കാരി (അമേരിക്ക): ഇന്ത്യന്‍ ഡേവിസ് കപ്പ് താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ എടിപി ചലഞ്ചര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
നാലാം സീഡായ പ്രജ്‌നേഷ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ തോമസ് ബെല്ലൂസിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 3-6, 7-5, 7-6. ഈ സീസണില്‍ മത്സരങ്ങള്‍ പുനരാരംഭിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് പ്രജ്‌നേഷ് ഒരു ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞമാസം ജര്‍മനിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ എത്തിയിരുന്നു.
ലോക 146-ാം റാങ്കുകാരനായ പ്രജ്‌നേഷ് സെമിയില്‍ ഡെന്മാര്‍ക്കിന്റെ മൈക്കല്‍ ടോര്‍പെഗാര്‍ഡിനെ നേരിടും. പ്രജ്‌നേഷ് ഇതുവരെ ആറു ചലഞ്ചര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം ചൂടി.
















