പാരീസ്: എടിപി ലോക ടെന്നീസ് റാങ്കിങ്ങില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ മറികടന്ന് ഡാനില്‍ മെദ്‌വദേവിന് മുന്നേറ്റം. നിലവിലെ റാങ്കിങ്ങില്‍ മെഡ്‌വദേവ് നാലാം സ്ഥാനത്താണ്. സീസണില്‍ ചുരുക്കം മത്സരങ്ങള്‍ക്ക് മാത്രം ഇറങ്ങിയ ഫെഡറര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാരീസ് മാസ്റ്റേഴ്‌സ് കിരീടം നേടിയതോടെയാണ് മെദ്‌വദേവ് മുന്നേറ്റം നടത്തിയത്. അലക്‌സാണ്ടര്‍ സെവീരവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മെദ്‌വദേവ് കിരീടം ഉറപ്പിച്ചത്. സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച് നേരത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. റാഫേല്‍ നദാലാണ് രണ്ടാമത്.
















