സോഫിയ: ഇറ്റലിയുടെ കൗമാരതാരം ജാനിക് സിന്നര്‍ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഒരു എടിപി ടൂര്‍ കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി.
കാനഡയുടെ വാസെക് പോസ്പിസിലിനെ പരാജയപ്പെടുത്തി സോഫിയ ഓപ്പണ്‍ കിരീടം ചൂടിയതോടെയാണ് 19കാരനായ ജാനിക്കിന് ഈ നേട്ടം സ്വന്തമായത്. സ്‌കോര്‍ 6-4,3-6, 7-6.
സിന്നറിന് മുമ്പ് എടിപി കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം കീ നിഷികോരിയാണ്. 2008 ല്‍ പതിനെട്ടാം വയസ്സില്‍ ഡെല്‍റേ ബീച്ച് ഓപ്പണില്‍ കിരീടം നേടി.
















