Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തോല്‍വി; കോണ്‍ഗ്രസിലും യുഡിഎഫിലും പോര്

കനത്ത തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ കഴിവില്ലായ്‌മയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍പോലും ഏകാഭിപ്രായം പ്രകടിപ്പിക്കാന്‍ നേതൃത്വത്തിനായിരുന്നില്ല. വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൈ കോര്‍ക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ അഭിപ്രായങ്ങള്‍ അനൗചിത്യമായിപ്പോയി എന്ന് നേതാക്കള്‍ തുറന്നടിച്ചു. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും സ്വന്തം വാര്‍ഡുകളില്‍ വരെ യുഡിഎഫ് പരാജയപ്പെട്ടു. ഗ്രൂപ്പുകള്‍ തമ്മില്‍ പടവെട്ടിയപ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ പുല്‍പ്പള്ളിയും കൈവിട്ടുപോയി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 18, 2020, 11:18 am IST
inKerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസിലും യുഡിഎഫിലും പോരിനും തുടക്കമായി. യുഡിഎഫിലെ ഘടക കക്ഷികള്‍  കോണ്‍ഗ്രസിനെ എതിര്‍ത്ത് രംഗത്ത് വന്നപ്പോള്‍ നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെതന്നെ മുതിര്‍ന്ന നേതാക്കളും എത്തി. തിരുത്തല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. കെപിസിസി പ്രസിഡന്റിന്റെ പരസ്യ പ്രതികരണം പാടില്ലെന്ന വാളോങ്ങല്‍ ലംഘിച്ച് തുറന്നടിച്ച്  നേതാക്കളും രംഗത്ത് എത്തി.

കനത്ത തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ കഴിവില്ലായ്‌മയെന്നാണ് മുതിര്‍ന്ന  നേതാക്കളുടെ ആരോപണം.  തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍പോലും ഏകാഭിപ്രായം പ്രകടിപ്പിക്കാന്‍  നേതൃത്വത്തിനായിരുന്നില്ല. വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൈ കോര്‍ക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തെരഞ്ഞെടുപ്പ് സമയത്ത്  നടത്തിയ അഭിപ്രായങ്ങള്‍ അനൗചിത്യമായിപ്പോയി എന്ന് നേതാക്കള്‍ തുറന്നടിച്ചു.  കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും സ്വന്തം വാര്‍ഡുകളില്‍ വരെ യുഡിഎഫ് പരാജയപ്പെട്ടു. ഗ്രൂപ്പുകള്‍ തമ്മില്‍ പടവെട്ടിയപ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ പുല്‍പ്പള്ളിയും കൈവിട്ടുപോയി.  

കെ.സുധാകരന്‍, പി.ജെ കുര്യന്‍,  കെ.മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍ തുടങ്ങിയവരെല്ലാം നേതൃത്വത്തിനെതിരെ രംഗത്ത് വന്നു.  പാര്‍ട്ടിയുടെ  സംഘടനാ മെക്കാനിസം വളരെ മോശമാണെന്നും അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണമെന്നുമാണ് സുധാകരന്‍ എംപി ആവശ്യപ്പെട്ടത്. കാര്യമായ ചികിത്സ ആവശ്യമാണെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ഗ്രൂപ്പ് നോക്കിയുള്ള വീതം വയ്‌പ്പ് താഴേത്തട്ടിലെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും സ്ഥാനാര്‍ഥിത്വത്തിന് മികവിന് അപ്പുറം ഗ്രൂപ്പിനായിരുന്നു പ്രാധാന്യം നല്‍കിയതെന്നും പി.ജെ. കുര്യന്‍ തുറന്നടിച്ചു.  

പുറത്താക്കിയാലും വേണ്ടില്ല, തൊലിപ്പുറത്തെ ചികിത്സ കൊണ്ടു മാത്രം പരിഹാരം ഉണ്ടാകില്ലെന്നായിരുന്നു  രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.വാട്സാപ്പിലെയും  ട്വിറ്ററിലെയും പ്രവര്‍ത്തനം അല്ല തെരഞ്ഞെടുപ്പ് പ്രചാരണം. ഏതൊക്കെ നേതാക്കള്‍ കാര്യമായ പ്രചരണത്തിന് ഇറങ്ങിയെന്ന് വിലയിരുത്തണമെന്നും   രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ തന്‍പ്രമാണിത്താണ്  കനത്ത പരാജയത്തിനു കാരണമെന്ന് യൂത്ത് കോണ്‍ഗ്രസും തുറന്നടിച്ചു. ഇന്ന് കെപിസിസി യോഗം ചേരുന്നുണ്ട്. നേതാക്കള്‍ തമ്മിലുള്ള വെല്ലുവിളിക്ക് ഇന്നത്തെ യോഗം ഇടയാക്കിയേക്കും.

കോണ്‍ഗ്രസില്‍ പെയ്‌മെന്റ് ആരോപണവും; വിമര്‍ശനം ഉന്നയിച്ച് ഘടകകക്ഷി നേതാക്കള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടൂപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പെയ്‌മെന്റ് സീറ്റ് ആരോപണവും പോസ്റ്റര്‍ പോരാട്ടവും. തോല്‍വിക്കു കാരണം ചിലരുടെ ‘അടുക്കളകാര്‍ക്ക്’ സീറ്റ് നല്‍കിയതാണെന്ന ആരോപണമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ  ദയനീയ തോല്‍വിക്ക് കാരണക്കാരായ ജില്ലാ നേതൃത്വത്തെ മാറ്റണമെന്നാവശ്യപ്പെട്ട്  കെപിസിസി ആസ്ഥാനത്തും തലസ്ഥാന നഗരത്തിലും വളരെ മോശമായ രീതിയില്‍ പോസ്റ്ററുകളും   പതിപ്പിച്ചു.

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എത്തിയതില്‍  യുഡിഎഫ് നേതാക്കളും പിന്നിലല്ല. ജീവന്‍ പോയിട്ട് വിഷയം  ചര്‍ച്ച ചെയ്തിട്ടും കാര്യമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന്റെ പ്രതികരണം. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം ചില നേതാക്കള്‍ പബ്ലിസിറ്റിക്കായി ഉപയോഗിച്ചുവെന്ന് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. തോല്‍വിക്കു കാരണം കോണ്‍ഗ്രസാണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Tags: keralacongressയുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.