ന്യൂദല്‍ഹി: കോവിഡ് കാലത്ത് പ്രവാസികളെ സ്വദേശത്ത് എത്തിക്കുന്ന ഭാരത് സര്‍ക്കാരിന്റെ വന്ദേ ഭാരത് ഓപ്പറേഷനെ സോഷ്യല്‍ മീഡിയയില്‍ ഇകഴ്ത്തികാട്ടാനുള്ള ജിഹാദിയുടെ ശ്രമത്തിന് ലഭിച്ചത് വലിയ തിരിച്ചടി. ഹുസൈന് എന്ന പേരുള്ള ട്വിറ്റര്‍ ഐഡിയാണ് എയര്‍ഇന്ത്യയില്‍ നിന്നുള്ള ഒരു ദൃശ്യമെന്ന് പറഞ്ഞ് ഒരു വീഡിയോ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ എയര്‍ഇന്ത്യ സമൂഹിക അകലം പാലിക്കപ്പെടാതേയും മൂന്നിരിട്ടി അധികം തുക വാങ്ങിയും കോവിഡ് കാലത്ത് സര്‍വീസ് നടത്തുന്നു എന്നായിരുന്നു വീഡിയോയ്ക്ക് ഒപ്പമുള്ള ട്വീറ്റ്. ഷിക്കാഗോ-ന്യൂദല്‍ഹി വിമാനം ആണെന്നായിരുന്നു ഇയാളുടെ ട്വീറ്റ്.നാല്‍പ്പത്തിയഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രായേറിയ ഒരു പുരുഷനും സ്ത്രീയും വിമാനത്തിലെ ജീവനക്കാരോട് സംസാരിക്കുന്നത് കേള്‍ക്കാം. ഞങ്ങള്‍ പണം നല്‍കിയാണ് യാത്ര ചെയ്യുന്നത്, അള്ളായ്ക്കു വേണ്ടി അല്ല നിങ്ങള്‍ ഞങ്ങളെ കൊണ്ടുപോകുന്നത്. മൂന്നിരട്ടി പണമാണ് നല്‍കിയത്, വണ്‍വേ യാത്രയ്ക്കായി നിങ്ങള്‍ 3000 യൂറോയാണ് വാങ്ങിയതെന്ന് പുരുഷന് പറയുന്നുണ്ട്.
എന്തൊരു വൃത്തിക്കെട്ട ഫ്ളൈറ്റാണിതെന്ന് സ്ത്രീ പറയുന്നതും കേള്‍ക്കാം. എത്ര ടിവി സ്ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എത്ര സീറ്റുകള്‍ നല്ലതാണ്, സാമൂഹിക അകലം പോലും നിങ്ങള്‍ പാലിച്ചിട്ടില്ലെന്നു മറ്റുള്ള യാത്രക്കാരും പറയുന്നു.
എന്നാല്‍, ഈ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഇതായിരുന്നു. വീഡിയയോയില്‍ കാണിക്കുന്ന വിമാനം എയര്‍ഇന്ത്യ ആയിരുന്നില്ല. പാക്കിസ്ഥാന്റെ വിമാന സര്‍വീസ് ആയിരുന്നു. ഇതോടെ, പ്രസ് ഇന്‍ഫര്‍മേഷര്‍ ബ്യൂറോ വിഷയത്തില്‍ പ്രതികരണം ട്വീറ്റ് ചെയ്തു. സോഷ്യല്‍മീഡിയയില്‍ കാട്ടുന്ന വിമാനം എയര്‍ഇന്ത്യ അല്ല. സാധാരണ നിരക്കിനേക്കാള്‍ ഒരു പൈസ പോലും എയര്‍ഇന്ത്യ അധികം വാങ്ങുന്നില്ല. വീഡിയോ ഫേക്ക് ആണ്. ഇതു തൊട്ട് അയല്‍രാജ്യത്തെ എയര്‍ലൈന്‍സ് ആണ്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവം നടന്നത് പാക്കിസ്ഥാന്റെ കറാച്ചി- ടൊറാന്റോ എയര്‍ലൈന്‍സില്‍ ആണെന്ന് വ്യക്തമായി. ആ വിമാനത്തിലെ തന്നെ യാത്രക്കാര്‍ ഇതു വ്യക്തമാക്കി. യാത്രയ്ക്കായി 3000 യൂറോ പാക്കിസ്ഥാന് വാങ്ങിയെന്നും അതു മൂന്നിരട്ടി ആണെന്നും യാത്രക്കാര്‍ വ്യക്തമാക്കി. മാത്രമല്ല, സാമൂഹിക അകലത്തിന്റെ ഭാഗമായി സീറ്റുകള്‍ ഒഴിച്ചിടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട് പാക്കിസ്ഥാന് എയര്‍ലൈന്‍സ് അനുസരിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ, കോവിഡ് കാലത്തും ഇന്ത്യയെ ട്രോളാന്‍ ഇറങ്ങിയ ജിഹാദി തുറന്നു കാട്ടിയത് പാക്കിസ്ഥാന്റെ ദുരവസ്ഥ ആയി എന്നതാണ് യാഥാര്‍ഥ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: