കൊച്ചി: ബെംഗളൂരില്‍ നടന്ന ദേശീയ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കോയമ്പത്തൂരിന്റെ സൂര്യ വരദനും ബെംഗളൂരുവിന്റെ റുഹാന്‍ ആല്‍വ, ഇഷാന്‍ മദേഷ് എന്നിവര്‍ക്കും കിരീടം.
സീനിയര്‍ വിഭാഗത്തില്‍ സൂര്യ വരദന്‍ 161 പോയിന്റ് നേടി ജേതാവാക്കി. ചെന്നൈ താരം നിര്‍മല്‍ ഉമാശങ്കറിനാണ് (142 പോയിന്റ്) രണ്ടാം സ്ഥാനം. ജൂനിയര്‍ ക്ലാസില്‍ അനായാസ ജയമാണ് റുഹാന്‍ ആല്‍വ നേടിയത്. 184 പോയിന്റാണ് ആകെ സമ്പാദ്യം. 143 പോയിന്റുകളുള്ള രോഹന്‍ മദേഷ് രണ്ടാം സ്ഥാനത്തെത്തി.് കേഡറ്റ് ക്ലാസിലാണ് ഇഷാന്‍ മദേഷ് ചാമ്പ്യനായത്. അവസാന റൗണ്ടിലെ നാലു റേസിലും ഇഷാന്‍ വിജയിച്ചു.
















