Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകഭാഷകളുടെ മാതാവ് ഭാരതമാണെന്ന് തെളിയിച്ച ചട്ടമ്പിസ്വാമികള്‍

ഇന്ന് ചട്ടമ്പിസ്വാമി സമാധിദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 04:00 am IST
inSamskriti

ജീവന്റെ ആവിര്‍ഭാവം ഭാരതത്തിലാണ്. മാനവരാശി ആവിര്‍ഭവിച്ചതും ഭാരതത്തിലാണ്. സര്‍വഭാഷകളുടെയും മാതാവ് ആദിദ്രാവിഡമാണ്. ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ‘ആദിഭാഷ’ എന്ന ഗ്രന്ഥത്തിലൂടെ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ യുക്തികളുടെയും തെളിവുകളുടെയും അത്ഭുതകരമായ സ്വന്തം ധിഷണാശക്തിയുടേയും ബലത്തില്‍ ഇത് ഉറക്കെ പ്രഖ്യാപിച്ചു.  

ആദ്യം ദ്രാവിഡരും പിന്നീട് ആര്യന്മാരും ഇന്ത്യയിലേക്ക് കുടിയേറിയതാണെന്ന കോളനിമേധാവികളുടെ കള്ളക്കഥകളെ അദ്ദേഹം കരുത്തോടെ പൊളിച്ചിട്ടു. നമ്മുടെ ഭാഗ്യക്കേടുകൊണ്ട് ആദിഭാഷയെന്ന അമൂല്യഗ്രന്ഥം അന്നൊന്നും പുറത്തുവന്നില്ല. എങ്കിലും ഗുരുകാരുണ്യത്താല്‍ പവിത്രമായ ആ ഗ്രന്ഥം നഷ്ടപ്പെടാതെ അടുത്ത കാലത്ത് പ്രസിദ്ധീകൃതമായി എന്നതില്‍ ആനന്ദിക്കാം.  

മനുഷ്യന്‍ ഉണ്ടായത് ഒരിടത്താണെന്നും അവിടെ നിന്നും ഭൂഗോളം മുഴുവന്‍ വ്യാപിക്കുകയാണുണ്ടായതെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ആദ്യം ജീവനുണ്ടായ സ്ഥലത്തുതന്നെയാണ് മനുഷ്യനുണ്ടായത്. അത് യൂറോപ്യന്‍മാര്‍ അവകാശപ്പെടും പോലെ ആര്‍ട്ടിക് മേഖലയോ, മെഡിറ്ററേനിയന്‍ തീരമോ, വെസ്റ്റ് ഏഷ്യയോ ഒന്നുമല്ല. എന്തുകൊണ്ടെന്നാല്‍ അമിത ശൈത്യവും അമിതമായ ചൂടും കാരണം ജീവന്റെ ഉത്പത്തിക്ക് ആ പ്രദേശങ്ങളൊന്നും യോജിച്ചതായിരുന്നില്ല. ജീവന്‍ ആദ്യമായുണ്ടായത് ശ്രീലങ്കയ്‌ക്ക് പടിഞ്ഞാറ്, പില്‍ക്കാലത്ത് കടല്‍കയറിപ്പോയ വലിയൊരു ഭൂഖണ്ഡത്തിലായിരുന്നു. അവിടെയാണ് അനുകൂല സാഹചര്യമുണ്ടായിരുന്നത്. മനുഷ്യന്‍ ഉണ്ടായതും അവിടെത്തന്നെ. അവന്‍ ആദ്യം സംസാരിച്ച ഭാഷയാണ് ആദിദ്രാവിഡം. അതിനോട് ഏറെ അടുത്തു നില്‍ക്കുന്ന ആധുനിക ഭാഷ ഇന്നത്തെ തമിഴാണ്. ജനസംഖ്യ വര്‍ധിച്ചപ്പോള്‍ മനുഷ്യന്‍ ഭാരതത്തിലെ പല ഭാഗങ്ങളിലേക്കും പോയി. കാലാന്തരത്തില്‍ ഭാരതത്തിന് വെളിയിലേക്കും വ്യാപിച്ചു.  

പോയിടത്തെല്ലാം സ്വന്തം ഭാഷയായ ആദിദ്രാവിഡവും കൊണ്ടുപോയി. ക്രമേണ അവര്‍ ചെന്ന നാടുകളിലെ ഭാഷകള്‍ പരിണമിച്ച് ഇന്നു പ്രചാരത്തിലിരിക്കുന്ന ഭാഷകള്‍ ഉണ്ടായി. മധ്യേഷ്യന്‍ ഭാഷകളും യൂറോപ്യന്‍ ഭാഷകളും കിഴക്കനേഷ്യന്‍ ഭാഷകളും അമേരിക്കന്‍, ആസ്‌ട്രേലിയന്‍ ഭാഷകളുമെല്ലാമുണ്ടായത് ഇങ്ങനെയാണ്. ഇങ്ങനെ ഭാരതത്തിലുണ്ടായ പ്രാചീന ഭാഷകള്‍ക്ക് പ്രാകൃതം എന്നു പേര്. പ്രാകൃതങ്ങളില്‍ നിന്നാണ് പില്‍ക്കാലത്ത് വൈദിക സംസ്‌കൃതവും അനന്തരം ലൗകിക സംസ്‌കൃതവുമുണ്ടായത്. ആധുനിക ഭാരതീയ ഭാഷകളും പ്രാകൃതങ്ങളില്‍ നിന്നുണ്ടായി.  

പാണിനീയം, മഹാഭാഷ്യം, വാര്‍ത്തികം, വാക്യപദീയം, തൊല്‍കാപ്പിയം, നന്നൂല്‍ തുടങ്ങിയ സംസ്‌കൃതത്തിലെയും തമിഴിലെയും വ്യാകരണഗ്രന്ഥങ്ങളെ വിശദമായി അപഗ്രഥിച്ചു കൊണ്ടാണ് അദ്ദേഹം ഈ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്. അവിടെയാണ് ആദിഭാഷയെന്ന ഗ്രന്ഥം അത്ഭുതകരമായ ശാസ്ത്രഗ്രന്ഥമായി മാറുന്നത്. ആദിദ്രാവിഡത്തില്‍ നിന്ന്  

പ്രാകൃതങ്ങളിലേക്കും വൈദിക സംസ്‌കൃതത്തിലേക്കും ലൗകികസംസ്‌കൃത്തിലേക്കുമുള്ള പരിണതിയുടെ കൃത്യമായ വ്യാകരണഭൂമിക ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തവണ്ണം, ചട്ടമ്പിസ്വാമികള്‍ വരച്ചുവച്ചു. ആദിദ്രാവിഡത്തില്‍ നിന്ന് പേര്‍ഷ്യന്‍, യൂറോപ്യന്‍, സെമിറ്റിക് ഭാഷകളിലേക്കുള്ള പരിണാമഘട്ടങ്ങളും അദ്ദേഹം തെളിച്ചു കാട്ടിയിട്ടുണ്ട്. നിലവിലുള്ള ലോകചരിത്രവും ഭാഷാചരിത്രവും മാറ്റിയെഴുതിക്കാന്‍ പോന്ന ചട്ടമ്പിസ്വാമികളുടെ ആദിഭാഷയെന്ന ഗ്രന്ഥം സൂക്ഷ്മമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്.

ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍

Tags: indiamother
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.