Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലുലു മാളും വൈമാളും ജൂണ്‍ 9ന് തുറക്കും; ഉപഭോക്താക്കളുടെ സംരംക്ഷണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍

65 വയസ്സിന് മുകളിലുള്ള വ്യക്തികളും, ഗര്‍ഭിണികളായ സ്ത്രീകളും, 10 വയസ്സിന് താഴെയുള്ള കുട്ടികളും മാളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 10:41 pm IST
in Business

കൊച്ചി- ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അനുസൃതമായി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂണ്‍ ഒമ്പതിന് പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് 24 ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച മാളുകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്റര്‍ടെയിന്‍മെന്റ് സോണുകളുടേയും, സിനിമാ തിയേറ്ററുകളുടേയും സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. ലോക്ക്ഡൗണിന് ശേഷം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഒരു ഷോപ്പിങ്ങ് ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പിലാണ് ലുലു മാനേജ്‌മെന്റ്. 

തിരിച്ചറിയപ്പെട്ട റെഡ് സോണുകളില്‍ നിന്നുമുള്ള പ്രാതിനിധ്യം പൂര്‍ണ്ണമായും ഒഴിവാക്കുവാനായി എല്ലാ ഉപഭോക്താക്കളും, റീട്ടെയിലര്‍മാരും, വെന്റര്‍മാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പുനരാരംഭത്തിന് മുന്നോടിയായി എല്ലാ സ്‌റ്റോറുകളും ഏറ്റവും മികച്ച രീതിയില്‍ത്തന്നെ ശുചിയാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. മാളിലെ പൊടിയുടെ സാന്നിധ്യം കഴിയാവുന്നത്ര കുറയ്‌ക്കുവാനായി എസി യൂണിറ്റുകള്‍, എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍, മറ്റ് ഫില്‍റ്ററുകള്‍ എന്നിവ സ്ഥിരമായി വൃത്തിയാക്കുന്നുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമാകുന്നപക്ഷം റീട്ടെയില്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ‘ഡിസിന്‍ഫെക്ടന്റ് ടീമുമായി’ ബന്ധപ്പെടാന്‍ സൗകര്യമുണ്ടാകും. 

മാളിനുള്ളിലെ പൊതുസ്ഥലങ്ങളും, ഉപഭോക്താക്കളുമായി സമ്പര്‍ക്കം വരുന്ന എല്ലായിടങ്ങളും സാനിറ്റേഷന്‍ ടീം ചെറിയ ഇടവേളകളില്‍  അണുവിമുക്തമാക്കും.  മാളിലുടനീളം സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഏതു സാഹചര്യത്തേയും നേരിടുന്നതിനും പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോണ്‍സ് ടീം സദാസമയവും പ്രവര്‍ത്തനനിരായിരിക്കും. മാളിലുടനീളം 1.5 മീറ്റര്‍ അകലം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്റ്റിക്കറുകളും പോസ്റ്ററുകളും ഇതിനകം തന്നെ പതിച്ചുകഴിഞ്ഞു, ഇത് അവശ്യമായ സാമൂഹിക അകലം പാലിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സഹായകമായിരിക്കും.

ഇതിനോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും, മറ്റ് സര്‍ക്കാര്‍ നിര്‍ദേശങ്ങളും മാളിന്റെ അനൗണ്‍സ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ചെറിയ ഇടവേളകളില്‍ ഉപഭോക്താക്കളിലേയ്‌ക്ക് എത്തിക്കുന്നതാണ്.

മാളിലെ താപനില 24 ഡിഗ്രിയ്‌ക്കും 30 ഡിഗ്രിയ്‌ക്കുമിടയില്‍ സജ്ജീകരിക്കും. ശുദ്ധവായു ലഭ്യമാക്കുവാനും, അശുദ്ധവായുവിനെ പുറന്തള്ളുവാനും ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം 40-70 ശതമാനത്തിനുള്ളില്‍ ക്രമീകരിക്കും. സമ്പര്‍ക്കരഹിത പര്‍ച്ചേയ്‌സ് അനുഭവത്തിനായി ഉപഭോക്താക്കള്‍ക്ക് ലുലു മാള്‍ ആപ്പ് വഴി ഫുഡ്‌കോര്‍ട്ടില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ക്യാഷ്‌ലെസ്സ് ഇടപാടുകളാണ് ലുലു മാള്‍ പ്രോത്സാഹിപ്പിക്കുന്നത്. മാളിനുള്ളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. 

65 വയസ്സിന് മുകളിലുള്ള വ്യക്തികളും, ഗര്‍ഭിണികളായ സ്ത്രീകളും, 10 വയസ്സിന് താഴെയുള്ള കുട്ടികളും മാളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കും.

• മാള്‍ പ്രവേശന കവാടത്തില്‍ സെന്‍സര്‍ അധിഷ്ടിതമായ അണുനശീകരണം.

• തെര്‍മ്മല്‍ ക്യാമറകള്‍, സ്റ്റാഫുകള്‍ക്കും, സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമായ താപനില പരിശോധന. പനിയുടെ ലക്ഷണം ദൃശ്യമായ ഏതൊരാള്‍ക്കും പ്രവേശനം നിരാകരിക്കപ്പെടും.

