Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റോണോയും യുവന്റസും

ടൂറിനിലെ അലയന്‍സ് സ്റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനൊയുടെ ചടുലതയായിരുന്നു യുവന്റസിന്റെ വേഗം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മൂന്നു മിനിറ്റിനിടെ രണ്ടുവട്ടം ലക്ഷ്യം കണ്ടാണ് ക്രിസ്റ്റ്യാനൊ ടോറിനോകള്‍ക്ക് ജയം സമ്മാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 03:00 am IST
inFootball

ടൂറിന്‍: ഫുട്‌ബോള്‍ കളത്തിലെ റെക്കോഡുകള്‍ കൈപ്പിടിയിലാക്കി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ കുതിക്കുമ്പോള്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ തുടരെ ഒമ്പതാം കിരീടമെന്ന സ്വപ്‌നതുല്യ നേട്ടം യുവന്റസിന് കൈയെത്തുംദൂരെ. യൂറോപ്പിലെ പ്രമുഖമായ മൂന്നു ലീഗുകളില്‍ 50 ഗോളെന്ന സമ്മോഹനമായ നേട്ടത്തിനൊപ്പമെത്തിയ ക്രിസ്റ്റ്യാനൊയുടെ കരുത്തില്‍ ലാസിയൊയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്‌ത്തി യുവന്റസ് ലീഗില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു.

ടൂറിനിലെ അലയന്‍സ് സ്റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനൊയുടെ ചടുലതയായിരുന്നു യുവന്റസിന്റെ വേഗം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മൂന്നു മിനിറ്റിനിടെ രണ്ടുവട്ടം ലക്ഷ്യം കണ്ടാണ് ക്രിസ്റ്റ്യാനൊ ടോറിനോകള്‍ക്ക് ജയം സമ്മാനിച്ചത്. 51-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. പെനല്‍റ്റിക്ക് കാരണമായതും പോര്‍ച്ചുഗല്‍ താരം. ലാസിയൊ പോസ്റ്റിലേക്ക് റോണോ തൊടുത്ത ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ബോക്‌സിന് അരികില്‍ വച്ച് ലാസിയൊ പ്രതിരോധനിരയിലെ ബാസ്റ്റോസിന്റെ കൈയില്‍ തട്ടി. റഫറി ആദ്യം ഫ്രീകിക്കാണ് വിധിച്ചതെങ്കിലും വീഡിയോ അനാലസിസിലൂടെ പെനല്‍റ്റി അനുവദിക്കുകയായിരുന്നു. പോസ്റ്റിന് വലതു മൂലയിലേക്ക് നിലംപറ്റെയുള്ള അടി തടുക്കാന്‍ ലാസിയൊ ഗോള്‍കീപ്പര്‍ തോമസ് സ്ട്രകോഷയ്‌ക്കായില്ല.  

മൂന്നു മിനിറ്റിനു ശേഷം ക്രിസ്റ്റ്യാനൊ രണ്ടാമതും ലക്ഷ്യം കണ്ട് യുവന്റസിന്റെ ജയമുറപ്പാക്കി. പൗലൊ ഡിബാലയ്‌ക്കൊപ്പമുള്ള നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഡിബാല നല്‍കിയ പാസില്‍ അനായാസമായിരുന്നു ഗോള്‍. 83-ാം മിനിറ്റില്‍ സിറൊ ഇമ്മൊബൈല്‍ ലാസിയൊയ്‌ക്കായി ഒരു ഗോള്‍ മടക്കി.

മുപ്പത്തിനാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 80 പോയിന്റുമായാണ് യുവന്റസ് ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള ഇന്റര്‍ മിലാന് 72 പോയിന്റ്. ലീഗില്‍ നാല് മത്സരങ്ങള്‍ കൂടി അവശേഷിക്കെ അഞ്ച് പോയിന്റ് കൂടി നേടിയാല്‍ കിരീടം ടൂറിനില്‍ ഭദ്രം. എല്ലാ കളിയും ജയിച്ചാലും യുവന്റസ് തുടരെ തോറ്റാല്‍ മാത്രമേ ഇന്ററിന് പ്രതീക്ഷയുള്ളൂ. വ്യാഴാഴ്ച ഉഡിനീസിനെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.

ഗോളൊഴിയാതെ കാല്‍പ്പന്തു കളിയില്‍ ഏതു കളവും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയ്‌ക്ക് സ്വന്തം. അത് ഇംഗ്ലണ്ടായാലും സ്‌പെയ്‌നായാലും ഇറ്റലിയായാലും ശരി മാറ്റമില്ല. ലാസിയൊയ്‌ക്കെതിരായ ഇരട്ട ഗോള്‍ നേട്ടത്തോടെ ഇറ്റാലിയന്‍ ലീഗില്‍ 50 ഗോള്‍ എന്ന നാഴികക്കല്ല് മറികടന്ന റോണോ, യൂറോപ്പിലെ പ്രമുഖ മൂന്ന് ലീഗുകൡല്‍ 50 ഗോള്‍ നേടുന്ന ആദ്യ താരമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനായും താരം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

കുറവ് മത്സരങ്ങളില്‍ നിന്നാണ് ഇറ്റലിയില്‍ റോണോയുടെ ഗോള്‍വേട്ട, 61 കളികള്‍. ഒരു സീസണില്‍ ഇറ്റലിയില്‍ കൂടുതല്‍ പെനല്‍റ്റി ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തിനൊപ്പവും പോര്‍ച്ചുഗീസ് താരമെത്തി, 12 ഗോള്‍. 1994-1995 സീസണില്‍ ഗ്യിസെപ്പെ സിഗ്നോറിയും പന്ത്രണ്ട് ഗോള്‍ നേടിയിരുന്നു. യുണൈറ്റഡിനായി 172 കളിയില്‍ നിന്നും റയലിനായി 51 കളിയില്‍ നിന്നുമാണ് റോണോ ‘അര്‍ധശതകം’ കുറിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.