ക്യാരി (അമേരിക്ക): ഇന്ത്യയുടെ പ്രഞേ്ജഷ് ഗുണേശ്വരന്‍ അറ്റ്‌ലാന്റിക് ടൈറി എടിപി ചലഞ്ചേര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
അമേരിക്കയുടെ മുന്‍ ലോക പത്താം നമ്പറായ ജാക്ക് സോക്കിനെ തോല്‍പ്പിച്ചാണ് നാലാം സീഡായ ഗുണേശ്വരന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 6-7, 6-2, 7-6 എന്ന സ്‌കോറിനാണ് ഗുണേശ്വരന്‍ വിജയം നേടിയത്.
ലോക 146-ാം റാങ്കുകാരനായ ഗുണേശ്വരന്‍ അടുത്ത റൗണ്ടില്‍ ബ്രസീലിന്റെ തോമസ് ബെലൂസിയെ നേരിടും.
ഇന്ത്യയുടെ മറ്റൊരു താരമായ രാംകുമാര്‍ രാമനാഥന്‍ നേരരെത്ത തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
















