Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃഭൂതയ്യ

സുഗന്ധികുന്തളാംബയുടെ തന്നെ ഭക്തനായിരുന്ന മഹാരാജാവ്, മാതൃഭൂതയ്യയ്‌ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 03:00 am IST
in Samskriti

തെലുഗു  ബ്രാഹ്മണനും സംഗീതജ്ഞനുമായിരുന്നു മാതൃഭൂതയ്യ. 1788- 1798 കാലഘട്ടത്തിലാണ് മാതൃഭൂതയ്യ ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. തിരുച്ചി സ്വദേശിയായ അദ്ദേഹത്തിന് സംസ്‌കൃതത്തിലും തെലുങ്കിലും നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു. സുഗന്ധികുന്തളാംബയുടെ ഭക്തനായിരുന്ന അദ്ദേഹത്തിന്റെ കൃതികളില്‍ ഭക്തി നിറഞ്ഞുനിന്നു. ശൃംഗാരരസ പ്രധാനമായ ധാരാളം പദങ്ങളും  രചിച്ചിട്ടുണ്ട്.  

പരമ ദരിദ്രനായിരുന്ന മാതൃഭൂതയ്യ  തന്റെ ഉപാസനമൂര്‍ത്തിയോട് സങ്കട നിവാരണത്തിനായി യാചിച്ചു. ‘കാസി കപ്പനമീവലേനമ്മ’ എന്ന കൃതി രചിച്ച ശേഷം അദ്ദേഹത്തിന് ദേവി സ്വപ്‌നദര്‍ശനം നല്‍കി, പ്രതാപസിംഹ മഹാരാജാവിനെ ശരണം പ്രാപിക്കാന്‍ ഉപദേശിച്ചു.  

സുഗന്ധികുന്തളാംബയുടെ തന്നെ ഭക്തനായിരുന്ന മഹാരാജാവ്, മാതൃഭൂതയ്യയ്‌ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു.  

‘നീമതി ചല്ലഗ  നന്നു ബ്രോചുട’ എന്ന് ആനന്ദഭൈരവി രാഗത്തില്‍ അദ്ദേഹം രചിച്ച കൃതിയെ ആസ്പദമാക്കിയാണ് ആനന്ദഭൈരവി രാഗത്തിലെ ആരോഹണാവരോഹണങ്ങള്‍ നിര്‍ണയിക്കപ്പെടുന്നതെന്ന് പറയപ്പെടുന്നു. ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍  എല്ലാം ഈ ആരോഹണാവരോഹണങ്ങള്‍ പിന്തുടര്‍ന്നു. മാതൃഭൂതയ്യ ചതുര്‍ ശ്രുതി ധൈവതം, കാകളി നിഷാദം, അന്തര ഗാന്ധാരം തുടങ്ങിയ അന്യസ്വരങ്ങള്‍ വളരെ വ്യക്തതയോടെ ആനന്ദഭൈരവി രാഗത്തില്‍ വരുത്തി, അതിന്റെ ഭാഷാംഗ സ്വഭാവം നിലനിര്‍ത്തി പോന്നു. കൃതികളില്‍ ചിട്ട സ്വരങ്ങള്‍ രചിച്ച ആദ്യകാല ഗാനരചയിതാക്കളില്‍ ഒരാളായിരുന്നു മാതൃഭൂതയ്യ.

‘നീമതി ചല്ലഗ  നന്നു ബ്രോചുട ‘ എന്ന കൃതിയില്‍ അദ്ദേഹം ആരോഹണാവരോഹണങ്ങള്‍ പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാഗഭാവം പ്രദര്‍ശിപ്പിക്കുംവിധം  അന്യസ്വരങ്ങള്‍ ഉചിതമായ പ്രയോഗംകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. കെ. വി. ശ്രീനിവാസ അയ്യങ്കാര്‍ ‘സംഗീത രസാര്‍ണ്ണവം’ എന്ന പുസ്തകത്തില്‍ ഈ കൃതി സ്വരപ്പെടുത്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കേദാര ഗൗള രാഗത്തില്‍ ‘ശംഭോ പുരമദശമന’, സാരംഗം രാഗത്തില്‍ ‘ഉമാഹിമാചലകുമാരി’, തോടി രാഗത്തില്‍ ‘തരളി ബൊയ്യെ  സമയമു’ കല്യാണി രാഗത്തില്‍ ‘കനുഗൊനി പാപ’ തുടങ്ങിയ കൃതികളും  അദ്ദേഹത്തിന്റേതാണ്.  സുബ്ബരാമ ദീക്ഷിതര്‍ തന്റെ ‘സംഗീത സമ്പ്രദായ പ്രദര്‍ശിനിയില്‍’മാതൃഭൂതയ്യയുടെ കീര്‍ത്തനങ്ങള്‍ സ്വരപ്പെടുത്തിയിട്ടുണ്ട്. ധാരാളം അപൂര്‍വ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ആഹിരി രാഗത്തിലുള്ള ‘ഏമമ്മാ ദയ ജൂടവു..’

അദ്ദേഹം തന്റെ ഉപാസനാമൂര്‍ത്തിയായ സുഗന്ധികുന്തളാംബയെക്കുറിച്ച് രചിച്ചവയാണ് ‘സുഗന്ധികുന്തളാംബ കീര്‍ത്തനങ്ങളും’  ‘ത്രി ശിര ഗിരീശ പദ’ങ്ങളും. അവയില്‍ വളരെ കുറച്ച് ഗാനങ്ങള്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ.

പ്രതാപസിംഹ രാജാവിന്റെ പുത്രനായ ശിവരായ മന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം ‘പാരിജാതാപഹരണം’ എന്ന നൃത്ത നാടകമെഴുതി. കൃഷ്ണ ഭഗവാന്‍ രുക്മണി ദേവിക്ക്  ഒരു പാരിജാത പുഷ്പം സമ്മാനിച്ചതില്‍ അസൂയപൂണ്ട  സത്യഭാമ കോപാകുലയാവുകയും സത്യഭാമയുടെ പിണക്കം മാറ്റാന്‍ ശ്രീകൃഷ്ണന്‍ ദേവലോകത്ത് നിന്ന് പാരിജാത വൃക്ഷം കൊണ്ടുവന്ന്  സത്യഭാമക്ക് നല്‍കുകയും ചെയ്യുന്നതാണ് ഇതിലെ ഇതിവൃത്തം. അഞ്ച് അംഗങ്ങളുള്ള നാടകമായാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിലെ ഗാനങ്ങള്‍വിലപ്പെട്ടതും സുപരിചിത രാഗങ്ങളായ ഗൗളിപന്ത്, മാഞ്ചി, ആഹിരി, ഗുമ്മ കാംബോജി, പരസ്, ദ്വിജാവന്തി, ഘണ്ടാരവം, ബൃന്ദാവനസാരംഗ, കര്‍ണാടകസാരംഗ, മംഗള കൈശികി തുടങ്ങിയ രാഗങ്ങള്‍ കൊണ്ടും  സമൃദ്ധമാണ്.സംഗീത ത്രിമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ  സമകാലികനായിരുന്നു. എങ്കിലും അവരെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നു.ത്രിമൂര്‍ത്തികള്‍ക്ക് മുന്‍പ് തന്നെ സംഗീതശാഖ മെച്ചപ്പെടുത്തുവാനും പ്രചരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.  ത്രിമൂര്‍ത്തികളുടെ കൃതികളില്‍ മാതൃഭൂതയ്യയുടെ കൃതികളുടെ സ്വാധീനം കാണാന്‍ സാധിക്കും

                (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.