Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 12:24 pm IST
inKerala

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നു കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാറാണ് പരാതി നൽകിയത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. ഇന്നലെ മൂന്നുമണിയോടെ കൊല്ലം ആശ്രാമം മൈതാനത്തു ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കുണ്ടറയിലേക്കു പോകാൻ കാറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലെ പ്രതിഷേധം. ആഭ്യന്തരമന്ത്രിയുടെ വാഹനത്തിനു തൊട്ടുമുന്നിൽ പോയ പൈലറ്റ് വാഹനത്തിന് അടുത്തേക്കുവരെ പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, മുൻ സംസ്ഥാന സെക്രട്ടറി സിജു ഖാൻ, ജില്ലാ സെക്രട്ടറി ശരത് പട്ടത്താനം, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരുവിള ജോസഫ് എന്നിവരാണു കരിങ്കൊടികളുമായി എത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആഭ്യന്തരമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർ ചിന്നക്കടയിലെ ഐഎൻടിയുസിയുടെ കൊടിമരം നശിപ്പിച്ചു. ഡിസിസി ഒ‍ാഫിസിനു മുന്നിലേക്കുമെത്തിയ പ്രതിഷേധക്കാർ ഐഎൻടിയുസിയുടെയും കോൺഗ്രസിന്റെയും കൊടികളും നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രവർത്തകർ ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങളും നശിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന് തൊട്ടുമുമ്പിലെത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സാഹചര്യമൊരുക്കിയത് ഗൗരവമായി അന്വേഷിക്കണമെന്ന് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്. ആവശ്യപ്പെട്ടു.

ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പുറത്തിറങ്ങിയ സമയത്ത് വാഹനവ്യൂഹത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ എത്തുന്ന സാഹചര്യമുണ്ടായതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണം.

സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത നീക്കമുണ്ടായിരുന്നോ എന്നും അന്വേഷിക്കണമെന്നും എസ്. പ്രശാന്ത് പറഞ്ഞു.

സംഭവസമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകളും ഔദ്യോഗിക ആശയവിനിമയങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷാ ക്രമീകരണങ്ങള്‍ നിലനിന്നിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ക്ക് എത്താന്‍ സാധിച്ചത് എങ്ങനെയെന്ന് കണ്ടെത്തണം.

സുരക്ഷാ വീഴ്ചയ്‌ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണം. സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടണമെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.

 

Tags: serious security breachUnion Home Minister Amit ShahBB Gopakumar MLAAMIT Shah in KOLLAM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.