ചാവക്കാട്: പഞ്ചവടി ബീച്ചില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കൂള്‍ബാര്‍ തകര്‍ത്തു. പഞ്ചവടി സ്വദേശികളായ റിഷാദ്, ധനീഷ്, അഫ്നാസ്, ഇല്ല്യാസ് എന്നിവര്‍ നടത്തുന്ന ബീച്ച് ഫോര്‍ട്ട് എന്ന കൂള്‍ബാറാണ് തകര്‍ത്തത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകള്‍ പറഞ്ഞു.
കച്ചവടത്തിന് ശേഷം തിങ്കളാഴ്ച രാത്രി കട അടച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. 5000 രൂപ, ഫാന്‍സി ലൈറ്റുകള്‍, മ്യൂസിക് ഉപകരണങ്ങള്‍, മിക്സി, ഫ്രിഡ്ജ്, ഭക്ഷണസാധനങ്ങള്‍, പാനീയങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടു. സോളാര്‍, സിസിടിവി ക്യാമറകള്‍, വാം ലൈറ്റുകള്‍, ഷവര്‍മ മെഷീന്, കസേര, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്. ചാവക്കാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: