Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ പിന്തുണ; മൂന്ന്ദിനം കൊണ്ട് ലഭിച്ചത് 100 കോടി; അയോധ്യയില്‍ ഉയരുന്നത് ഭാരതത്തിന്റെ ഉജ്ജ്വല പ്രതീക്ഷ

ക്ഷേത്ര നിര്‍മാണത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ത്തന്നെ 100 കോടി രൂപയോളം ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി വ്യക്തമാക്കി. രാഷ്‌ട്രപതി റാംനാഥ് കോവിന്ദില്‍നിന്ന് 5,00,100 രൂപ സ്വീകരിച്ചുകൊണ്ട് ഈ മാസം 15നാണു ധനശേഖരണം ആരംഭിച്ചത്. ഫെബ്രുവരി 27 വരെയാണ് സമ്പര്‍ക്ക പരിപാടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2021, 06:59 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യയില്‍ നാലര നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം രാമക്ഷേത്രം പുനര്‍നിര്‍മിക്കുന്നതിനായുള്ള ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കി രാജ്യത്തെ ജനങ്ങള്‍.   ക്ഷേത്ര നിര്‍മാണത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ത്തന്നെ 100 കോടി രൂപയോളം ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി വ്യക്തമാക്കി.  രാഷ്‌ട്രപതി റാംനാഥ് കോവിന്ദില്‍നിന്ന്  5,00,100 രൂപ സ്വീകരിച്ചുകൊണ്ട് ഈ മാസം 15നാണു ധനശേഖരണം ആരംഭിച്ചത്. ഫെബ്രുവരി 27 വരെയാണ് സമ്പര്‍ക്ക പരിപാടി.  

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കുടുംബം 5 ലക്ഷം രൂപ സംഭാവന നല്‍കി. ഏറ്റവും ഉയര്‍ന്ന തുക സംഭാവന നല്‍കിയത് റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ സുരേന്ദ്ര ബഹാദൂര്‍ സിങ്ങാണ് 1,11,11,111 രൂപ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2 ലക്ഷം രൂപയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത് 1.51 ലക്ഷവും ഗവര്‍ണര്‍ ബേബി റാണി മൗര്യ 1.21 ലക്ഷവും നല്‍കി.

ലോകമെമ്പാടുമുള്ള കോടാനുകോടി രാമഭക്തരും രാജ്യസ്നേഹികളും അഭിമാനകരമായി കാണുന്ന ഈ ദേശീയ ദൗത്യം യുഗദീര്‍ഘമായ ഭാരതത്തിന്റെ ചരിത്രത്തില്‍ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഐതിഹാസികമായ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അഞ്ചംഗ ബെഞ്ച്, ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ച് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രൂപംകൊണ്ട ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രാമക്ഷേത്രം ഉയരുന്നത്.  

ദളിത് വിഭാഗത്തില്‍പ്പെടുന്ന കാമേശ്വര്‍ ചൗപാല്‍ 1989 ല്‍ ശിലാന്യാസം നടത്തിയ പുണ്യഭൂമിയില്‍ മൂന്നുപതിറ്റാണ്ടിനുശേഷമാണ് മഹന്ത് നിത്യഗോപാല്‍  ദാസ് അടക്കമുള്ള സംന്യാസിവര്യന്മാരുടെയും, വ്യത്യസ്ത ആധ്യാത്മിക സമ്പ്രദായങ്ങളുടെ ആചാര്യന്മാരുടെയും, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും മറ്റും മഹനീയ സാന്നിധ്യത്തില്‍ ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഭൂമിപൂജയോടെ  മന്ദിരോദ്ഘാടനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇവിടെ ഉയരാന്‍ പോകുന്ന മഹാക്ഷേത്രം മുഴുവന്‍ മാനവരാശിയെയും പ്രചോദിപ്പിക്കുമെന്നും, ഓരോ ഹൃദയത്തിലും പ്രകാശം നിറയ്‌ക്കുമെന്നുമുള്ള  പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശഭരിതമായാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്.  

ഭാരതത്തിന്റെ യശസ്സിനും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ മഹത്വത്തിനും മാറ്റുകൂട്ടുകയും, രാമജന്മഭൂമിയില്‍ വീണ്ടും രാമക്ഷേത്രം ഉയര്‍ന്നു കാണാനുള്ള അഭിലാഷത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച  രാമഭക്തരുടെ ആത്മാക്കളോട് നീതിപുലര്‍ത്തുകയും ചെയ്യുന്ന ഭവ്യമായ മന്ദിരമാണ് അയോധ്യയില്‍ ഉയര്‍ന്നുവരുന്നത്. അന്‍പത്തിയേഴ് ഏക്കര്‍ വരുന്ന ക്ഷേത്രസമുച്ചയത്തില്‍ അന്‍പതിനായിരത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ മഹാക്ഷേത്രം മറ്റൊരു വാസ്തുവിദ്യാ വിസ്മയം കൂടിയായിരിക്കും. ഗുജറാത്തിലെ അക്ഷര്‍ധാം പോലുള്ള മഹാക്ഷേത്രങ്ങള്‍ രാജ്യത്തിനകത്തും പുറത്തും പടുത്തുയര്‍ത്തിയ, പരമ്പരാഗത വാസ്തുശില്‍പ്പിയായ ചന്ദ്രകാന്ത സോംപുര രൂപകല്‍പ്പന ചെയ്ത മാതൃകയിലാണ് ക്ഷേത്രം നിര്‍മിക്കുക. നൂറ്റാണ്ടുകളുടെ വൈദേശികാക്രമണത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ ഭാരതത്തിന്റെ ഉജ്ജ്വല പ്രതീകമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം രൂപകല്‍പ്പന ചെയ്തത് ചന്ദ്രകാന്തിന്റെ മുത്തച്ഛന്‍ സോംപുരയാണ്. നാഗര ശൈലിയില്‍ ഉയരുന്ന അയോധ്യയിലെ ക്ഷേത്രം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഗ്രന്ഥശാല, മ്യൂസിയം, ഗവേഷണ കേന്ദ്രം, അന്നദാന മണ്ഡപം, ധര്‍മശാല, എക്സിബിഷന്‍ സെന്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും അനുബന്ധമായി നിര്‍മിക്കും. ക്ഷേത്രസമുച്ചയത്തിലെ സ്വര്‍ണ നിറമുള്ള നിര്‍മിതികളോരോന്നും രാമായണ കാലമായ ത്രേതായുഗത്തിന്റെ സ്മരണകള്‍ പ്രതിഫലിപ്പിക്കും.

Tags: upAyodhyarammandirരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.