ഇസ്താംബുള്‍: ബ്രിട്ടന്റെ ലുയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്ണില്‍ ഏറ്റവും കൂടുതല്‍ ലോക കിരീടങ്ങള്‍ നേടിയ മൈക്കിള്‍ ഷുമാക്കറുടെ റെക്കോഡിനൊപ്പം എത്തി. ടര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീയില്‍ കിരീടം നേടിയതോടെ മെഴ്‌സിഡ് ഡ്രൈവറായ ഹാമില്‍ട്ടണ്‍ ഏഴു കിരീങ്ങള്‍ നേടിയ ഷുമാക്കറുടെ റെക്കോഡിനൊപ്പം എത്തിയത്.
















