Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യന്‍ വംശജ കമല ഹാരിസ് യുഎസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി; വിമര്‍ശിച്ച് ട്രംപ്

പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഡെമൊക്രറ്റിക് നാഷണല്‍ കണ്‍വന്‍ഷന് ഒരാഴ്ച ബാക്കിനില്‍ക്കെയാണ് എഴുപത്തേഴുകാരനായ ബൈഡന്‍ വൈസ്പ്രസിഡന്റ് നോമിനിയെ പ്രഖ്യാപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 11:39 am IST
inWorld

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമൊക്രറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെ പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണു കമല. ബൈഡന്‍ കമലയെ തെരഞ്ഞെടുക്കുമെന്ന് നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതേസമയം, കമലയെ തെരഞ്ഞെടുത്ത് തീരുമാനത്തെ അധമവും നീചവുമായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.  

പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഡെമൊക്രറ്റിക് നാഷണല്‍ കണ്‍വന്‍ഷന് ഒരാഴ്ച ബാക്കിനില്‍ക്കെയാണ് എഴുപത്തേഴുകാരനായ ബൈഡന്‍ വൈസ്പ്രസിഡന്റ് നോമിനിയെ പ്രഖ്യാപിക്കുന്നത്. നവംബറിലെ തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റായി ബൈഡന്‍ തെരഞ്ഞെടുക്കപ്പെടുന്നുവെങ്കില്‍ രണ്ടാം വട്ടം അദ്ദേഹം മത്സരിച്ചേക്കില്ല. അങ്ങനെ വരുമ്പോള്‍ അടുത്ത തവണ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനും കമലയ്‌ക്ക് അവസരം ലഭിക്കുമെന്നാണു കരുതുന്നത്.

”കമല ഹാരിസിനെ തെരഞ്ഞെടുക്കുന്നു, ഞങ്ങള്‍ ഒന്നിച്ച് ട്രംപിനെ തോല്‍പ്പിക്കാന്‍ പോവുകയാണ്. അമെരിക്കയെ തിരിച്ചുകൊണ്ടുവരുന്നതിന് എനിക്കു ലഭിക്കുന്ന മികച്ച ടീം അംഗമാണ് കമല ഹാരിസ്”- ബൈഡന്‍ പ്രഖ്യാപിച്ചു. അമെരിക്കക്കാരെ ഒന്നിപ്പിക്കാന്‍ ജോ ബൈഡനു കഴിയും. കാരണം ഞങ്ങള്‍ക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ജീവിതമാണ് അദ്ദേഹത്തിന്റേതെന്ന് കമലയും പ്രതികരിച്ചു.  

നമ്മുടെയെല്ലാം മനസിലുള്ള ആശയങ്ങള്‍ക്കൊത്ത അമെരിക്ക കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിനു കഴിയും. വൈസ് പ്രസിഡന്റ് നോമിനിയായി എന്നെ തെരഞ്ഞെടുത്തതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടു- കമല പ്രതികരിച്ചു. പ്രത്യേക ചാര്‍ട്ടേഡ് വിമാനം അയച്ചാണ് കാലിഫോര്‍ണിയയില്‍ നിന്ന് കമലയെയും കുടുംബത്തെയും ബൈഡന്‍ വാഷിങ്ടണിലേക്കു കൊണ്ടുവന്നത്.  

അമ്പത്തഞ്ചുകാരിയായ കമല ഹാരിസിന്റെ പിതാവ് ജമൈക്കയില്‍ നിന്നുള്ള ആഫ്രിക്കനാണ്; സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് പ്രൊഫസറായിരുന്ന ഡൊണാള്‍ഡ് ഹാരിസ്. അമ്മ ഇന്ത്യന്‍. 1938 ഏപ്രില്‍ ഏഴിന് ചെന്നൈയില്‍ ജനിച്ച് 2009 ഫെബ്രുവരി 11ന് അന്തരിച്ച ശ്യാമള ഗോപാലന്‍ ഹാരിസ്. ഇന്ത്യന്‍- അമെരിക്കന്‍ ക്യാന്‍സര്‍ ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്നു ശ്യാമള. അഭിഭാഷകയും രാഷ്‌ട്രീയ നിരീക്ഷകയുമായ മായാ ലക്ഷ്മി ഹാരിസ് കമലയുടെ സഹോദരി.

കമല കുട്ടിയായിരിക്കുമ്പോഴേ ഡൊണാള്‍ഡും ശ്യാമളയും വിവാഹമോചനം നേടി. അമ്മയുടെ പരിപൂര്‍ണ സംരക്ഷണയിലായിരുന്നു കമല വളര്‍ന്നത്. ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വഴികാട്ടിയാണു കമലയെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പലകുറി വിശേഷിപ്പിച്ചിട്ടുണ്ട് കാലിഫോര്‍ണിയ നിന്നുള്ള സെനറ്റര്‍ കൂടിയായ കമല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ബൈഡനോട് ഏറ്റവും ശക്തമായി മത്സരിച്ച ഡെമൊക്രറ്റായിരുന്നു.

Tags: electionഉപരാഷ്ട്രപതിusa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

പുതിയ വാര്‍ത്തകള്‍

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.