റിയാദ്: റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം 17 വരെ അടച്ചിടുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഹൂതി ആക്രമണങ്ങളെ തുടര്‍ന്നാണ് തീരുമാനം. ആക്രമണത്തില്‍ നാശനഷ്ടം ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്ന നടപടി തുടരുകയാണ്.
വിമാനത്താവളത്തിലെ നിലവിലെ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉന്നത ഏജന്‍സികളുമായി സഹകരിച്ച് പരിശോധിച്ചുവരികയാണ്. പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ, കേരള-റിയാദ് സെക്ടറിലെ നാല് വിമാനത്താവളങ്ങളിലേക്ക് ദിവസവും 7 വിമാന സര്‍വ്വീസുകളാണ് മുടങ്ങുന്നത്.
കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. പാസഞ്ചർ ടെർമിനലിൽ മിസൈൽ പതിച്ച് 10 ഇന്ത്യക്കാർ ഉൾപ്പെടെ 308 പേർക്കു പരുക്കേറ്റു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടതെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും മക്കൾക്കും പരുക്കേറ്റു. ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ നമ്പർ: 800241234.
















