കോഴിക്കോട്: സൈബര്‍ ഇടങ്ങളില്‍ പരസ്പരം വിളിക്കും പോലെ ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേര്‍ന്ന് കൊമ്മി ആയി മാറിയെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ബിജെപിക്കെതിരേ സി.പി.എമ്മും കോണ്‍ഗ്രസും ഇപ്പോള്‍ ഒന്നായിരിക്കുകയാണ്. ബി.ജെ.പിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് മുട്ടുവിറച്ചിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ബി.ജെ.പിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവല്‍ അംഗീകരിക്കേണ്ടി വന്നത്.
പി.ബി തീരുമാനത്തെ ആദ്യം എതിര്‍ത്ത പിണറായി വിജയന്‍ വിഭാഗവും ഒന്നിച്ച് മുന്നോട്ട് പോവാനുള്ള തീരുമാനത്തെ അംഗീകരിച്ചു. ഇതോടെ സൈബര്‍ സഖാക്കള്‍ പറയുന്നത് പോലെ ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി മാറി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പി നിലപാടിനെ അംഗീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ട് ബേജാറായിട്ടാണ് ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചത്. പിണറായി വിജയന്റെ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആയി മാറിയിരിക്കുന്നു. സി.പി.എം ഇനി സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലത്.
കോണ്‍ഗ്രസ് അവരുടെ രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാന്‍ സകല തീവ്രവാദി ഗ്രൂപ്പുകളുമായി പോലും സഹകരിക്കുകയാണെന്നും കോഴിക്കോട് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: