Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ കൊറോണ വാക്‌സിന്‍; പ്രയോഗിച്ച ആരിലും പ്രതികൂലമായ പ്രതികരണം പോലുമുണ്ടായില്ല; ആദ്യഘട്ട പരീക്ഷണം വന്‍വിജയം

വാക്‌സിന്‍ എത്രമാത്രം പ്രതിരോധം ശരീരത്തിലുണ്ടാക്കുമെന്ന് വിലയിരുത്താന്‍ മരുന്ന് പ്രയോഗിച്ചവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2020, 08:34 am IST
in India

ദല്‍ഹി: ഇന്ത്യ വികസിപ്പിച്ച കൊറോണ വാക്‌സിനായ  ‘കൊവാക്‌സിന്റെ’ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വന്‍വിജയം. വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും  രണ്ടാം ഘട്ട പരീക്ഷണം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. 12 കേന്ദ്രങ്ങളിലായി 375 പേരിലാണ് വാക്‌സിന്‍ പ്രയോഗിച്ചത്.

ഇതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ജനകോടികള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് ജീവന്‍രക്ഷാ മരുന്ന് ലഭ്യമാകുമെന്ന പ്രതീക്ഷ ഇന്ത്യയിലും മറ്റു വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ഉടലെടുത്തിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന സ്വകാര്യ ലാബും പൂനെ  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സാഴ്‌സ് കോവ് രണ്ട് എന്ന കൊറോണ വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുത്ത  ഭാഗം ഭാരത് ബയോടെക്കിന് കൈമാറുകയും അവര്‍ ഐസിഎംആറിലെ വിദഗ്ധരുടെ സഹായതോടെ ഇതുപയോഗിച്ച് വാക്‌സിന്‍ വികസിപ്പിക്കുകയുമായിരുന്നു.  

വാക്‌സിന്‍ പ്രയോഗിച്ച ആരിലും പ്രതികൂലമായ ഒരു പ്രതികരണം പോലുമുണ്ടായിട്ടില്ലെന്ന് പ്രധാന ഗവേഷക ഡോ. സവിത വര്‍മ പറഞ്ഞു. ഹരിയാനയിലെ റോഹ്തക്കിലെ പണ്ഡിറ്റ് ബി ഡി ശര്‍മ്മ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മരുന്നു പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടറാണ് സവിത.

വാക്‌സിന്‍ എത്രമാത്രം പ്രതിരോധം ശരീരത്തിലുണ്ടാക്കുമെന്ന് വിലയിരുത്താന്‍  മരുന്ന് പ്രയോഗിച്ചവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചുവരികയാണ്. ഇതിനൊപ്പം ഇവര്‍ക്ക് രണ്ടാം ഡോസ് മരുന്നും നല്‍കുന്നുണ്ട്. മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 375 പേരിലാണ് വാക്‌സിന്‍ കുത്തിവച്ചത്. അടുത്ത ഘട്ടങ്ങളും വിജയകരമായാല്‍ 2021 ആദ്യം മരുന്ന് ഉല്പ്പാദിപ്പിക്കാം.

രണ്ടാം ഡോസ് നല്‍കിയവരിലും പ്രശ്‌നങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന്  എയിംസിലെ പ്രധാന ഗവേഷകന്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു. കൊവാക്‌സിനു പുറമേ കാഡിലയുടെ സൈക്കൊവിഡ്, എന്ന മരുന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ മരുന്നും  മനുഷ്യരിലെ പരീക്ഷണങ്ങളുടെ പല ഘട്ടങ്ങളില്‍ എത്തിയിട്ടുണ്ട്.

Tags: coronavirusകൊവാക്‌സിന്‍indiacovidICMRCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.