• ഉപഭോക്താക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാ സ്റ്റാഫുകള്‍ക്കും മുഖാവരണങ്ങള്‍ നല്‍കും.

• മാള്‍ പ്രവേശന കവാടത്തില്‍ എല്ലാ ഉപഭോക്താക്കളും പ്രത്യേകം നിര്‍മിച്ച അണുനശീകരണ ചവിട്ടിയിലൂടെ നടക്കണ്ടേതാണ്.

• ബാഗുകളും മറ്റ് ലഗേജുകളും പ്രവേശനവേളയില്‍ അണുവിമുക്തമാക്കപ്പെടും. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍ സജ്ജമായിരിക്കും. 

• സ്റ്റോറുകളിലെ പ്രവേശനം സാമൂഹിക അകല സുരക്ഷാമാനദണ്ഡങ്ങളുടെ കീഴില്‍ നിരീക്ഷിക്കപ്പെടും. ഓരോ ഉപഭോക്താവിന്റെയും ഉപയോഗത്തിന് ശേഷവും സമ്പര്‍ക്ക സ്ഥലങ്ങളും, ഉപകരണങ്ങളും അണുവിമുക്തമാക്കും.

• പോസിറ്റീവ് സാധ്യതയുള്ള ആളുകളെ മാറ്റി നിര്‍ത്തുന്നതിനായി സവിശേഷ ഐസൊലേഷന്‍ റൂം സജീകരിച്ചിരിക്കുന്നു.

• മാള്‍ പരിസരങ്ങളില്‍ സന്ദര്‍ശകരോ, സ്റ്റാഫുകളോ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.

• എസ്‌കലേറ്ററുകളില്‍ രണ്ട് പടികളുടെ അകലത്തില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് കയറുവാന്‍ അനുവാദമുള്ളൂ. ലിഫ്റ്റിനകത്ത് സ്ഥിരമായി അകലം രേഖപ്പെടുത്തിക്കൊണ്ടുള്ള അടയാളങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എല്ലാ നിലകളിലും ബട്ടണുകള്‍ അമര്‍ത്താതെ തന്നെ ലിഫ്റ്റ് തുറന്നടയുന്നതാണ്.

• ഇരിക്കുന്ന ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഫുഡ് കോര്‍ട്ട് മേശകളെല്ലാം തന്നെ 1.5 മീറ്റര്‍ അകലങ്ങളില്‍ സജ്ജീകരിക്കും. ഓരോ ഉപയോഗത്തിന് ശേഷവും മേശകള്‍ അണുവിമുക്തമാക്കും.

• സ്റ്റാഫുകളുടേയും ഉപഭോക്താക്കളുടേയും സുരക്ഷ മുന്‍നിര്‍ത്തി താഴെ നല്‍കിയിരിക്കുന്ന സേവനങ്ങളും സൗകര്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കപ്പെടുന്നതാണ്.

. പ്രാം സേവനം –  കുട്ടികള്‍ക്കായുള്ള ചെറിയ പുഷ്പുള്‍ വാഹനങ്ങള്‍.

. പ്രാര്‍ത്ഥനാ മുറികള്‍

.ബേബി കെയര്‍ റൂം

. ബാഗേജ്, ഹെല്‍മെറ്റ് കൗണ്ടറുകള്‍

. സ്‌മോക്കിങ്ങ് ഏരിയ

• ശുചിമുറികളിലേയ്‌ക്കുള്ള പ്രവേശം സാമൂഹിക അകല മാര്‍ഗ്ഗനിര്‍ദേശങ്ങളാല്‍ ക്രമീകരിക്കപ്പെടും. അതിനായി ഒന്നിടവിട്ട വാഷ് ബേസിനുകളും, 

യൂറിനല്‍ ബേസിനുകളും ബ്ലോക്ക് ചെയ്യുന്നതാണ്.

• ഇരുചക്ര വാഹനങ്ങള്‍ക്ക് 1.5 മീറ്റര്‍ അകലം ഇടവിട്ട് പാര്‍ക്കിംഗ് ക്രമീകരിക്കും.

ഇടപ്പള്ളി ലുലു മാള്‍, തൃപ്രയാര്‍ വൈ മാള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഫാര്‍മസികളും, റെസ്റ്റോറന്റുകളും (ഹോം ഡെലിവറി, പാഴ്‌സല്‍ സംവിധാനങ്ങള്‍) ലോക്ക്ഡൗണ്‍ കാലയളവിലുടനീളം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ട്രോളികളും ഉപയോഗത്തിന് മുമ്പേ അണുവിമുക്തമാക്കുകയും, എല്ലാ ഉപഭോക്താക്കള്‍ക്കും കയ്യുറകള്‍ നല്‍കുകയും ചെയ്ത് പോന്നു.  ഉപയോഗിച്ച മാസ്‌കുകളും, കയ്യുറകള്‍ക്കുമായി പ്രത്യേകം ഡിസ്‌പോസല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അണുവിമുക്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്ഥാപനങ്ങള്‍ക്കും,സ്റ്റാഫുകള്‍ക്കുമിടയില്‍ നടപ്പില്‍ വരുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.