Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘കല്യാണി…’ വസന്തരാഗത്തിന്റെ രാഗിണി

സമ്പൂര്‍ണ്ണ രാഗമാണ് കല്യാണി. ഷഡ്ജ-പഞ്ചമ സ്വരങ്ങള്‍ കൂടാതെ ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പ്രതിമധ്യമം, ചതുര്‍ശ്രുതി ധൈവതം, കാകളി നിഷാദം എന്നിവയാണ് ഈ രാഗത്തിലുപയോഗിക്കുന്ന സ്വരങ്ങള്‍. രി, ഗ, മ, ധ, നി, എന്നിവ രാഗച്ഛായാ സ്വരങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 03:00 am IST
inSamskriti

65-ാമത് മേളരാഗമാണ് കല്യാണി. മംഗളകാര്യങ്ങളുടെ ദേവതയായാണ് കല്യാണിയെ വിശേഷിപ്പിക്കുന്നത്. രാഗങ്ങളിലെ രാജ്ഞിയായും ചിലര്‍ കല്യാണിയെ വിശേഷിപ്പിക്കുന്നു. 72 മേളകര്‍ത്താപദ്ധതിയില്‍ മേചകല്യാണി എന്നാണ് ഈ രാഗത്തിന്റെ പേര്. ‘മേച’ എന്നത് 65 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. കര്‍ണാടക സംഗീതത്തില്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു പ്രതിമധ്യമ രാഗമാണിത്.

ആരോഹണം: സരിഗമപധനിസ

അവരോഹണം: സനിധപ മഗരിസ

സമ്പൂര്‍ണ്ണ രാഗമാണ് കല്യാണി. ഷഡ്ജ-പഞ്ചമ സ്വരങ്ങള്‍ കൂടാതെ ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പ്രതിമധ്യമം, ചതുര്‍ശ്രുതി ധൈവതം, കാകളി നിഷാദം എന്നിവയാണ് ഈ രാഗത്തിലുപയോഗിക്കുന്ന സ്വരങ്ങള്‍. രി, ഗ, മ, ധ, നി, എന്നിവ രാഗച്ഛായാ സ്വരങ്ങളാണ്.  പഞ്ചമവര്‍ജ്യ പ്രയോഗങ്ങളെല്ലാം രഞ്ജക പ്രയോഗങ്ങളാണ്. ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും സായാഹ്നമാണ് രാഗാലാപനത്തിന് അനുയോജ്യമായ സമയം. വിസ്തരിച്ചുള്ള രാഗാലാപനത്തിന് യോജിച്ച രാഗമാണിത്. ഭക്തി, ശൃംഗാരം, വാത്സല്യം തുടങ്ങിയ രസങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന രാഗം.  

ഇതൊരു മൂര്‍ച്ചനാകാരക മേളം കൂടിയാണ്. ഈ രാഗത്തിന്റെ രി, ഗ, പ, ധ, നി എന്നീ സ്വരങ്ങള്‍ ആധാരഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം ഹരികാംബോജി, നഠഭൈരവി, ശങ്കരാഭരണം, ഖരഹരപ്രിയ, തോടി എന്നീ മേളരാഗങ്ങള്‍ ലഭിക്കും. സ്ഫുരിതം, ത്രിപുശ്ഛം, മുതലായ  ഗമകങ്ങള്‍ വളരെ ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിയുന്ന രാഗമെന്ന പ്രതേ്യകതയും ഇതിനുണ്ട്. പ്രാചീന സംഗീതത്തിലെ രാഗങ്ങള്‍ക്ക് സമാനമായ ഷഡ്ജ ഗ്രാമത്തിന്റെ നിഷാദമൂര്‍ച്ഛന കൂടിയാണ് കല്യാണി.

പ്രാചീന രാഗമായ കല്യാണി മനുഷ്യന് പരിചിതമായ ആദ്യത്തെ പ്രതിമധ്യമ രാഗമാണെന്ന് പറയപ്പെടുന്നു. ശാന്ത കല്യാണി എന്നാണ് ഈ രാഗം മുന്‍പ് അറിയപ്പെട്ടിരുന്നത്. കല്യാണി രാഗത്തെ, വസന്തരാഗത്തിന്റെ രാഗിണിയായി ബൃഹദ്ധര്‍മ്മപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി രാഗത്തിലെ യമന്‍ ഥാട്ട് ഇതിന് സമാനമായ മേള രാഗമാണ്.  

ഏതാവുന്നറ, നിധിചാല സുഖമാ, ശിവേ പാഹിമാം, സുന്ദരി നീ ദിവ്യരൂപ, അമ്മറാവമ്മ, ഭജരെ രഘുവീരം, വാസുദേവായനി (ത്യാഗരാജന്‍), കമലാംബാം ഭജരേ, ശ്രീ മധുരാംബികേ, ഭജരേ രേ ചിത്ത (മുത്തുസ്വാമി ദീക്ഷിതര്‍), ഹിമാദ്രി സുതേ, തല്ലിനിന്നു (ശ്യാമാ ശാസ്ത്രി), പരിപാഹി മാമയി, പങ്കജലോചന, സാരസ സുവദന (സ്വാതിതിരുനാള്‍), ഉന്നൈയല്ലാല്‍ (പാപനാശം ശിവന്‍), മംഗള ദേവതേ (കെ. സി. കേശവപിള്ള) എന്നിവ ഈ രാഗത്തില്‍ രചിക്കപ്പെട്ട ചില കൃതികളാണ്.  

അറിവില്‍പെട്ടിടത്തോളം മുന്നൂറോളം മലയാള ചലച്ചിത്രഗാനങ്ങളാണ് ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മറ്റു വിഭാഗങ്ങളില്‍പ്പെടുന്നവ വേറെയും. പൂവാടികളില്‍ (വ്യാമോഹം), ഒരു മയില്‍പ്പീലിയായ് (അണിയാത്ത വളകള്‍), പൂങ്കാറ്റിനോടും (പൂമുഖപ്പടിയില്‍ നിന്നേയും കാത്ത് ), തളിരിട്ട കിനാക്കള്‍ തന്‍ (മൂടുപടം), സ്വര്‍ണ്ണച്ചാമരം (യക്ഷി), പൊല്‍തിങ്കള്‍ക്കല പൊട്ടുതൊട്ട (കുമാരസംഭവം), ഓമലാളെ കണ്ടു ഞാന്‍ (സിന്ദൂരച്ചെപ്പ്), എന്റെ സ്വപ്‌നത്തിന്‍ (അച്ചാണി), ദേവാങ്കണങ്ങള്‍ (ഞാന്‍ ഗന്ധര്‍വന്‍), അനുരാഗിണീ (ഒരു കുടക്കീഴില്‍), ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ (ധനം), സ്വര്‍ഗ്ഗനന്ദിനീ (ലങ്കാദഹനം), ആ നിമിഷത്തിന്റെ (ചന്ദ്രകാന്തം) തുടങ്ങി എത്ര മധുരമനോഹര ഗാനങ്ങളാണ് മലയാളത്തിലുണ്ടായിട്ടുള്ളത്. ഹിന്ദിയിലെ ജബ് ദീപ് ജലേ ആനാ (ചിത്‌ചോര്‍), തമിഴിലെ അമ്മാ എന്‍ട്രഴൈക്കാത് (മന്നന്‍), കാറ്റ്‌റിന്‍ മൊഴി (മൊഴി) എന്നീ ഗാനങ്ങളും ഈ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഡോ. സുനില്‍ വി.ടി.

(തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍  സംഗീത കോളേജില്‍ അസോസിയേറ്റ്  പ്രൊഫസറാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.