Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യം മുഴുവന്‍ 21 ദിവസം ലോക്ഡൗണ്‍; 15,000 കോടിയുടെ പാക്കേജ്

സാമൂഹ്യ അകലം പാലിക്കുക മാത്രമാണ് രക്ഷാ മാര്‍ഗമെന്നും ഇന്നലെ രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കി. ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നമ്മുടെ മാതാപിതാക്കളെയും കുട്ടികളെയും കുടുബത്തെയും രാജ്യത്തെ തന്നെയും ആപത്തില്‍ നിന്ന് കാക്കാന്‍ ഇതുമാത്രമാണ് മാര്‍ഗമെന്നും ആവര്‍ത്തിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 25, 2020, 09:08 am IST
inIndia
രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ ലോക്ഡൗണിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു

രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ ലോക്ഡൗണിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു

ന്യൂദല്‍ഹി:  ആപല്‍ക്കരമായ രീതിയില്‍ കൊറോണ വ്യാപിക്കുന്നത് തടയാന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസത്തേക്കുളള സമ്പൂര്‍ണ്ണ അടച്ചിടല്‍  ഇന്നലെ അര്‍ധരാത്രി 12ന്  നിലവില്‍ വന്നു. ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍.

21 ദിവസം വീടിന്  പുറത്തിറങ്ങരുത്  

നിങ്ങളിപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം.  രാജ്യം പ്രതിസന്ധിയിലാവുമ്പോള്‍ എങ്ങനെ ഒരുമിച്ചുനില്‍ക്കണമെന്ന് ഇന്ത്യ ജനതാ കര്‍ഫ്യൂവിലൂടെ കാണിച്ചുകൊടുത്തു.  ജനതാ കര്‍ഫ്യൂ വിജയിപ്പിച്ച മാതൃകയില്‍ സമ്പൂര്‍ണ ലോക്ഡൗണും വിജയിപ്പിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ കുടുംബവും രാജ്യവും തന്നെ 21 വര്‍ഷം പിന്നോട്ട് പോകും.  

സാമൂഹ്യ അകലം പാലിക്കുക മാത്രമാണ് രക്ഷാ മാര്‍ഗമെന്നും ഇന്നലെ രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കി.  ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നമ്മുടെ മാതാപിതാക്കളെയും കുട്ടികളെയും കുടുബത്തെയും രാജ്യത്തെ തന്നെയും ആപത്തില്‍ നിന്ന് കാക്കാന്‍ ഇതുമാത്രമാണ് മാര്‍ഗമെന്നും ആവര്‍ത്തിച്ചു.  

എല്ലാവരും വീട്ടിലിരിക്കാന്‍ കൈകൂപ്പി അഭ്യര്‍ഥിച്ച പ്രധാനമന്ത്രി ലോകാരോഗ്യ സംഘടനയുടെ മുന്‍കരുതല്‍ ഗൗരവത്തില്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു.

ലക്ഷ്മണരേഖ  മറികടക്കരുത്

ഒരാളും വീടിനു മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുത്. പുറത്തിറങ്ങണമെന്ന ആഗ്രഹം 21 ദിവസത്തേക്ക് മറക്കാന്‍ അഭ്യര്‍ഥിച്ച മോദി മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. കൊറോണ തീപടരും പോലെ അതിവേഗം പടരുകയാണ്. ചൈനക്കും ഇറ്റലിക്കും ജര്‍മ്മനിക്കും അമേരിക്കക്കും ഇറാനും ജപ്പാനും വൈറസിനെ തടയാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ വീടിനു പുറത്തിറങ്ങാതെ സൂക്ഷിച്ച രാജ്യങ്ങള്‍ക്കാണ് ഇങ്ങനെ വൈറസ് വ്യാപനം കുറെയെങ്കിലും തടയാന്‍ കഴിഞ്ഞത്. എന്തു വിലകൊടുത്തും നാം വൈറസ് വ്യാപനം തടയുക. അതിന് രോഗത്തിന്റെ ചങ്ങല പൊട്ടിക്കണം. അതിന് നാം വീട്ടില്‍ തന്നെ കഴിയണം.

രോഗബാധ രണ്ടാമത്തെ ലക്ഷത്തില്‍ എത്താന്‍ ആറു ദിവസവും മൂന്നാമത്തെ ലക്ഷത്തില്‍ എത്താന്‍ വെറും നാലു ദിവസവും മാത്രമേ വേണ്ടിവന്നുള്ളു. മോദി ചൂണ്ടിക്കാട്ടി. ഇതിനകം പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പ്രത്യേക പാക്കേജ്

കൊറോണ വ്യാപനം തടയാനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 15,000 കോടി രൂപ നീക്കിവച്ചതായി മോദി പ്രസംഗത്തില്‍ അറിയിച്ചു. ലോകാേരാഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് നാം പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സംരക്ഷണം  ശക്തമാക്കാനുള്ള നടപടികളാണ് നാം കൈക്കൊള്ളുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐസൊലേറ്റഡ് ബെഡുകള്‍, ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങി ആരോഗ്യ മേഖലയിലെ സജ്ജീകരണങ്ങള്‍ക്കാണ് ഈ തുക. കൊറോണ ഭീതി ഒഴിയുംവരെ സംസ്ഥാന സര്‍ക്കാരുകളുടെ ഏക ജോലി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രം.

Tags: narendramodimodi governmentcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.