വാണിയമ്പലം: തലയില്‍ ഹിജാബും കാലുകളില്‍ ഷൂസുമായി വാണിയമ്പലം ശ്രീ ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിന്റെ പടിക്കെട്ടുകളില്‍ ഇരിക്കുന്ന മുസ്ലിം യുവതിയുടെ ചിത്രത്തിനെതിരേ പോലീസില്‍ പരാതി. യുവതി ആരെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിപ്പിച്ചു തുടങ്ങിയതോടെയാണ് ക്ഷേത്രം സെക്രട്ടറി ശരത് കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. ചിത്രം അടക്കമാണ് പരാതി. ഇത്തരത്തിലുള്ള ചിത്രം പ്രചരിപ്പിക്കുന്നത് ഹിന്ദു മുസ്ലിം സംഘര്‍ഷമുണ്ടാക്കാനും സാമൂഹിക കലാപത്തിനും ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. വണ്ടൂര്‍ പോലീസാണ് പരാതി അന്വേഷിക്കുന്നത്. ഹിന്ദു ഐക്യവേദിയും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
പരാതിയില്‍ ഇപ്രകാരം പറയുന്നു-
ഈ ഫോട്ടോയില്‍ കാണുന്ന ഏകദേശം 18 വയസ്സിനു മുകളില്‍ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടി ഷൂ ഇട്ടു മലപ്പുറം വാണിയമ്പലം ക്ഷേത്രത്തിന്റെ പടിയില്‍ ഇരിക്കുന്നതായും ഫോട്ടോ എടുത്തു സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയതിനു തെളിവായി ചുവടെ ഫോട്ടോ കൊടുക്കുന്നു..
ടി ആളുടെ മനഃപൂര്‍വ്വമായ ഈ പ്രവര്‍ത്തി ഹിന്ദു മുസ്ലിം സംഘര്‍ഷമുണ്ടാക്കാനും തദ്വാരാ സാമൂഹിക കലാപത്തിനും ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ ടി യാളുടെ പ്രവര്‍ത്തി മത സ്പര്‍ദ്ധ യുണ്ടാക്കുന്നതും മത വികാരം വ്രണപ്പെടുത്തുന്നതുമാണ് എന്നതിനാല്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 153, 153 A, 295 Aവകുപ്പ് പ്രകാരം അന്വേഷണം നടത്തി കേസെടുക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു

















