Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിനുണ്ടായ മേല്‍ക്കൈ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും സംഭാവനയെന്ന് കെ സുരേന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2020, 04:30 pm IST
inKerala

കോഴിക്കോട്: ബിജെപിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പരസ്യമായിട്ടുള്ള ധാരണ എല്‍ഡിഎഫും യുഡിഎഫും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലുകളില്‍നിന്ന് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യമായ ധാരണയാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന്റെ അവാസനദിവസത്തിലേക്ക് അടുത്തപ്പോള്‍ വളരെ വ്യക്തമായ രീതിയിലുള്ള നീക്കുപോക്കുകളുണ്ടായെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ തിരുവനന്തപുരത്തെ പ്രസ്താവന എങ്ങനെ പ്രാവര്‍ത്തികമാക്കിയെന്ന് ഫലം വന്നപ്പോള്‍ ബോധ്യമായി. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് സമ്പൂര്‍ണ തകര്‍ച്ചയുണ്ടായി. ഇവിടെ യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. പലവാര്‍ഡുകളിലും യുഡിഎഫിന്റെ വോട്ടുവിഹിതം ഗണ്യമായി കുറഞ്ഞു. നിര്‍ണായകമായ സ്വാധീനമുണ്ടായിരുന്ന വാര്‍ഡുകളില്‍ പോലും യുഡിഎഫിന്റെ വോട്ടിംഗ് ശതമാനം താഴെപ്പോയി. തിരുവനന്തപുരം അടക്കമുള്ള സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ശക്തമായ വോട്ടുകച്ചവടം നടന്നുവെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

മുസ്ലിം ലീഗ്, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ ഇതിന് മധ്യസ്ഥം വഹിച്ചു. അതുകൊണ്ടാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫിന് ചെറിയൊരു മേല്‍ക്കൈ നേടാനായത്. യുഡിഎഫുമായി ഉണ്ടാക്കിയ അവിശുദ്ധ ധാരണയുടെ ജാരസന്തതിയാണ് തിരുവന്തപുരം കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ വിജയം. ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത നീചമായ രാഷ്‌ട്രീയ കച്ചവടം തിരുവനന്തപുരത്ത് നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിന് എന്ത് പ്രതിഫലം വാങ്ങിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥികളോടെങ്കിലും പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. എല്‍ഡിഎഫിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തേണ്ട സമയമായി. എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കാന്‍ സാധിക്കുമായിരുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന്റെ നിലപാട് പകല്‍പോലെ വ്യക്തം. ചില സ്ഥലങ്ങളില്‍ എല്‍ഡിഎഫ് തിരിച്ചും സഹായിച്ചു. പാലക്കാട് ബിജെപി അധികാരത്തിലിരിക്കുന്ന മുന്‍സിപ്പാലിറ്റിയില്‍ പല വാര്‍ഡുകളിലും നൂറില്‍ താഴെയാണ് സിപിഎമ്മിന് ലഭിച്ച വോട്ട്. അവിടെയും വ്യക്തമായ ഒത്തുകളി നടന്നു. തിരുവനന്തപുരത്തും നിരവധി തദ്ദേശ സ്ഥാപനങ്ങളിലും ദേശീയ ജനാധിപത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ ഒട്ടുമിക്ക മുന്‍സിപ്പാലിറ്റികളിലും എന്‍ഡിഎയ്‌ക്ക് കടന്നുകയറാനായി. എന്‍ഡിഎയുടെ സീറ്റുകളിലും വോട്ടുവിഹിതത്തിലും വലിയ വര്‍ധനയുണ്ടായി. പുതിയ ഗ്രാമ പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നു. നേരത്തേ വിജയിച്ച പലവാര്‍ഡുകളിലും ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒത്തുതീര്‍പ്പു രാഷ്‌ട്രീയം കേരളത്തിലുണ്ടാക്കി. എല്‍ഡിഎഫിന് ഇപ്പോഴുണ്ടായിരിക്കുന്ന വിജയം രമേശ് ചെന്നിതലയുടെയും ഉമ്മന്‍ചാണ്ടിയുടെ സംഭാവനയെന്നും അദ്ദേഹം പരിഹസിച്ചു. എല്‍ഡിഎഫിന് ലഭിച്ച മേല്‍ക്കൈയുടെ ഉത്തരവാദിത്വം ഇരുവര്‍ക്കുമാണ്. വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷത്തിന്റെ നടപടികളാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.  

Tags: bjpകെ. സുരേന്ദ്രന്‍എല്‍ഡിഎഫ്‌യുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.