര്‍ഷത്തെ പൂരം ഏപ്രില്‍ 23നാണ്. പൂരത്തോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ ആരംഭിക്കേണ്ട സമയം കഴിഞ്ഞു. പൂരം പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം പൂരച്ചെലവിന്റെ പ്രധാനഉറവിടമാണ്. 

Tags: Thrissurbjpകടകം‌പള്ളിതൃശൂര്‍ പൂരംkadakampally surendranPooramfasting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.